ഗ്രേസ് മാർക്ക് നിർത്തലാക്കിയ സർക്കാർ നടപടി, കെ. എസ്. യു പ്രതിഷേധിച്ചു.


ബാലുശ്ശേരി: പാഠ്യേതര പ്രവർത്തനങ്ങളിലേർപ്പെടുന്ന വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്ന ഗ്രേസ് മാർക്ക് നിർത്തലാക്കിയ സർക്കാർ നടപടിക്കെതിരെ കെ. എസ്. യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി എ. ഇ. ഒ ഓഫീസിന് സമീപം പ്രതിഷേധ സൂചകമായി സർക്കാർ ഉത്തരവ് കീറിയെറിഞ്ഞ് കാറ്റിൽ പറത്തി പ്രതിഷേധിച്ചു. സംസ്ഥാന കെ. എസ്. യു പ്രസിഡന്റ് കെ. എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. അസ്സംബ്ലി പ്രസിഡന്റ് ഫായിസ് നടുവണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് അസ്സംബ്ലി പ്രസിഡന്റ് ടി. എം വരുൺ കുമാർ, സുധിൻ സുരേഷ്, അഭിജിത്ത് ഉണ്ണികുളം, റനീഫ് മുണ്ടോത്ത്, ഫാഹിദ ടി. എ തുടങ്ങിയവർ ഭാഗമായി.

Related posts

Leave a Comment