Connect with us
lakshya final

Delhi

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു

മണികണ്ഠൻ കെ പേരലി

Published

on

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്ത് ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഫലസൂചനകള്‍ അല്‍പ്പസമയത്തിനകം ലഭ്യമാകും. ബിജെപി ഭരണത്തിലുള്ള ഇരുസംസ്ഥാനങ്ങളിലും ശക്തമായ ഭരണവിരുദ്ധ വികാരം വോട്ട് ആകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ക്യാമ്പ്. . നിലവിൽ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഭൂരിപക്ഷം പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. ഗുജറാത്തില്‍ 27 വര്‍ഷമായി ഭരണം നിലനിര്‍ത്തുന്ന ബിജെപിക്ക് ഇത്തവണയും വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. എന്നാല്‍ ഭരണ വിരുദ്ധ വികാരവും ശക്തമാണ്. ഹിമാചൽ പ്രദേശിൽ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നതെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഗുജറാത്തിൽ ഇത്തവണ ആം ആദ്മി പാര്‍ട്ടി എന്ത് നേട്ടമുണ്ടാക്കും എന്നതും ഏവരും ഉറ്റുനോക്കുന്ന ഒന്നാണ്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ബാലസോര്‍ മനുഷ്യനിര്‍മിത ദുരന്തം; കെസി.വേണുഗോപാല്‍ എം.പി

Published

on

ന്യൂഡൽഹി: ബാലസോര്‍ ട്രെയിന്‍ ദുരന്തം മനുഷ്യനിര്‍മിത ദുരന്തമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി.ദുരന്തത്തിന് കാരണം സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയവും കെടുകാര്യസ്ഥതയുമാണ്.ഈ പരാജയത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുക്കണം. കേന്ദ്ര റെയില്‍വേ മന്ത്രിയുടെ രാജി അനിവാര്യമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ആവശ്യമായ സുരക്ഷാ-പരിപാലന നടപടികള്‍ സ്വീകരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് ഇത്തരം ഒരു ദുരന്തം സംഭവിച്ചത്. സിഗ്‌നലിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരിക്കേണ്ടതിനെ സംബന്ധിച്ച് നിരവധി മുന്നറയിപ്പുകള്‍ ലഭിച്ചിട്ടും അത് ലാഘവത്തോടെ കാണുകയും അതിനെ അവഗണിക്കുകയും ചെയ്തു. അതിന് നല്‍കേണ്ടിവന്ന വിലയാണ് സാധാരണക്കാരുടെ ജീവനുകള്‍. വിരല്‍ ചൂണ്ടിക്കൊണ്ട് 2023 ഫെബ്രുവരി 9-ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ നിന്നുള്ള ഏറ്റവും പുതിയത് ഉള്‍പ്പെടെ ട്രാക്ക്, സിഗ്‌നല്‍ തകരാറുകളെക്കുറിച്ചുള്ള ഒന്നിലധികം മുന്‍കൂര്‍ മുന്നറിയിപ്പുകള്‍ ഇത് അവഗണിച്ചു.തലനാരിഴയ്ക്ക് വന്‍ ട്രെയിന്‍ അപകടം ഒഴിവായ മൈസൂര്‍ സംഭവത്തിന് ശേഷം തെക്ക് പടിഞ്ഞാറന്‍ റെയില്‍വേ സോണ്‍ അധികൃതരും ട്രാക്ക്, സിഗ്‌നല്‍ തകരാറുകള്‍ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ അപകടകരമായ ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.

Advertisement
inner ad

മൂന്ന് ലക്ഷം തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് റെയില്‍വെ ലോക്കോ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള ജീവനകാര്‍ക്ക് അമിത ജോലിഭാരമാണ് സമ്മാനിക്കുന്നത്. അത് ലഘൂകരിക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. അത് അപകടത്തിന്റെ പ്രധാനകാരണങ്ങളിലൊന്നാണ്.യാത്രകാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ തികഞ്ഞ അലംഭാവമാണ് റെയില്‍വെയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സുരക്ഷയ്ക്കും മറ്റുമായി തുച്ഛമായ തുകമാത്രമാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റെയില്‍വെ ചെലവാക്കിയത്.ഇക്കാര്യം സിഎജി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

യുപിഎയുടെ ഭരണകാലത്ത് തദ്ദേശിയ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ‘കവച്’ എന്ന ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിലും മോദി സര്‍ക്കാര്‍ അലംഭാവം കാട്ടി. കവച് പദ്ധതിക്കായി ഫണ്ട് നീക്കിവെച്ചിട്ടും നാലുശതമാനം റൂട്ടില്‍മാത്രമാണ് ഇത് നടപ്പാക്കിയത്. വന്ദേഭാരത് ഉള്‍പ്പെടെയുള്ള മെഗാ ലോഞ്ച് ഇവന്റുകളിലൂടെ പ്രധാനമന്ത്രിയുടെ പിആര്‍ വര്‍ക്കിലായിരുന്നു സര്‍ക്കാരിന്റെ ഏക ശ്രദ്ധ. പ്രധാനമന്ത്രി സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് അപ്പുറം ജനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ ഒന്നും ചെയ്തില്ലെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.

Advertisement
inner ad
Continue Reading

Delhi

ഒ‍ഡീഷ ട്രെയിന്‍അപകടം: സിബിഐ അന്വേഷണം പ്രഖ്യാപിച്ചു

Published

on

ന്യൂഡൽഹി: ഒ‍ഡീഷ ട്രെയിന്‍ അപകടത്തിൽ
സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന് പിന്നാലെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാർശ ചെയ്തുവെന്ന് മന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയായി എന്ന് അറിയിച്ച അശ്വിനി വൈഷ്ണവ്, .റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തികൾ തുടരുകയാണെന്നും അറിയിച്ചു. ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

Continue Reading

Delhi

ധാർ‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് റെയില്‍വേമന്ത്രി രാജിവെക്കണം; കോൺഗ്രസ്

Published

on

ന്യൂഡൽഹി: റെയിൽവേ ദുരന്തത്തിന്റെ ധാർ‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അടിയന്തരമായി റെയില്‍വെ മന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ്‌. ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലാല്‍ ബഹദൂ‍ർ ശാസ്ത്രി, നിതീഷ് കുമാർ, മാധവറാവു സിന്ധ്യ എന്നിവരെ പോലെ ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് റെയിൽവേ മന്ത്രി രാജിവെക്കുക അല്ലെങ്കിൽ റെയില്‍വെ മന്ത്രിയില്‍ നിന്ന് പ്രധാനമന്ത്രി രാജി ആവശ്യപ്പെടണണമെന്നും കോണ്‍ഗ്രസ് വക്താവ് പവര്‍ഖേര ആവശ്യപ്പെട്ടു. കോറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാർക്ക് ശ്വാസമെടുക്കാൻ പോലും സാധിക്കുമായിരുന്നില്ല. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി പുരാണങ്ങളില്‍ നിന്നും ചരിത്രത്തില്‍ നിന്നും പഠിക്കണം. .സിഎജി റിപ്പോർട്ട് ചർച്ച ചെയ്യേണ്ടതുണ്ട്.പല മുന്നറിയിപ്പുകളും ഉണ്ടായിട്ടും സിഗ്നിലിങ് സിസ്റ്റത്തില്‍ ഉണ്ടായ വീഴ്ച കുറ്റകരമാണ്.സ്വാഭാവിക ദുരന്തമല്ല ഉണ്ടായത് മനുഷ്യനിര്‍മിത ദുരന്തമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ഖേര കുറ്റപ്പെടുത്തി.ദുരന്തത്തിന്‍റെ ഉത്തരവാദിത്വം പ്രധാനമന്ത്രിയും ഏറ്റെടുക്കമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ റെയില്‍ മന്ത്രാലയത്തെ പാർലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി വിമർശിച്ചിരുന്നു. റെയില്‍ മാനേജ്മിന്‍റെലെ വീഴ്ചകളെ കുറിച്ച സിഎജി റിപ്പോര്‍ട്ടും കുറ്റപ്പെടുത്തുന്നു. ദുരന്തത്തിന്‍റെ ഉത്തരവാദിത്വം പ്രധാനമന്ത്രിയും ഏറ്റെടുക്കണം. റെയില്‍വെയില്‍ ഒഴിഞ്ഞുകിടക്കുന്ന മൂന്ന് ലക്ഷം തസ്തികകളാണ്, കവച് സംവിധാനം എല്ലാ ട്രെയിനുകളിലും ഏർപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Continue Reading

Featured