തൃക്കരിപ്പൂർ-തങ്കയം സ്വദേശി ഒ ടി സിറാജ് (54) ദുബായിൽ വെച്ച് മരണമടഞ്ഞു.

 ദുബായ്: തൃക്കരിപ്പൂർ-തങ്കയം സ്വദേശി ഒ ടി സിറാജ് (54) ദുബായിൽ വെച്ച് മരണമടഞ്ഞു. ഇന്നലെ രാത്രിയോടെ നാട്ടിൽ വരാനിരിക്കെ ദുബൈയിൽ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ദുബൈയിൽ സ്വന്തമായി സ്ഥാപനം നടത്തിയിരുന്ന സിറാജ് കുടുംബ സമേതം ദുബായിൽ താമസിച്ചു വരികയായിരുന്നു
പരേതരായ സി മുഹമ്മദ് കുഞ്ഞി ഹാജി – ഒ ടി മറിയുമ്മ ഹജ്‌ജുമ്മ ദമ്പതികളുടെ മകനാണ്. ബഷീർ (പരേതൻ), ഒ ടി അബ്ദുൽ ജലീൽ, ദുബൈ മുട്ടം മുസ്ലിം ജമാഅത്ത് ഭാരവാഹി ഒ. ടി.മുനീർ, ഒ ടി നഫീസത്ത്. എന്നിവർ സഹോദരങ്ങളാണ്.
തൃക്കരിപ്പൂര്, ബീരിച്ചേരി(പള്ളത്തിൽ)സ്വദേശിനി ടി പി ഫാതിമത്തുന്നിസയാണ് ഭാര്യ. മക്കൾ: ടി പി. മുഹമ്മദ് സിനാൻ, ടി പി സൽവ, ടി പി ഷിമൽ. എന്നിവർ ദുബായിൽ സ്ഥിരതാമസമാണ്.

നിയമ നടപടികൾ പൂർത്തിയായത്തിന് ശേഷം ദുബൈയിലെ അൽഖൂസ് കബർസ്ഥാനിൽ ഇന്ന് 5 മണിക്ക് മറവ് ചെയ്യും.ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി, ദുബൈ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. 

Related posts

Leave a Comment