ഗ്രേസ് മാർക്ക് നൽകാത്ത ഗവൺമെൻറ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് കത്തിച്ചു.

വേങ്ങര : പൊതു വിദ്യാഭ്യാസ വകുപ്പ് 2020-21 അക്കാദമിക വർഷത്തെ പൊതുപരീക്ഷകളിൽ കുട്ടികൾക്ക് ഗ്രേസ്സ് മാർക്ക് നൽകേണ്ടതില്ല എന്ന ഉത്തരവ് ഇറക്കിയതിൽ പ്രതിഷേധിച്ച് കെ.എസ്.യു വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി വേങ്ങര എ.ഇ ഓഫീസിന് മുന്നിൽ ഉത്തരവ് കത്തിച്ചു. കെഎസ്‌യു വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് ജസീൽ മൂച്ചിക്കാടൻ അധ്യക്ഷത വഹിച്ച പരിപാടി കെ.എസ്.‌യു ജില്ലാ സെക്രട്ടറി ഹക്കീം പെരുമുക്ക് ഉദ്ഘാടനം ചെയ്തു. എൻ.സി.സി യിൽ ക്യാമ്പും പരേഡും എട്ട് ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് യഥാകുട്ടികൾ പത്താം ക്ലാസിലേക്ക് എത്തിയവർക്ക് ഇപ്പോൾ ഗ്രേസ് മാർക്ക് നിഷേദിച്ചത് ശെരിയല്ല . ഈ ഗവൺമെൻറ് തന്നെ കൊണ്ടുവന്ന ലിറ്റിൽ കൈറ്റ്സ് എന്ന സംഘടനയുമായി ബന്ധപ്പെട്ട് കൊറോണ കാലഘട്ടങ്ങളിൽ വിദ്യാർത്ഥികൾ പ്രവർത്തിച്ചിരുന്നു ഇതിൻറെ അടിസ്ഥാനത്തിൽ ഉള്ള മാർക്ക് പോലും നിഷേധിക്കപ്പെട്ടു. നിരവധി വിദ്യാർത്ഥികളുടെ മുൻകഴിഞ്ഞ വർഷങ്ങളിലെ അതായത് എട്ട്. ഒമ്പത് ക്ലാസുകളിലെ ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട് നിൽക്കുന്ന മേഖലകളിലെ പ്രവർത്തനം വഴിയിലായി. സ്റ്റുഡൻറ് പോലീസ് കേഡറ്റ്, ജെ.ആർ.സി തുടങ്ങിയ സംഘടനകളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾ കോവിഡ് കാലഘട്ടത്തിൽ പ്രശംസ അർഹിക്കുന്ന നിരവധി പ്രവർത്തനങ്ങൾ ചെയ്തിരുന്നു. ഈ പ്രവർത്തനങ്ങളെ കണ്ടില്ല എന്ന് സർക്കാർ നടിക്കരുതെന്നും കെ.എസ്.യു ആവശ്യപെട്ടു.

നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സവാദ് സലിം സ്വഗതം പറഞ്ഞു. നാഫിഹ് സി.കെ , ഇല്യാസ്‌ പുല്ലമ്പലവൻ, റഹീസ് പറപ്പൂർ, സമീർ ഷിബിലി , ആഷിക് വേങ്ങര , റമീസ് , ഷെഹ്‌സാദ് ഒതുക്കുങ്ങൽ എന്നിവർ പങ്കടുത്തു. പ്രദീപ്‌ നന്ദി പറഞ്ഞു.

Related posts

Leave a Comment