യുഎസിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം: 3 പേർ മരിച്ചു

വാഷിം​ഗ്ടൺ: അമേരിക്കയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. ഫിലാഡൽഫിയയിൽ ആൾക്കൂട്ടത്തിന് നേരെ അക്രമിസംഘം നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പതിനൊന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഫിലാഡൽഫിയയിലെ ആൾത്തിരക്കേറിയ സൗത്ത് സ്ട്രീറ്റിലേക്ക് കടന്നുവന്ന സായുധ സംഘം ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിവെപ്പിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് രണ്ട് കൈത്തോക്കുകൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അക്രമികൾ ആരും തന്നെ പിടിക്കപ്പെട്ടിട്ടില്ല. സിസിടിവി ഫൂട്ടേജുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി ഫിലാഡൽഫിയ പൊലീസ് അറിയിച്ചു.

Related posts

Leave a Comment