അനു സിത്താരയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് മികച്ച പ്രതികരണം

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ കൂറ്റന്‍ മ്യൂറലിന് മുന്നില്‍ നിന്ന്, ചലച്ചിത്രതാരം അനു സിത്താര മുത്തശ്ശിയോടൊപ്പം എടുത്ത്, ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് മികച്ച പ്രതികരണം.

ആരെയും പിടിച്ചുനിര്‍ത്തുന്ന ചിത്രമെന്നാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് മന്ദിരത്തിലെ ഭീമന്‍ ചുമര്‍ ചിത്രത്തെ അനു സിത്താര വിശേഷിപ്പിക്കുന്നത്. ബസ് സ്റ്റേഷന് മുന്നിലൂടെ കടന്നുപോകുമ്പോഴാണ് അനു സിത്താര മ്യൂറല്‍ കണ്ടത്. കാറില്‍ ഒപ്പം ഉണ്ടായിരുന്ന മുത്തശ്ശിയെയും കൂട്ടി ചിത്രമെടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഈ കലാസൃഷ്ടി നല്കുന്ന സന്ദേശം മ്യൂറല്‍പോലെ തന്നെ മനോഹരമാണെന്ന് അവര്‍ കുറിക്കുന്നു. രണ്ടു തലമുറകളുടെ സംഗമമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പച്ചക്കറികളും പൂക്കളുമായി നില്‍ക്കുന്ന പ്രായമായ സ്ത്രീയും സ്‌കൂള്‍ ബാഗുമായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുമാണ് ചിത്രത്തില്‍. സ്ത്രീ ശാക്തീകരണത്തിന്റെ വര്‍ണ്ണപ്പകിട്ടാര്‍ന്ന സന്ദേശം ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ ഏഷ്യന്‍ പെയിന്റ്‌സും, സ്റ്റാര്‍ട്ട് ഇന്ത്യ ഫൗണ്ടേഷനും ചേര്‍ന്നൊരുക്കിയതാണ് മ്യൂറല്‍. ഏഷ്യന്‍ പെയിന്റ്‌സിന്റെ ഡൊണേറ്റ് എ വാള്‍ പരിപാടിയുടെ ഭാഗമാണിത്. ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റ് സീറോയും അസിസ്റ്റന്റ് വണ്‍ സ്‌ട്രോക്കും ചേര്‍ന്നാണ് കലാസൃഷ്ടി ഒരുക്കിയതും. സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണ് ഈ മ്യൂറല്‍. പുതുയുഗത്തിലേയ്ക്ക് യുവതി കുതിച്ചുചാടാനൊരുങ്ങുമ്പോള്‍ പ്രായം ചെന്ന സ്ത്രീയാകട്ടെ എല്ലാത്തിന്റെയും മാതാവായ പ്രകൃതിയെ അനുസ്മരിപ്പിക്കുന്നു.

Related posts

Leave a Comment