ലൗജിഹാദ് നിയമം പൂർണ്ണമായി നടപ്പാക്കാനാകില്ലെന്ന് ഹൈക്കോടതി

ഗാന്ധിനഗർ :ഗുജറാത്തിൽ നിലവിൽ വന്ന ലവ് ജിഹാദ് നിയമം പൂർണമായി നടപ്പാക്കാനാവില്ലെന്ന് ഹൈക്കോടതി. നിയമത്തിലെ ആറ് നിബന്ധനകൾ നടപ്പാകാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. നിർബന്ധമായോ ചതിയിലൂടെയോ അല്ലാത്ത ഇതരമത വിവാഹങ്ങൾ ലവ് ജിഹാദ് ആണെന്ന് പറയാനാവില്ല. പരസ്പരാനുമതിയോടെ നടക്കുന്ന വിവാഹങ്ങൾ ലവ് ജിഹാദിൽ പെടുത്താൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മുഹമ്മദ് ഈസ എം ഹക്കീം എന്നയാൾ നൽകിയ ഹർജിയിന്മേലാണ് കോടതി ഇടക്കാല ഉത്തരവിട്ടത്. ഗുജറാത്ത് സർക്കാർ പാസാക്കിയ നിയമം ആളുകളുടെ മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ഹർജിയിൽ ഇയാൾ ആരോപിച്ചിരുന്നു.
“നിയമത്തിലെ ആറ് നിബന്ധകൾ നടപ്പിലാക്കാനാവില്ല. കാരണം രണ്ട് മതങ്ങളിലുള്ളവർ തമ്മിൽ നിർബന്ധിതമല്ലാതെയും സ്വയേഷ്ടപ്രകാരവും വിവാഹം ചെയ്താൽ അത് നിർബന്ധിതമായി മതം മാറ്റി നടന്ന വിവാഹമാണെന്ന് പറയാനാവില്ല.”- ഉത്തരവിൽ കോടതി വ്യക്തമാക്കി.

Related posts

Leave a Comment