Connect with us
48 birthday
top banner (1)

News

മണിയാര്‍ ജലൈവദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യകമ്പനിക്ക് നൽകാൻ സർക്കാർ

Avatar

Published

on

വൈദ്യുതി ബോര്‍ഡിന്റെ എതിര്‍പ്പ് മറികടന്ന് മണിയാര്‍ ജലൈവദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യകമ്പനിക്ക് തന്നെ നൽകിയേക്കും. പദ്ധതി ഏറ്റെടുകാണാമെന്നു കെ. സ്. ഇ. ബി ആവിശ്യപെട്ടിരുന്നു. പദ്ധതി ഏറ്റെടുക്കണമെന്ന കെ. സ്. ഇ. ബിയുടെ ആവശ്യം ഏറ്റവും കൂടുതൽ എതിർത്തത് വ്യവസായ വകുപ്പാണ്.

വൈദ്യുതി നിരക്ക് വർധിപ്പിച്ച ജനങ്ങളെ പിഴിയുമ്പോൾ മറുഭാഗത്ത് കെ. സ്. ഇ. ബി യ്ക്ക് ലഭിക്കേണ്ട നേട്ടം സർക്കാർ നിഷേധിക്കുകയാണ്. മണിയാർ ജലവൈദ്യുത പദ്ധതിയുടെ നടത്തിപ്പ് അവകാശം സ്വകാര്യ കമ്പനിയ്ക്ക് 25 വർഷത്തേയ്ക്ക് കൂടി നൽകാനാണ് സർക്കാർ തീരുമാനം. മണിയാറില്‍ 12 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയ്ക്കായി 1991 മേയ് 18 നാണ് കെ. സ്. ഇ. ബിയും കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡുമായി കരാറിൽ എത്തുന്നത്. 94 ല്‍ ഉല്‍പാദനം തുടങ്ങി. കരാർ പ്രകാരം ഈ വര്‍ഷം ഡിസംബറില്‍ കാലാവധി പൂര്‍ത്തിയായി. കരാര്‍കാലം കഴിഞ്ഞാല്‍ ജനറേറ്റര്‍ ഉള്‍പ്പടെയുള്ള യന്ത്രസാമഗ്രികള്‍ സംസ്‌ഥാനത്തിന്‌ കൈമാറണം. പദ്ധതി ഏറ്റെടുത്ത് കെ. സ്. ഇ. ബിയ്ക്ക് കൈമാറണമെന്ന് കാണിച്ച് രണ്ട് വർഷം മുൻപ് തന്നെ ഊര്‍ജവകുപ്പിന് കത്ത് അയച്ചിരുന്നു.

Advertisement
inner ad

കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡിന് കരാർ നീട്ടി നൽകാൻ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വൈദ്യതി മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി. അന്തിമ തീരുമാനം ഒരു യോഗം കൂടി ചേർന്ന ശേഷമെ എടുക്കു. എന്നാൽ പദ്ധതി 2025 ജനുവരി മുതൽ ഏറ്റെടുക്കണമെങ്കിൽ 21 ദിവസം മുൻപ് നോട്ടീസ് നൽകണം. അത് നൽകിയിട്ടില്ലെന്നും അതിന് പിന്നിൽ അഴിമതിയുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Advertisement
inner ad

News

എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി ഓ ഐ സി സി (യു കെ) നേതാക്കൾ കൂടിക്കാഴ്ച നടത്തി; സംഘടനയുടെ മൂന്ന് മാസത്തെ പ്രവർത്തന റിപ്പോർട്ട്‌ സമർപ്പിച്ചു

Published

on

തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി യു കെയിലെ ഓ ഐ സി സി നേതാക്കൾ കൂടിക്കാഴ്ച നടത്തി. നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരാണ് തിരുവനന്തപുരത്ത് വച്ച് നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. മൂന്ന് മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഓ ഐ സി സി (യു കെ) – യുടെ പ്രവർത്തന പുരോഗതി എ ഐ സി സി സെക്രട്ടറിക്ക് ഷൈനു ക്ലെയർ മാത്യൂസ് വിശദീകരിച്ചു.

സംഘടനയുടെ മൂന്നു മാസത്തെ പ്രവർത്തന റിപ്പോർട്ട്‌ നേതാക്കൾ ദീപാ ദാസ് മുൻഷിക്ക് കൈമാറി. ഇതാദ്യമായാണ് ഓ ഐ സി സി – യുടെ പ്രവർത്തന വിശദമാശങ്ങൾ അടങ്ങിയ ഒരു റിപ്പോർട്ട്‌ എ ഐ സി സി നേതൃത്വത്തിന് ലഭിച്ചിരിക്കുന്നതെന്നും അതു തികച്ചും അഭിനന്ദനാർഹമാണെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. ഓ ഐ സി സി (യു കെ) – യുടെ പുതിയ നാഷണൽ കമ്മിറ്റി ചുമതല ഏറ്റെടുത്ത ശേഷം നടത്തിയ പ്രവർത്തനങ്ങളുടെ വിശദമാശങ്ങളും അടുത്ത മൂന്ന് മാസത്തെ പ്രവർത്തന രൂപരേഖയും അടങ്ങുന്ന വിശദമായ റിപ്പോർട്ടാണ് എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിക്ക് ഓ ഐ സി സി (യു കെ) സംഘം കൈമാറിയത്.

Advertisement
inner ad
Continue Reading

Kollam

യുവതിയെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി

Published

on

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26 ) ആണ് മരിച്ചത്. വീട്ടിനുള്ളിൽ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെന്നാണ് ഭർത്താവ് രാജീവിൻ്റെ മൊഴി. രാജീവ് ശാസ്താംകോട്ട പൊലീസിൻ്റെ നിരീക്ഷണത്തിലാണ്.

Continue Reading

News

തിരുവല്ല നന്നൂരിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

Published

on

പത്തനംതിട്ട: തിരുവല്ല നന്നൂരിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലയിലെ വള്ളംകുളം നന്നൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കവിയൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ നന്നൂർ കിഴക്കേ വയൽ പറമ്പിൽ വീട്ടിൽ അലീന മോഹൻ ( 17 ) നെയാണ് ഇന്ന് രാവിലെ വീട്ടിലെ അടുക്കളയുടെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisement
inner ad

മുത്തശ്ശിക്ക് ഒപ്പമാണ് അലീന താമസിച്ചിരുന്നത്. അയൽവാസികൾ ചേർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പെൺകുട്ടിയുടെ കിടപ്പുമുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി വിഷാദ രോഗത്തിന് അടിമയാണെന്ന് പറയപ്പെടുന്നു.

Advertisement
inner ad

മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് തിരുവല്ല പോലീസിന്റെ പ്രാഥമിക നിഗമനം.

Advertisement
inner ad
Continue Reading

Featured