News
ഗ്രാൻഡ് ഹൈപ്പർ 36 – മത് ശാഖ മൈദാൻ ഹവല്ലിയിൽ പ്രവർത്തനമാരംഭിച്ചു !
കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് കുവൈറ്റിലെ സാൽമിയ ബ്ലോക്ക് പതിനൊന്നിൽ ‘ഗ്രാൻഡ് ഫ്രഷ്’ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് 11ഇൽ മൂസ അൽ അബ്ദുർറസാഖ് സ്ട്രീറ്റിലാണ് പുതിയ ഔട്ട്‌ലെറ്റ് സജ്ജീകരിച്ചിട്ടുള്ളത്. ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ചെയർമാൻ ജാസിം ഖമീസ് അൽ ശറാഹ് ആണ്പുതിയ ഔട്ട് ലെറ്റ് ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തത്. സിഇഒ മുഹമ്മദ് സുനീർ , ഡി.ആർ. ഓ. ശ്രീ. തഹ്‌സീർ അലി, എക്സിക്യൂട്ടീവ് ഡയറക്ടർ അമാനുള്ള എന്നിവരെ കൂടാതെ മറ്റ് വിശിഷ്ടാതിഥികളും മാനേജ്‌മെന്റ് പ്രതിനിധികളും അഭ്യുദയകാംക്ഷികളുമാധ്യമ പ്രവർത്തകരും ഉൾപ്പെടെ വൻ ജനാവലി ഉത്സവാന്തരീക്ഷത്തിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ലോകമെങ്ങുനിന്നുമുള്ള പഴവർഗ്ഗങ്ങൾ , പച്ചക്കറികൾ, നിത്യോപയോഗ പദാർത്ഥങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ പുതിയ ഔട്ട്‌ലെറ്റിൽ ലഭ്യമാണ്. പ്രവാസികളുടെയും തദ്ദേശീയരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ പുതിയ ഔട്‍ലെറ്റിൽ ഒരുക്കിയിട്ടുണ്ട് .
Kuwait
മലപ്പുറം ജില്ലാ അസോസിയേഷന് പുതിയ കമ്മിറ്റി
കുവൈറ്റ് സിറ്റി : മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് (മാക്) നു പുതിയ കമ്മിറ്റി നിലവിൽ വന്നു. കേരള പ്പിറവി ദിനത്തിൽ അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ 2022-24 വർഷത്തിലെ സംഘടന പ്രവർത്തന റിപ്പോർട്ട് ജന സെക്രട്ടറി നസീർ കരംകുളങ്ങര, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഇല്യാസ് എന്നിവർ അവതരിപ്പിച്ചു. ചർച്ചക്ക് ശേഷം റിപ്പോർട്ടുകൾ ജനറൽ ബോർഡി ഐക്യഖണ്ഡേന അംഗീകരിച്ചു. തുടർന്ന് 35 അംഗ എക്സിക്യൂട്ടീവ് കമ്മ്മിറ്റിയെയും 8 അംഗ കോർ കമ്മിറ്റിയെയും എതിരില്ലാതെ തിരഞ്ഞെടുത്തു.
അഡ്വ. മുഹമ്മദ് ബഷീർ (പ്രസിഡന്റ്), ഷറഫുദ്ദീൻ പുറക്കയിൽ ( ജനറൽ സെക്രട്ടറി), പ്രജിത്ത് മേനോൻ (ട്രഷറർ), മുജീബ് കിഴക്കേതലക്കൽ (വൈസ് പ്രസിഡന്റ്), മാർട്ടിൻ (വൈസ് പ്രസിഡന്റ്), അഷറഫ് ചൂരോട്ട് (ജോയന്റ് സെക്രട്ടറി), റാഫി ആലിക്കൽ( ജോയിന്റ് സെക്രട്ടറി), അഫ്സൽ നിലമ്പൂർ (ജോയന്റ് ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. രക്ഷാധികാരികളായ വാസുദേവൻ മമ്പാട്, അനസ് തയ്യിൽ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷറഫുദ്ദീൻ കണ്ണേത്ത് ( മുഖ്യ രക്ഷാധികാരി), അഭിലാഷ് കളരിക്കൽ, സിമിയബിജു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
News
യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസറാകാം; അഭിമുഖം നവംബർ 5,7 തീയതികളിൽ
കൊച്ചി: യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസർ ആകാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 22 വയസ്സു മുതൽ 40 വയസ്സു വരെയുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കുവാൻ കഴിയുക. 67,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താമസവും ഗതാഗതസൗകര്യവും കമ്പനി ഉറപ്പ് നൽകുന്നുണ്ട്. നവംബർ 5,7 തീയതികളിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് 6282767017, 9207867311 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
News
ഡോ. ആൻ മരിയ ജോൺസണ് ഒന്നാം സ്ഥാനം
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം സംഘടിപ്പിച്ച സംസ്ഥാനതല തുടർ വിദ്യഭ്യാസ പരിപാടി ‘ഇല്ലുമിനാട്ടമി ‘ യിൽ മികച്ച ഗവേഷണ പ്രബന്ധ അവതരണത്തിൽ ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര വിദ്യാർത്ഥി ഡോ. ആൻ മരിയ ജോൺസൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബ്രോങ്കോസ്കോപ്പി പരിശോധന വഴി കണ്ടെത്തിയ ശ്വാസകോശത്തിലെ ചെറു ദളങ്ങളുടെ ഘടനാ വ്യത്യാസത്തെക്കുറിച്ചുള്ള പഠനമാണ് പുരസ്ക്കാരത്തിന് അർഹമായത് . ശ്വാസകോശ ശസ്ത്രക്രിയകൾക്കും എൻഡോസ്കോപ്പി പരിശോധകൾക്കും ഏറെ സഹായകരമാണ് പഠനത്തിലെ കണ്ടെത്തലുകൾ എന്ന് ജഡ്ജിംഗ് കമ്മറ്റി വിലയിരുത്തി. ശ്വാസകോശ വിഭാഗം മേധാവി ഡോ. ബി.ജയപ്രകാശിൻ്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.എറണാകുളം ഇടപള്ളി നരികുളത്ത് എൻ.വി. ജോൺസൻ്റേയും എമിലിയുടേയും പുത്രിയാണ് ഡോ. ആൻ .
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 week ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login