അതിഥി തൊഴാലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ചെങ്ങന്നൂർ: അതിഥി തൊഴാലാളി വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.ബിഹാർ ഈസ്റ്റ് ചമ്ബാരൺ സർഹാരി വില്ലേജ് സുഗാവ് പോയിൽ അനിൽ ഭഗത്(32) എന്നയാളാണ് മരിച്ചത്.
പുലിയൂർ കുളിക്കാംപാലത്തെ വാടക വീട്ടിൽ തിങ്കളാഴ്ച രാവിലെ 6 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സംശയാസ്പദമായി ഒന്നും തന്നെയും കണ്ടെത്തിയിട്ടില്ല.

ബിഹാർ സ്വദേശികളായ 12 പേരാണ് ഈ വീട്ടിൽ താമസിച്ചു വന്നത്​. എല്ലാവരും കെട്ടിട നിർമ്മാണ തൊഴിലാളികൾ ആണ്. മരിച്ചയാൾ കിടന്ന മുറിയിൽ 7 പേർ ആയിരുന്നു ഉറങ്ങാൻ കിടന്നത് എന്ന് പൊലീ പറഞ്ഞു. ചെങ്ങന്നൂർ പൊലീസ്​ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Related posts

Leave a Comment