കളക്ടറുടെ വാക്കിന് പുല്ലുവില ; സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെയും തുടരും

തിരുവന്തപുരം : പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിന് പുല്ലുവില നൽകി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെയും തുടരും.കോവിഡ് വ്യാപന നിരക്ക് ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരുന്നു.50ൽ കുറവ് ആളുകൾ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയിച്ചു പോയ ഇത്തരം യോഗങ്ങൾ ഉണ്ടെങ്കിൽ സംഘാടകർ അത് മാറ്റിവെക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ കളക്ടർ അറിയിച്ചു.

Related posts

Leave a Comment