സിഒപി 26 പരാജയം; ലോകനേതാക്കള്‍ക്കുനേരെ ആഞ്ഞടിച്ച് ഗ്രേറ്റ ട്യുൻബെർഗ്

ഗ്ലാസ്ഗോ: സിഒപി 26 കാലാവസ്ഥാ സമ്മേളനം നടക്കുന്ന ഗ്ലാസ്ഗോയിലെ തെരുവുകളെ കീഴടക്കി യുവാക്കളുടെ പ്രതിഷേധം. കാലാവസ്ഥാ വ്യതിയാനം തടയാന്‍ കാര്യക്ഷമമായ ഇടപെടലുകളോ സത്യസന്ധമായ നടപടികളോ ലോകനേതാക്കളില്‍നിന്ന് ഉണ്ടാകില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും നടന്നു. വിദ്യാര്‍ഥികളും യുവാക്കളും പ്ലക്കാര്‍ഡുകളുമായി അണിനിരന്നു. ആയിരങ്ങളെ സാക്ഷിനിര്‍ത്തി ഗ്രേറ്റ ലോകനേതാക്കള്‍ക്കുനേരെ ആഞ്ഞടിച്ചു.

സിഒപി 26 പരാജയമാണ്. വെറും പി ആർ ചടങ്ങ് മാത്രമായി. പൊള്ളയായ വാഗ്ദാനങ്ങളും പഴുതുകളുള്ള പ്രഖ്യാപനങ്ങളും ഇനി ആവശ്യമില്ല. കാലങ്ങളായി അതാണ് കേള്‍ക്കുന്നതെന്നും ഗ്രേറ്റ പറഞ്ഞു. യുവാക്കള്‍ക്കൊപ്പം ക്ലാസുകള്‍ ബഹിഷ്കരിച്ച് വിദ്യാര്‍ഥികളും പ്രതിഷേധത്തിനെത്തി. വിവിധ ലോകനേതാക്കളെ പ്രതീകാത്മകമായി ചങ്ങലയില്‍ ബന്ധിച്ചു. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ എന്ന കൂട്ടായ്മയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

Related posts

Leave a Comment