Connect with us
inner ad

Kuwait

എഗെയ്‌ലയിൽ 40-ാമത്ഗ്രാൻഡ് സ്റ്റോർതുറന്ന് ഗ്രാൻഡ്ഹൈപ്പർ

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ 40-ാമത് സ്റ്റോർ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന എഗെയ്‌ലാ വ്യാപാര മേഖലയിലെ ‘അൽ ലീവാൻ മാളിൽ’ വിപുലമായ സൗകര്യങ്ങളോടെ ഉദ്‌ഘാടനം ചെയ്യപ്പെട്ടു . ഒറ്റ നിലയിലായി വിശാലമായ 2500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മുഴുവൻ ഡിപ്പാർട്മെന്റുകളും അടങ്ങിയ പൂർണ്ണമായ സ്റ്റോർ സജ്ജീകരിച്ചി ട്ടുള്ളത്. ബഹു: ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബാഹ് ആണ് ഉന്നത മാനേജ്‍മെന്റിന്റെയും വിശിഷ്ടതിഥികളുടെയും തിങ്ങി നിറഞ്ഞ ഉപഭോക്താക്കളുടെയും സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചത്. ജാസിം ഖമിസ് അൽ ഷറാ, മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട്, ജമാൽ അൽ ദോസരി, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ, ഡിആർഓ തഹ്‌സീർ അലി, സി ഒ ഒ മുഹമ്മദ് അസ്ലം ചേലാട്ട്, അമാനുല്ല, എന്നിവരും മറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും തദവസരത്തിൽ സന്നിഹിതരായിരുന്നു.

ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയ്യാറാക്കുന്ന ഒരു ഇൻ-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപ്പന്നങ്ങളും പുതിയ സ്റ്റോറിന്റെ സവിശേഷതയാണ്. പലചരക്ക് സാധനങ്ങൾ,പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ്, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി പ്രവാസികളുടെയും തദ്ദേശീയരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഈ സ്റ്റോറിൽ ലഭ്യമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ ഉപഭോക്താക്കളോടും മാനേജ്‌മെന്റ് ടീമിനോടും എല്ലാ പിന്തുണയ്ക്കും ഡോ: അൻവർ അമീൻ ചേലാട്ട് നന്ദി രേഖപ്പെടുത്തി. ഉപഭോക്താക്കൾക്ക് മത്സരാധിഷ്ഠിത വിലയിൽ മികച്ച ഉൽപ്പന്നങ്ങളും സേവനവും നൽകാൻ മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെവി ടെയും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ സാന്നിധ്യമുണ്ടെന്ന കാഴ്ചപ്പാടു മായാണ് പുതിയ സ്റ്റോർ തുറക്കുന്നതെന്ന് ഗ്രാൻഡ് കുവൈറ്റ് റീജിയണൽ ഡയറക്ടർ ശ്രീ അയൂബ് കച്ചേരി പറഞ്ഞു. വളർച്ചയും വിജയവും കൈവരിക്കാൻ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിനെ പ്രാപ്തമാക്കിയ ഉപഭോക്താക്കളുടെയും മുനിസിപ്പൽ അധികൃതരു ടെയും പിന്തുണക്ക് കൃതാര്ഥനന്നെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കെഫാക് ഫ്രണ്ട്ലൈൻ ടൂർണമെന്റിൽ എറണാകുളം, കെഡിഎൻഎ കോഴിക്കോട്, ടിഫാക് തിരു. ആദ്യ ജേതാക്കൾ!

Published

on

കുവൈറ്റ് സിറ്റി : കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് മായി സഹകരിച്ചു നടത്തുന്ന കെഫാക് അന്തർ ജില്ലാ ഫുട്ബാൾ ടൂർണമെന്റിന് തുടക്കം . വെള്ളിയാഴ്ച വൈകിട്ട് മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ നടന്ന കിക്കോഫിൽ ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് മുസ്തഫാ കാരി കിക്കോഫ് ചെയ്തു. ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് ഡയറക്ടർ അഖിൽ കാരി മുഖ്യ അതിഥി ആയിരുന്നു. കെഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി, ട്രഷറർ മൻസൂർ അലി എന്നിവർക്ക് പുറമെ മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പ്രമുഖ ജില്ലാ അസോസിയേഷനുകളുടെ കീഴിൽ മാസ്റ്റേഴ്സ് – സോക്കർ വിഭാഗങ്ങളിൽ ടീമുകൾ അണിനിരന്നപ്പോൾ പ്രവാസി ഫുട്ബാൾ ആരാധകർക്ക് ആവേശമായി. മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ എറണാകുളം എതിരില്ലാത്ത രണ്ട് ഗോളുകൾക് കെ ഡി എൻ എ കോഴിക്കോടിനെ പരാജയപ്പെടുത്തിയപ്പോൾ പാലക്കാട് – ട്രാസ്‌ക് തൃശ്ശൂർ, ടിഫാക്ക് ട്രിവാൻഡ്രം -ഫോക് കണ്ണൂർ, മലപ്പുറം -കെ ഇ എ കാസർഗോഡ് ടീമുകൾ തമ്മിലുള്ള ടീമുകൾ തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സോക്കർ ലീഗിലെ ആദ്യ മത്സരത്തിൽ പാലക്കാട് -ട്രാസ്‌ക് തൃശൂർ തമ്മിലുള്ള മത്സരം ഇരു ടീമുകളും ഓരോ ഗോളുകൾ അടിച്ചു സമനിലനിലയിൽ പിരിഞ്ഞു . തൃശൂരിനു വേണ്ടി ഉനൈസും പാലക്കാടിന് വേണ്ടി ശരത്തുമാണ് ഗോളുകൾ നേടിയത് . രണ്ടാം മത്സരത്തിൽ കെ ഡി എൻ എ കോഴിക്കോട് മറുപടിയില്ലാത്ത ഒരു ഗോളിന് എറണാകുളത്തെ പരാജയപ്പെടുത്തി കെ ഡി എൻ എ കോഴിക്കോടിന് വേണ്ടി നവീദ് ആണ് ഗോൾ നേടിയത് . മൂന്നാം മത്സരത്തിൽ കെ ഇ എ കാസർഗോഡ് -മലപ്പുറം ടീമുകൾ തമ്മലുള്ള മത്സരം ഇരു ടീമുകളും ഓരോ ഗോളുകൾ അടിച്ചു സമനിലനിലയിൽ പിരിഞ്ഞു. കാസർകോടിന് വേണ്ടി സിബിൻ മലപ്പുറത്തിന് വേണ്ടി അനീസ് എന്നിവരാണ് ഗോളുകൾ നേടിയത് . അവസാന മത്സരത്തിൽ ടിഫാക് തിരുവനന്തപുരം എതിരില്ലാത്ത ഒരു ഗോളിന് ഫോക് കണ്ണൂരിനെ പരാജയപ്പെടുത്തി സോനു സേവ്യർ ആണ് വിജയഗോൾ നേടിയത് . മാസ്റ്റേഴ്സ് ലീഗിലെ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി അബ്ദുള്ള (ട്രാസ്‌ക് ത്രിശൂർ ) ഷോബി (എറണാകുളം ) അബ്ദുൾറഷീദ് (മലപ്പുറം ) നാസർ (ഫോക് കണ്ണൂർ ) സോക്കർ ലീഗിൽ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി ഉനൈസ് (ട്രാസ്‌ക് തൃശൂർ ) നവീദ് ( കെ ഡി എൻ എ കോഴിക്കോട് ) ഷൈജൽ (മലപ്പുറം ) ക്ളീറ്റസ്സ് ജോസ പിള്ള (റിഫാക് തിരുവനന്തപുരം ) എന്നിവരെ തിരഞ്ഞെടുത്തു.

Continue Reading

Kuwait

ചെസ്സ്, റുബിക്സ് ക്യൂബ് മത്സരങ്ങൾ സംഘടിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) മംഗഫ് സെൻട്രൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫോക്ക് അംഗങ്ങൾക്കായി ചെസ്സ് & റുബിക്സ് ക്യൂബ് മത്സരങ്ങൾ സംഘടിപ്പിച്ചു. “ഇലക്ട്രോണിക് ഗാഡ്‌ജറ്റുകൾക്ക് വിട” എന്ന സന്ദേശവുമായി നടത്തപ്പെട്ട മത്സരം ഫോക്ക് പ്രസിഡണ്ട് ലിജീഷ് പി. ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് സെക്രട്ടറി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് കൺവീനർ ജോയ്‌സ് ചാക്കോ സ്വാഗതവും പ്രോഗ്രാം കൺവീനർ നിജിൽ നന്ദിയും പറഞ്ഞു. ചെസ്സ് അർബിറ്റർ ശ്രീമതി വള്ളിയമ്മയ് ശരവണനെ (ഫിഡെ നാഷണൽ താരം ) മൊമെന്റോ നൽകി ആദരിക്കുകയുണ്ടായി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചെസ്സ് ടൂർണമെന്റിൽ അബേൽ ജോസഫ് വിജയിയും ആദൽ ജോസഫ് റണ്ണറപ്പുമായി. റുബിക്സ് ക്യൂബ് മത്സരങ്ങളിലെ സീനിയർ കാറ്റഗറിയിൽ റോഹ റസൽ, ശ്രീനാഥ്, ഇഷാൻ ഷൈൻ എന്നിവരും ജൂനിയർ കാറ്റഗറിയിൽ ആദിദേവ് പ്രമോദ്, സോഹ റസൽ, ജഹാൻ അരുൺ എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഒട്ടേറെ ഫോക്ക്‌ മെമ്പർമാർ പരിപാടിയിൽ പങ്കെടുത്തു . ഫോക്ക് മംഗഫ്ഹാൾ ആണ് മത്സരങ്ങൾക്ക് വേദി ആയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

സ്നേഹ നിലാവ് – ഈദ്‌ സംഗമ’ മായി കൊല്ലം ഫെസ്റ്റ്

Published

on

കുവൈത്ത്‌ സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ പതിനേഴാമത് വാർഷിക ആഘോഷം കൊല്ലം ഫെസ്റ്റ് 2023 “സ്നേഹ നിലാവ് – ഈദ്‌ സംഗമം” എന്ന പേരിൽ നടത്തപ്പെട്ടു. പ്രസിഡന്റ് അലക്സ് പുത്തൂരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എംബസി ഓഫ് ഇന്ത്യയുടെ സെക്കന്റ്‌ സെക്രട്ടറി ശ്രീ. ഹരിത് കേലത് ശാലറ്റ് ഉത്ഘാടനം ചെയ്തു. കുവൈറ്റി ലോയർ ശ്രീ.തലാൽ താഖി വിശിഷ്ടാതിഥിയാ യിരുന്നു. വിശിഷ്ടാതിഥി യെ അലക്സ് പുത്തൂർ മോമെന്റോ നൽകി ആദരിച്ചു, ജനറൽ സെക്രട്ടറി ബിനിൽ റ്റി ടി, ട്രെഷർ തമ്പി ലൂക്കോസ്, വനിതാ വേദി ചെയർപേഴ്സൺ രഞ്ജന ബിനിൽ രക്ഷാധികാരി ലാജി ജേക്കബ്, അഡ്വൈസറി ജെയിംസ് പൂയപ്പള്ളി, എന്നിവർ സംസാരിച്ചു. പത്താം തരത്തിൽ ഉന്നത വിജയം നേടിയ സമാജം അംഗങ്ങളുടെ കുട്ടികൾകളെ അനുമോദിച്ചു .

Advertisement
1000x200 PX MALAYALI DCTR MDX-02-02

കൊല്ലം ഫെസ്റ്റ് ന്റെ ഭാഗമായി തയ്യാറാക്കിയ സ്മരണിക കൺവീനറായ പ്രമീൾ പ്രഭാകർ വിശ്ഷ്ട അതിഥിക്കു നൽകി, അദ്ദേഹം സെക്രട്ടറി ലിവിൻ വര്ഗീസ്, സജികുമാർ പിള്ള എന്നിവർക്കു ചേർന്നു നൽകികൊണ്ട് പ്രകാശനം ചെയ്തു . സ്പോൺസർമാരായ, അൽ റാഷിധ് ഷിപ്പിങ്, അൽമുള്ള എക്സ്ചേഞ്ച്, മെട്രോ മെഡിക്കൽ സെന്റർ, ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ്, ചാവടിയിൽ ജെഹോഷ് ഗാർഡൻസ്, ജെ ആൻഡ്‌ എ ബിസിനസ്‌ ഗ്രൂപ്പ്‌ , ജേക്കബ്സ് ഇന്റർനാഷണൽ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. ദീർഘ നാളത്തെ സേവനത്തിനു മീഡിയ സെക്രട്ടറി പ്രമീൾ പ്രഭാകരനെ മൊമെന്റോ നൽകി ആദരിച്ചു.
വിവിധ സംഘടന നേതാക്കളും പങ്കെടുത്തു. യോഗത്തിന് ഫെസ്റ്റ് ജനറൽ കൺവീനർ ശശി കുമാർ കർത്താ സ്വാഗതവും ജോയിന്റ് കൺവീനർ സജിമോൻ തോമസ് നന്ദിയും പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സമാജം അംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടിയും, ഡികെ ഡാൻസ് , ജാസ് സ്കൂൾ ഓഫ് ഡാൻസ് കുട്ടികളുടെ നിർത്തവും, ജടായു ബീറ്റ്സിന്റെ നാടൻ പാട്ടും, എലൻസാ ഇവന്റ്സിന്റെ ഗാനമേളയും , പരിപാടികൾക്ക് മിഴിവേകി.പ്രോഗ്രാം കൺവീനർ ബൈജു മിഥുനം, അനിൽകുമാർ, സലിൽ വർമ്മ, ഗിരിജ അജയ്, ഷാഹിദ് ലെബ്ബ, സിബി ജോസഫ്, റെജി മത്തായി, ഷാജി സാമൂയേൽ, നൈസാം പട്ടാഴി, അജയ് നായർ, വത്സരാജ്, ലാജി എബ്രഹാം, രാജു വര്ഗീസ്, ജസ്റ്റിൻ സ്റ്റീഫൻ, പ്രിൻസ്, മാത്യു യോഹന്നാൻ, ഷംന, അൽ ആമീൻ, അഷ്‌ന സിബി, എന്നിവരും വനിതാവേദി ഭാരവാഹികളും യൂണിറ്റ് ഭാരവാഹികളും നേതൃത്വം നൽകി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured