ഗുലാബ് കൊടുങ്കാറ്റായി ഇന്നു രാത്രി തീരം തൊടും, കേരളത്തിലും മഴ

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ന്യൂനമര്‍ദം കൊടുങ്കാറ്റായി രൂപം കൊള്ളുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കാറ്റിന്‍റെ കൃത്യമായ ഗതി അറിയാനാവുമെന്ന് ഒഡിഷ ദുരന്ത നിവാരണ സേനയുടെ ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ. ജെന അറിയിച്ചു. ഒഡിഷ, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിനു മുന്നറിയിപ്പുണ്ട്. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. ഇന്ന് അര്‍ധരാത്രിയോടെ പുതുച്ചേരി ചിന്നവീര പട്ടണത്തിനു സമീപം തീരം തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറില്‍ എണ്‍പതു കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. കിഴക്കന്‍ തിരദേശത്ത് പരക്കെ ശക്തമായ മഴയുണ്ടാകും. ചില സ്ഥലങ്ങളില്‍ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ ഇന്നു ക്തമായ മഴഴയുണ്ടാകും. അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Related posts

Leave a Comment