തോക്കുകാണിച്ചു ഭീഷണി; യുവാവിനെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി. ഉരളൂര്‍ സ്വദേശി അഷ്‌റഫിനെയാണ് ഇന്നു പുലര്‍ച്ചെ ഒരു സംഘം ആളുകള്‍ തോക്കുചൂണ്ടി ഭീഷണി പെടുത്തി തട്ടിക്കൊണ്ടുപോയത്. രണ്ടു മാസം മുന്‍പ് ഗള്‍ഫില്‍ നിന്നെത്തിയതാണ് അഷ്‌റഫ്. സംഭവത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്. അഷ്‌റഫ് സ്വര്‍ണക്കടത്തിലെ കാരിയറായി പ്രവര്‍ത്തിച്ചിരുന്നോയെന്നും പോലീസ് സംശയിക്കുന്നു.ചുവന്ന കാറിലാണ് അഞ്ചംഗ സംഘം എത്തിയതെന്ന് അഷ്‌റഫിന്റെ സഹോദരന്‍ പോലീസിന് നല്‍കിയ പരാതിയിൽ പറയുന്നു. ഇവര്‍ വന്ന വാഹനത്തിന്റെ നമ്പറും ഇദ്ദേഹം പോലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഈ നമ്പര്‍ വ്യാജമാണെന്ന് പോലീസ് പറഞ്ഞതായി സഹോദരന്‍ അറിയിച്ചു. സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ ഒരു ലെയ്‌ലാന്‍ഡ് ലോറിയുടെ നമ്പറാണിതെന്ന് കണ്ടെത്തി.വീട്ടിലെത്തിയ സംഘം അഷ്‌റഫിനെ അന്വേഷിച്ചു. ഉറങ്ങുകയാണെന്ന് അറിയിച്ചപ്പോള്‍ വീട്ടിലേക്ക് ഇടിച്ചുകയറിയ സംഘം അഷ്‌റഫിനെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. മൊബൈല്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും ഭീഷണിപ്പെടുത്തിയെന്ന് ഇദ്ദേഹം പറഞ്ഞു.

Related posts

Leave a Comment