ഭവൻസ് സ്കൂളിന് മികച്ച വിജയം

ദോഹ :സി ബി എസി   പത്രണ്ടാം ക്ലാസ് റിസൾട്ട് പുറത്തു വന്നപ്പോൾ ദോഹയിലെ ഭവൻസ് പബ്ലിക്  സ്കൂളിന് മികച്ച വിജയം .സയൻസ് ,കോമേഴ്സ് വിഷയങ്ങളിൽ ഭവൻസിലെ വിദ്യാർഥികൾ  100 %വിജയം നേടി.സയൻസ് വിഷയത്തിൽ 73  % തിലധികം നേടിയപ്പോൾ കോമേഴ്സ്സിലും ഡിസ്റ്റിങ്ഷൻ വിജയമാണ് ഈ വിഭാഗത്തിലെ വിദ്യാർഥികൾ കരസ്ഥമാക്കിയത് .സയൻസ് വിഷയത്തിൽ 94 .2 % മാർക്ക്  നേടിയ പാർത്ഥിവ് അശോക് കുമാർ ആണ് ഭവൻസിലെ ഏറ്റവും ഉയർന്ന മാർക് നേടിയ വിദ്യാർത്ഥി ..അക്ഷര രതീഷ് , നൗറീൻ റുഖിയ ,റിം ഷമീർ ( 93 %) ഹാരിണി മുത്ത്കുമാർ 92 .4  % എന്നിവരാണ്  സയൻസിൽ മികച്ച വിജയം കൈവരിച്ചത്  .കോമേഴ്‌സ്‌സിൽ അഫ്‌റ കുടമ്പള്ളി  മനാഫ് , ആൻ മറിയ ജിജോ എന്നിവർ 91 % മാർക്ക്  നേടി .ഭവൻസ് ദോഹ സ്കൂൾ ചെയർമാൻ  ജെ കെ മേനോൻ , അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അഞ്ജന കൃഷ്ണ  മേനോൻ, പ്രിൻസിപ്പൽ എം പി ഫിലിപ് ,വൈസ് പ്രിൻസിപ്പൽ ധർമ്മരാജ്‌കുമാർ, മാനേജ്മെന്റ് എന്നിവർ വിദ്യാർത്ഥികളെയും അധ്യാപകരെയും   അനുബന്ധ സ്റ്റാഫ് അംഗങ്ങളെയും  അനുമോദിച്ചു .

Related posts

Leave a Comment