Global
സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ നിയമപരമായി ദത്തെടുക്കാൻ അനുവദിച്ചുകൊണ്ട് ഗ്രീസ്
ഗ്രീസ്: സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ആദ്യത്തെ ക്രിസ്ത്യൻ ഓർത്തഡോക്സ് രാജ്യമായി ഇനിമുതൽ ഗ്രീസ്. കൂടാതെ സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ നിയമപരമായി ദത്തെടുക്കാനും ഈ ബിൽ അനുവദിക്കുന്നു. ഓർത്തഡോക്സ് സഭയുടെ അതിശക്‌തമായ എതിർപ്പ് വകവെക്കാതെയാണ് ബിൽ പാസാക്കിയത്.
ബില്ലെനെ അനുകൂലിച്ച് എത്തിയവരും ധാരാളം. പുതിയ നിയമം അസമത്വം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോട്ടകിസ് പറഞ്ഞു. അദൃശ്യരായ ആളുകൾ ഒടുവിൽ നമുക്ക് ചുറ്റും ദൃശ്യമാകുമെന്ന് വോട്ടെടുപ്പിന് മുമ്പുള്ള സംവാദത്തിൽ മിത്സോതാകിസ് പറഞ്ഞു. വർഷങ്ങളായി തങ്ങൾ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് സ്വവർഗ്ഗാനുരാഗ പ്രവർത്തക സ്റ്റെല്ല ബാലിയ കുറിച്ചു. ബില്ലിനെ അനുകൂലിക്കുന്നവർ പരിഷ്കരണത്തെ ധീരമായ നീക്കമെന്ന് വിശേഷിപ്പിച്ചപ്പോൾ യാഥാസ്ഥിതികർ അതിനെ “സാമൂഹ്യവിരുദ്ധം” എന്ന് വിളിച്ചു.
വ്യാഴാഴ്ച ഗ്രീക്ക് പാർലമെൻ്റ് 76 നെതിരെ 176 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിൽ പാസാക്കുന്നത്. യൂറോപ്യൻ യൂണിയനിലെ 27 അംഗങ്ങളിൽ നിന്നും ഗ്രീസ് ഉൾപ്പെടെ 16 രാജ്യങ്ങളിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയിട്ടുണ്ട്. ഗ്രീസ് ഉൾപ്പെടെ ലോകമെമ്പാടുമുള്ള 36 രാജ്യങ്ങളിൽ ഇന്ന് ഇതു അനുവദനീയമാണ്. വിവാഹത്തിൽ തുല്യതയെന്ന നേട്ടം കൈവരിക്കുന്ന ആദ്യ തെക്ക്-കിഴക്കൻ യൂറോപ്യൻ രാജ്യം കൂടിയായി മാറുകയാണ് നിലവിൽ ഗ്രീസ്.

Kuwait
സൗഹൃദവേദി സാൽമിയ സൗഹൃദ ഓണാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : സൗഹൃദ വേദി സാൽമിയ സൗഹൃദ ഓണാഘോഷം സംഘടിപ്പിച്ചു. സെക്രട്ടറി അനീഷ ജേക്കബ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ശ്രീ. മനോജ് പരിമണം അധ്യക്ഷത വഹിച്ചു സംസാരിച്ചു. ശ്രീ: അജയ് നായർ ശ്രീ:ജോർജ്ജ് പയസ് , ശ്രീ:സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ ഓണ സന്ദേശങ്ങൾ നൽകി.പരസ്പരം പരിചയപ്പെട്ടും, സൗഹൃദങ്ങൾ പുതുക്കിയും, ഓണ സന്ദേശങ്ങൾ ശ്രവിച്ചും, കലാ പ്രകടനങ്ങൾ അവതരിപ്പിച്ചും, വിഭവ സമൃദ്ധമായ ഓണ സദ്യയുണ്ടും, ചേതോഹരമായി ആഘോഷിച്ച് സാൽമിയ സൗഹൃദ വേദിയുടെ ഏടിൽ പുതിയൊരധ്യായം എഴുതിച്ചർത്തു.
സാൽമിയ സെൻട്രൽ ഹാളിൽ വെച്ച് നടന്ന സൗഹൃദ ഓണം പരിപാടിയിൽപ്രാർത്ഥനാ -സൗഹൃദ ഗാനം ഫൈസൽബാബു, ഈസ എന്നിവർ ചേർന്ന് ആലപിച്ചു. ശ്രീ,ഷുക്കൂർ വണ്ടൂർ രചനയും സംവിധാനവും നിർവ്വഹിച്ച നൻമയുടെ പ്രതീകമായ ഓണത്തെ ആധുനികതയിലൂടെ ദൃശ്യവൽക്കരിച്ച സ്കിറ്റിൽ മാവേലിയായി ഫാറൂഖ് ശർക്കിയും , ഫൈസൽ ബാബു ചാവക്കാട് , അൻസാർ മാള, റിയാസ് വളാഞ്ചേരി, ആസിഫ് വി ഖാലിദ്, ഈസ എന്നിവരും വേഷമിട്ടു. മുസ്‌തഫ അബൂബ്, നസീർ കൊച്ചി, റസിയ, യൂസുഫ്, ഷീജ കുര്യാക്കോസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജനിയ & ടീം, ജെസ് വിൻ, ഇവാൻ എന്നിവർ നൃത്തം അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ ശ്രീ,അമീർ കാരണത്ത് നന്ദി പറഞ്ഞു. ആങ്കറിങ് ശ്രീ. സഫ് വാൻ നിസ്താർ നടത്തി.കെ ഐ ജി ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, സെക്രട്ടറി നിസാർ കെ.റഷീദ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Global
2024ലെ വൈദ്യശാസ്ത്ര നൊബേൽ പങ്കിട്ട് വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും
സ്റ്റോക്കോം: 2024ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞൻ വിക്ടർ ആംബ്രോസും അമേരിക്കൻ മോളിക്യുലർ ബയോളജിസ്റ്റ് ഗാരി റവ്കിനും. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനാണ് പുരസ്കാരം. കഴിഞ്ഞ വർഷത്തെ പുരസ്കാരം ഹംഗേറിയൻ അമേരിക്കനായ കേറ്റലിൻ കാരിക്കോയും അമേരിക്കനായ ഡ്ര്യൂ വെയ്സ്മാനും പങ്കിടുകയായിരുന്നു. കോവിഡിനെതിരായ എംആർഎൻഎ വാക്സീനുകൾ വികസിപ്പിച്ച് എടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചതിലായിരുന്നു പുരസ്കാരം. ആകെ 114 തവണയായി 227 പേർക്ക് ആരോഗ്യ രംഗത്തെ നൊബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇതിൽ 13 പേർ മാത്രമാണ് വനിതകൾ. 8.3 കോടി ഇന്ത്യൻ രൂപയോളം ആണ് പുരസ്കാരത്തിനൊപ്പം ലഭിക്കുക.
Kuwait
ആവേശ തിമർപ്പിൽ ഓണാഘോഷം ഗംഭീരമാക്കി ‘പൽപക്’ പാലക്കാട്
കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) പാലക്കാടൻ മേള 2024 ആയി ഓണം ആഘോഷിച്ചു. ഒക്ടോബർ 3 വ്യാഴാഴ്ച വൈകിട്ട് നടന്ന പൂക്കള മത്സരത്തോടു കൂടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. 4 ന് വെള്ളിയാഴ്ച രാവിലെ 10 പൽപക് വനിതാ വേദിയുടെ നേതൃത്വത്തിൽ നൂറോളം വനിതകൾ ചേർന്ന് അവതരിപ്പിച്ച മെഗാ തിരുവാതിര ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. പൽപക് പ്രസിഡൻ്റ സക്കീർ പുതുനഗരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഫിനീക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ സുനിൽ പരകപാടത്ത് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പോഗ്രാം കൺവീനർ പി എൻ കുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ ശ്രീലങ്കൻ എയർലൈൻസ് മാനേജർ ഡിമിത്ര ഡെ അൽവിസ് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പ്രേംരാജ്, സുരേഷ് പുളിക്കൽ, ജിജു മാത്യു, സുഷമ , രാജി മാവത്ത്, കുമാരി അനാമിക അപ്പുക്കുട്ടൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ രാജേഷ് കുമാർ നന്ദി പ്രകാശനം നടത്തി. വിഭവ സമൃദ്ധമായ ഓണസദ്യയും പാലക്കാടൻ മേളയുടെ ഭാഗമായി ഉണ്ടായിരുന്നു.
പൽപക് കുടുംബാംഗങ്ങളുടെ കേരളതനിമയാർന്ന വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി. ഐഡിയ സ്റ്റാർ സിംഗർ ശ്രീ. വിഷ്ണുദാസ്, വിജയ് ടിവി സൂപ്പർ സ്റ്റാർ റണ്ണറപ്പ്കൂടിയായ തമിഴ്, തെലുങ്ക് സിനിമകളിൽ നിരവധി ഗാനങ്ങൾ ആലപിച്ച കുമാരി അശ്വതിരാജ്, രാജു ചുരത്തിൽ എന്നിവർ നേതൃത്വം നൽകിയ ഗാനമേളയും ആവേശത്തിമർപ്പാന്ന ആഘോഷ പരിപാടി ഗംഭീരമാക്കി.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education4 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login