അതിഥി തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചനിലയിൽ

തിരുവനന്തപുരം:  തുമ്പ സ്റ്റേഷൻ കടവിൽ രണ്ട് അതിഥി തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ ജയിംസ് ഒറാൻ (39), ഗണേഷ് ഒറാൻ (26) എന്നിവരാണ് മരിച്ചത്. കുളത്തബർ ചിത്തിര നഗറിൽ റെയിൽവേ പാളത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരം കെട്ടിട നിർമാണ തൊഴിലാളികളാണ്. രാത്രി ഫോണിൽ സംസാരിച്ച് പാളത്തിലൂടെ നടക്കവേ ട്രെയിൻ തട്ടിയതാകാമെന്നാണ് നിഗമനം. മൃതദേഹങ്ങൾക്കരികിൽ നിന്ന് മൊബൈൽ ഫോണുകളും ഹെഡ് ഫോണും കണ്ടെടുത്തു. രാവിലെ ജോലിക്ക് പോയ നാട്ടുകാരാണ് മൃതദേഹങ്ങൾ കണ്ടത്. ഏത് ട്രെയിനാണ് തട്ടിയതെന്ന് വ്യക്തമല്ല. തുമ്പ പോലീസും റെയിൽവേ പോലീസും സ്ഥലതെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related posts

Leave a Comment