​ഗുജറാത്തിൽ വീണ്ടും ഭൂചലനം

ഗാന്ധിനഗർ: ഗുജറാത്തിൽ ഭൂചലനം. കച്ച്‌ ജില്ലയിലാണ് ഭൂചലനം ഉണ്ടായത്. 3.9 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇല്ല. ഞായറാഴ്ച ഉച്ചയ്ക്ക് 12.43-ഓടെയാണ് ഭൂചലനമനുഭവപ്പെട്ടത്. കച്ച്‌ ജില്ലയിലെ ഭച്ചാവുവിന് 19 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറ് 14.2 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.കഴിഞ്ഞ ദിവസവും മേഖലയിൽ ഭൂചലനം ഉണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12.02 മണിയോടെ 1.6 തീവ്രതയിലുള്ള ഭൂചലനമാണ് മേഖലയിൽ ഉണ്ടായത്. ഗുജറാത്ത് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ വിലയിരുത്തൽ പ്രകാരം അതിതീവ്ര ഭൂകമ്ബ സാധ്യതാ മേഖലയിലാണ് കച്ച്‌ ജില്ല ഉൾപ്പെടുന്നത്. 2001 ജനുവരിയിൽ 6.9 തീവ്രതയിലുള്ള ഭൂകമ്ബം ജില്ലയിൽ അനുഭവപ്പെട്ടിരുന്നു.

Related posts

Leave a Comment