ഗ്രേസ് മാർക്ക് റദ്ദ് ചെയ്ത ഉത്തരവ് കത്തിച്ച് കെ.എസ്.യു പ്രതിഷേധം

പയ്യന്നൂർ : എസ്.എസ്.എൽ.സി – ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക്‌ റദ്ദു ചെയ്ത സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു പയ്യന്നൂർ നിയോജകമണ്ഡലം കമ്മിറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് ഗ്രേസ് മാർക്ക്‌ റദ്ദു ചെയ്തുകൊണ്ട് പുറത്തിറക്കിയ ഉത്തരവ് പ്രതീകാത്മകമായ് കത്തിച്ചു പ്രതിഷേധിച്ചു. കെ.എസ്.യു പയ്യന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ ആകാശ് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ചാൾസ് സണ്ണി അധ്യക്ഷത വഹിച്ചു. മാർട്ടിൻ എം ഡേവിഡ്, പ്രണവ് പി.പി, ജോയൽ മാത്യു, അശ്വിൻ കമ്പല്ലൂർ, വൈഷ്ണവ് പി വിജയൻ, ഷനുജ് സി എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment