Connect with us
48 birthday
top banner (1)

News

യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസറാകാം; അഭിമുഖം മെയ് 29,30 തീയതികളിൽ

Avatar

Published

on

കൊച്ചി: യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസർ ആകാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 22 വയസ്സു മുതൽ 40 വയസ്സു വരെയുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കുവാൻ കഴിയുക. 65,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താമസവും ഗതാഗതസൗകര്യവും കമ്പനി ഉറപ്പ് നൽകുന്നുണ്ട്. മെയ് 29,30 തീയതികളിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് 6282767017, 6238762784 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

News

തീപിടുത്തത്തിൽ തിരിച്ചറിയാൻ അവശേഷിക്കുന്ന വ്യക്തിയുടെ ബന്ധുവിനെകുവൈറ്റിലെത്തിച്ചു!

Published

on

കുവൈത്ത് സിറ്റി : മംഗഫിൽ എൻ.ബി.ടി.സി താമസകേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ മരണപ്പെട്ട ബീഹാർ സ്വദേശിയെന്ന് സംശയിക്കുന്ന ജീവനക്കാരൻറ്റെ സഹോദരൻ ഷാരൂഖ് ഖാനെ കുവൈത്തിലെത്തിച്ച് ഡി.എൻ.എ പരിശോധന പൂർത്തീകരിച്ചതായി എൻ.ബി.ടി.സി. . ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടയുള്ള നടപടികളിലൂടെ മരണപ്പെട്ട വ്യക്തിയെ തിരിച്ചറിയാമെന്നും, എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എച്ച് ആർ & അഡ്മിൻ കോർപ്പറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു.

Advertisement
inner ad

അതിനിടെ അഗ്നിബാധയിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജീവനക്കാരുടെ ബന്ധുക്കളിൽ അഞ്ചു പേർ ഞായറാഴ്ച കുവൈത്തിൽ എത്തി. അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ നളിനാക്ഷന്റെ സഹധർമ്മിണിയും മകനും ഉൾപ്പെടെയുള്ള ബന്ധുക്കൾ എത്തിച്ചേർന്നിട്ടുണ്ട്. മറ്റു നാല് പേർ കൂടി ബുധനാഴ്ചയോടെ എത്തിച്ചേരും. ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പരിക്കേറ്റ ജീവനക്കാരുടെ ബന്ധുക്കളെയാണ് ആദ്യഘട്ടത്തിൽ എൻ.ബി.ടി.സി മാനേജ്മെൻറ്റ് കുവൈത്തിലെത്തിച്ചത്. ഇവർക്കുള്ള സന്ദർശക വിസ, കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, ഭക്ഷണ-താമസ സൗകര്യം, യാത്രാ ചെയ്യാനുള്ള സൗകര്യം എന്നിവയും എൻ.ബി.ടി.സി ഒരുക്കിയിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന 3 ജീവനക്കാരുൾപ്പെടെ 7പേരാണ് നിലവിൽ ആശുപത്രിയിൽ ഉള്ളത് എന്നും അവർ അതി വേഗം സുഖം പ്രാപിച്ചു വരുന്നതായും മാനേജ്‍മെന്റ് അറിയിച്ചു.

Advertisement
inner ad
Continue Reading

Kuwait

മംഗഫിലെ തീ പിടുത്തത്തിൽ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് അനുശോചനം!

Published

on

കുവൈറ്റ് സിറ്റി: മംഗഫിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീ പിടുത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രമുഖ ആതുര സേവനദാതാക്കളായ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ്. ഇകഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചക്ക് നടന്ന ചടങ്ങിൽ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് മാനേജ്‌മന്റ് പ്രതിനിധികളും ഡോക്ടർമാരും മറ്റു ജീവനക്കാരും പങ്കെടുത്തു. ഇൻഷുറൻസ് മാനേജർ ശ്രീ. അജയ് വിശ്വനാഥൻ അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ ഓപ്പറേഷൻ ഹെഡ് ശ്രീ. ജുനൈസ് കോയിമ, ഓപ്പറെഷൻ മാനേജർ ശ്രീ. മുഹമ്മദ് ഷബീർ, എഛ് ആർ മാനേജർ ശ്രീ. ജസീലുദ്ധീൻ എന്നിവർ പങ്കെടു ത്തു. മംഗഫിലുണ്ടായ ദുരന്തം അങ്ങേ അധികം വേദനാജനകമാണന്നും കുവൈറ്റിൽ ചൂട് കൂടി വരുന്ന ഈ സാഹചര്യത്തിൽ എല്ലാവരും മതിയായ മുൻകരുതൽ എടുക്കണമെന്നും മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് & സി ഇ ഒ ശ്രീ. മുഹമ്മദലി വി.പി അനുശോചന സന്ദേശത്തിൽ അഭ്യർത്ഥിച്ചു.

Advertisement
inner ad
Continue Reading

Kerala

മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ്‌ ലഭിക്കുന്നത് വരെ സമരം തുടരും: കെ എസ് യു

Published

on

കൽപ്പറ്റ: കെ എസ് യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ചൂണ്ടിക്കാണിച്ചു നടത്തിയ മാർച്ചിൽ സംഘർഷംജില്ലാ പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി , കെ എസ് യു ജില്ലാ പ്രസിഡന്റ്‌ അഡ്വ ഗൗതം ഗോകുൽദാസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു, ജില്ലാ വൈസ് പ്രസിഡന്റ് ഹർഷൽ തോമട്ടുച്ചാൽ, രോഹിത് ശശി, മെൽ എലിസബത്ത്, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ്‌ ഡിന്റോ ജോസ്, ഹർഷൽ കൊന്നാടൻ കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ്‌ അനന്തപദ്നാഭൻ, ബേസിൽ സാബു, അസ്‌ലം ഷേർഖാൻ, റിദു സുൽത്താന, ബേസിൽ കോട്ടത്തറ യാസീൻ പഞ്ചാര, തുടങ്ങിയവർ നേതൃത്വം നൽകി

Continue Reading

Featured