Connect with us
48 birthday
top banner (1)

Cinema

‘ഗുമസ്ഥൻ’ ടീസർ പുറത്ത്

Avatar

Published

on

നീ ബോഡി കണ്ടോ? കണ്ടില്ല. പക്ഷെ അതവിടെയുണ്ടാകും. അതെടുത്തു മാറ്റാൻ അയാൾക്കു സമയം കിട്ടിയിട്ടുണ്ടാവില്ല. മുപ്പതുവർഷമായി സാർ കാക്കിയിടാൻ തൊടങ്ങിയിട്ട് ആ മുപ്പതു വർഷത്തിൻ്റെ എക്സ്പീരിയൻസിൻ്റെ ബലത്തിൽ പറയുകയാണ് ആ വീട്ടിൽ ആരുടെയോ ചോര വീണിട്ടുണ്ട്. അയാളും ആ വീടും ഒരു ദുരൂഹതയാണ്. ഇത്രയും കാര്യങ്ങൾ കേൾക്കുമ്പോൾ ത്തന്നെ ഒരു കാര്യം ബോധ്യമാകും. ഒരു വീടും ആ വീടിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളാണ് ഈകേൾക്കുന്നതെന്ന്. അമൽ.കെ.ജോബി സംവിധാനം ചെയ്യുന്ന ഗുമസ്ഥൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസറിലെ ചില ഭാഗങ്ങളാണ് ഇത്. പ്രശസ്ത നടൻ സുരേഷ് ഗോപിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്. മേൽപ്പറഞ്ഞ കാര്യങ്ങൾ ശരിവക്കുന്ന സംഭവങ്ങൾ കോർത്തിണക്കിയുള്ള ഒരു ചിത്രം തന്നെയായിരിക്കും ഗുമസ്ഥൻ.

പൂർണ്ണമായും ഒരു മർഡർ മിസ്റ്ററിയാണ് ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കോടതി മുറിക്കുള്ളിൽ നിയമയുദ്ധം നടത്തുന്ന വക്കീലന്മാരുടെ താങ്ങും തണലുമാകുന്നത് ഗുമസ്തന്മാരാണ്. നിയമത്തിൻ്റെ സകല കുറുക്കുവഴികളും ഇക്കൂട്ടർക്ക് ഏറെ വശമാണ്. ഇവിടെയും ഒരു ഗുമസ്ഥനുണ്ട്. സകല പഴുതുകളും അറിയാവുന്ന ഗുമസ്ഥൻ’ഈ ഗുമസ്ഥനെ കൂടുതൽ അറിയാൻ ശ്രമിക്കുമ്പോൾ വലിയ ദുരൂഹതകളുടെ ചുരുളുകൾ നിവർത്തുന്നതു കൂടിയായിരിക്കും. തുടക്കം മുതൽ ഒടുക്കം വരേയും ഏറെ ഉദ്വേഗം നിലനിർത്തിക്കൊ ണ്ടുള്ള . അവതരണമാണ് ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.

Advertisement
inner ad

ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, റോണി ഡേവിഡ് രാജ്, ജയ്സ് ജോസ്. അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്സാണ്ഡർ, ഷാജു ശീധർ, ഐ.എം.വിജയൻ, ഡ്രാക്കുള സുധീർ, കൈലാഷ്, മഖ്ബൂൽ സൽമാൻ, ആനന്ദ് റോഷൻ, സ്മിനു സിജോ,ബിന്ദു സഞ്ജീവ്, നീമാ മാത്യൂ അതിര രാജീവ്, സുന്ദരപാണ്ഡ്യൻ, അലക്സ് കുര്യൻ, ജോയ് ജോൺ ആൻ്റെണി ഫൈസൽ മുഹമ്മദ്, സുധീഷ് തിരുവാമ്പാടി, മച്ചാൻ സലിം, ടൈറ്റസ് ജോൺ, ലുലു ഷഹീൻ ജീമോൻ ജോർജ്, എന്നിവരുംപ്രധാന വേഷങ്ങളിലെത്തുന്നു. അത്യന്തം സസ്പെൻസ് നിറഞ്ഞ ഒരു കഥയുടെ ചുരുളുകളാണ് സംവിധായകനായ അമൽ കെ. ജോബി ഈ ചിത്രത്തിലൂടെ നിവർത്തുന്നു. സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബിനോയ്‌ എസ് പ്രസാദ് ആണ്. കുഞ്ഞുണ്ണി എസ് കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് അയൂബ് ഖാൻ.
, അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ ആർ, പ്രൊജക്റ്റ്‌ ഡിസൈനർ നിബിൻ നവാസ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ.
ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. സെപ്റ്റംബർ ഇരുപത്തിയേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

Advertisement
inner ad

Cinema

ബലാത്സംഗ കേസ്: നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി

Published

on

ന്യൂഡല്‍ഹി: യുവനടി നല്‍കിയ ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.

സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരുമെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് അറിയിച്ചു. സിദ്ദിഖിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേസ് മാറ്റിയത്.

Advertisement
inner ad

കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. യുവനടി പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുകയാണെന്ന് സിദ്ദിഖ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുകയാണ്. ബലാത്സംഗക്കേസില്‍ യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കുകയാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.

Advertisement
inner ad
Continue Reading

Cinema

ബലാത്സംഗക്കേസില്‍ യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് നടന്‍ സിദ്ദീഖ്

Published

on


കൊച്ചി: ബലാത്സംഗക്കേസില്‍ യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് നടന്‍ സിദ്ദീഖ് സുപ്രിം കോടതിയില്‍. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങള്‍ പോലും പൊലീസ് പറയുന്നുണ്ട്. തനിക്കെതിരെ ഇല്ലാക്കഥകള്‍ മെനയുന്നതായും സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് നല്‍കിയ മറുപടിയില്‍ സിദ്ദീഖ് പറയുന്നു.

ജാമ്യം ലഭിച്ചാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന് വാദം നിലനില്‍ക്കില്ല. മലയാള ചലച്ചിത്ര മേഖലയില്‍ താന്‍ ശക്തനല്ലെന്ന് സിദ്ദീഖ് പറയുന്നു. ഹരജി നാളെയാണ് പരിഗണിക്കുന്നത്.

Advertisement
inner ad

കേസില്‍ പരാതി വൈകാന്‍ കാരണം എന്തെന്നും ബലാത്സംഗം നടന്നതായി ആരോപിക്കുന്നത് 2016ലാണെന്നും സുപ്രിം കോടതി കഴിഞ്ഞ തവണ ചോദിച്ചിരുന്നു. സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെളിവുകള്‍ നശിപ്പിച്ചുവെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ പരാതിക്കാരിക്ക് 21 വയസ് മാത്രമായിരുന്നു പ്രായമെന്നും അക്കാലത്ത് സിദ്ദീഖ് സിനിമയിലെ ശക്തനായിരുന്നുവെന്നുമായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.

Advertisement
inner ad
Continue Reading

Cinema

ധര്‍മ്മശാല അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഫലസ്തീന്‍ ചിത്രങ്ങള്‍ക്ക് വിലക്ക്

Published

on

ധര്‍മ്മശാല: ധര്‍മ്മശാല അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഡിഐഎഫ്എഫ്) നിന്ന് രണ്ട് ഫലസ്തീനിയന്‍ ചിത്രങ്ങള്‍ നീക്കി അധികൃതര്‍. ‘ഫ്രം ഗ്രൗണ്ട് സീറോ’, ‘നോ അദര്‍ ലാന്‍ഡ്’ എന്ന ചിത്രങ്ങളാണ് ചലച്ചിത്രമേളയിലെ ലൈനപ്പില്‍ നിന്ന് നീക്കം ചെയ്തത്. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ചലച്ചിത്രമേളയുടെ ഔദ്യോഗിക അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.നവംബര്‍ 7 മുതല്‍ 10 വരെ ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയിലെ മക്ലിയോഡ് ഗഞ്ചിലാണ് പതിമൂന്നാമത് ചലച്ചിത്രമേള നടക്കുന്നത്.

22 ഫലസ്തീനിയന്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഫ്രം ഗ്രൗണ്ട് സീറോ’. ഗസയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍ അധിനിവേശങ്ങള്‍ക്കിടയിലുള്ള ഫലസ്തീനികളുടെ ജീവിതത്തെയും പ്രതിരോധത്തെയും വ്യക്തമായി ചിത്രീകരിക്കുന്ന ചിത്രമാണിത്. ഡോക്യുമെന്ററി, ഫിക്ഷന്‍, അനിമേഷന്‍, പരീക്ഷണം എന്നീ വിഭാഗങ്ങളിലുള്ള 22 ഹ്രസ്വചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ആന്തോളജിയാണ് ‘ഫ്രം ഗ്രൗണ്ട് സീറോ’.

Advertisement
inner ad

ഫലസ്തീന്‍ ആക്ടിവിസ്റ്റ് ബേസല്‍ അദ്ര, ഇസ്രായേല്‍ മാധ്യമപ്രവര്‍ത്തകന്‍ യുവാല്‍ എബ്രഹാം, റേച്ചല്‍ സോര്‍, ഹംദാന്‍ ബല്ലാല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ‘നോ അദര്‍ ലാന്‍ഡ്’. വെസ്റ്റ്ബാങ്കിലെ പലസ്തീന്‍ ഗ്രാമങ്ങളുടെ കൂട്ടമായ മസാഫര്‍ യാട്ടയിലെ ഇസ്രായേല്‍ ആക്രമണങ്ങളുടെ ആഘാതമണ് ചിത്രത്തില്‍ പരാമര്‍ശിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഫലസ്തീനിയന്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്

Advertisement
inner ad
Continue Reading

Featured