Kerala
മുതലപ്പൊഴിയിൽ സർക്കാരിന്റെ ‘ഷോ’;
കേന്ദ്ര മുതലെടുപ്പ് തടയാൻ അനുനയ തന്ത്രം
പ്രത്യേക ലേഖകൻ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നാലു മൽസ്യ തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയിൽ കേന്ദ്രസംഘം എത്തുന്നതിന് മുമ്പേ അനുനയ തന്ത്രവുമായി സർക്കാർ. സംഭവദിവസം മൽസ്യതൊഴിലാളികളോട് ‘ഷോ’ കാണിക്കരുതെന്ന് മന്ത്രിമാരെക്കൊണ്ട് പറയിപ്പിക്കുകയും ലത്തീൻ അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ പെരേരയ്ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കുകയും ചെയ്ത സർക്കാരാണ് ഇന്നലെ മുതലപ്പൊഴിക്ക് വേണ്ടി പുതിയ ‘ഷോ’യുമായി രംഗത്തുവന്നത്. അശാസ്ത്രീയ ഹാർബർ നിർമാണം നിരന്തരം മൽസ്യ തൊഴിലാളികളുടെ ജീവനെടുക്കുന്നതിന് പരിഹാരം കാണണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും അനങ്ങാതിരുന്ന സംസ്ഥാന സർക്കാർ, ഈ വിഷയത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ ക്രെഡിറ്റ് കൊണ്ടുപോകുമോയെന്ന തോന്നലുണ്ടായതോടെയാണ് രംഗത്തുവന്നത്. രാവിലെ മുഖ്യമന്ത്രിയുമായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി. കേന്ദ്രസംഘത്തിന്റെ സന്ദർശനത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിന് പിന്നാലെ അതിരാവിലെ മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ അനിൽ എന്നിവർ ഫിഷറീസ് മന്ത്രിയെ കാണുകയും ചെയ്തു. അതേസമയം, സർക്കാരിന്റേത് വെറും ‘ഷോ’ ആണെന്നാണ് മുതലപ്പൊഴിയിലെ മൽസ്യ തൊഴിലാളികളുടെ പ്രതികരണം.
കടലിന്റെ പ്രക്ഷുബ്ധാവസ്ഥയും അപകട സാധ്യതയും കണക്കിലെടുത്ത് മത്സ്യബന്ധന തുറമുഖത്തിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് പരിഹാരം കണ്ടെത്താൻ ബന്ധപ്പെട്ട ട്രേഡ് യൂണിയനുകളും സാമൂഹിക സംഘടനകളുമായി അടുത്ത ദിവസങ്ങളിൽ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സജി ചെറിയാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊഴിയുടെ ഇരു വശങ്ങളിലുമായുള്ള വെളിച്ചക്കുറവ് പരിഹരിക്കാൻ ആധുനിക സംവിധാനം ഉടൻ സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട ഹാർബർ എൻജിനീയർക്ക് നിർദേശം നൽകിയെന്നും മുതലപ്പൊഴിക്കായി പത്തു കോടിയോളം രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, മുതലപ്പൊഴിക്കായി ആശ്വാസ പാക്കേജ് പ്രഖ്യാപിച്ച് പ്രതിഷേധിച്ചു നിൽക്കുന്ന തീരജനതയെ കയ്യിലെടുക്കാമെന്നാണ് സർക്കാർ വൃത്തങ്ങളിൽ ഉയർന്നുവന്നിരിക്കുന്ന ആലോചന. ഇന്ന് രാവിലെ അദാനി കമ്പനിയുമായി ചർച്ച നടത്തി കരാർ പ്രകാരം പൊഴിയിലെ ആഴം ഉറപ്പാക്കുമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. മണ്ണ് നീക്കം ചെയ്യാനുള്ള സ്ഥിരം സംവിധാനം നടപ്പിലാക്കുന്നതും മണ്ണ് പൊഴിയിലേക്ക് വരാതിരിക്കാനുള്ള സംവിധാനമുണ്ടാക്കുന്നതും മൽസ്യ തൊഴിലാളികളുടെ ആവശ്യമാണ്.
ഇതിനിടെ, ഫിഷറീസ് ഡവലപ്‌മെന്റ് കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടുന്നതാണ് മൂന്നംഗ കേന്ദ്ര വിദഗ്ധ സംഘം മുതലപ്പൊഴിയിലെത്തി. മന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. മത്സ്യബന്ധന മേഖലയിലുള്ളവരുമായിട്ടും മത്സ്യത്തൊഴിലാളികളുമായും സംസാരിച്ച് അവരുടെ അഭിപ്രായം കേട്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചു ശാശ്വതമായ പരിഹാരത്തിന് ശ്രമിക്കുമെന്ന് മുരളീധരൻ വ്യക്തമാക്കി.
Ernakulam
ഹണി റോസിന്റെ പരാതി: രാഹുല്‍ ഈശ്വറിന്റെ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള രാഹുല്‍ ഈശ്വറിന്റെ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും. ചാനല്‍ ചര്‍ച്ചകളില്‍ നടിക്കെരെ മോശം പരാമര്‍ശം നടത്തിയ രാഹുല്‍ ഈശ്വറിനെതിരെ തൃശൂര്‍ സ്വദേശിയും പരാതി നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് ചെയ്തത്. സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ പറയുന്നു.
ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്ന് തനിക്ക് അഭിപ്രായമുണ്ടെന്നും വിമര്‍ശനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ നേരത്തെ പറഞ്ഞിരുന്നു. ഗാന്ധിജിയും മദര്‍ തെരേസയും വരെ വിമര്‍ശിക്കപ്പെടുന്ന നാട്ടില്‍ ഹണി റോസിനെ മാത്രം വിമര്‍ശിക്കരുതെന്ന് പറയാനാകില്ല. ഹണി റോസിന്റെയും അമല പോളിന്റേയുമൊക്കെ വസ്ത്രധാരണത്തെ വിമര്‍ശിച്ചിട്ടുണ്ട്. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് ചാനല്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.
ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ വീണ്ടും മൊഴിയെടുക്കുവാന്‍ സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ആയിരുന്നു ഹണി റോസ് രാഹുല്‍ ഈശ്വരനെതിരെ കൂടി പരാതി നല്‍കിയത്. താനും കുടുംബവും കടുത്ത മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോകാന്‍ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണെന്ന് നടി പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ നടിക്കെതിരെ അശ്ലീല കമന്റുകള്‍ എഴുതിയ കൂടുതല്‍ പേര്‍ക്കെതിരെ നടപടികള്‍ ഉണ്ടായേക്കും. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ഹൈകോടതി വാദം കേള്‍ക്കും
Kerala
നിയന്ത്രണം വിട്ട ലോറി മണിമല ആറ്റിലേക്ക് മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
കോട്ടയം: നിയന്ത്രണം വിട്ട ലോറി മണിമല ആറ്റിലേക്ക് മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നം ചെറുവള്ളി പള്ളിപ്പടിക്ക് സമീപം തേക്കുമൂട്ടിൽ
ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം.
നിയന്ത്രണം വിട്ട ലോറി ആദ്യം ആറ്റ് തീരത്തുള്ള മരത്തിൽ തട്ടിനിൽക്കുകയും വീണ്ടും മറിയുകയായിരുന്നു.
വാഹനം മറിയുന്നതിന് മുൻപ് തന്നെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞു. കോഴിത്തീറ്റയുമായി വന്നതായിരുന്നു ലോറി.
Featured
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
സംസ്ഥാനത്തിന്റെ അംബാസിഡറാകാം;ദേശീയ യുവസംഘം രജിസ്ട്രേഷന് 25 വരെ
You must be logged in to post a comment Login