Featured
ഒടുവിൽ അതും സംഭവിച്ചു, ജനങ്ങൾക്കു മുൻപിൽ ഭിക്ഷാപാത്രവുമായി സർക്കാർ
തിരുവനന്തപുരം: സമസ്ത മേഖലകളും സ്വകാര്യ മേഖലയ്ക്കു തുറന്നിട്ട്, ഭിക്ഷാപാത്രവുമായി സർക്കാർ ജനങ്ങൾക്കു മുന്നിലേക്ക്. പൊതുജനാരോഗ്യത്തിനും പൊതു വിദ്യാഭ്യാസ രംഗത്തുമാണ് ഭിക്ഷാടനം എന്നതു ശ്രദ്ധേയം. പ്രാഥമികാരോഗ്യ കോന്ദ്രം മുതൽ മെഡിക്കൽ കൊളെജുകളിൽ വരെ പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കുമെന്നാണു ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നു ബജറ്റ് പ്രഖ്യാപിച്ചുകൊണ്ട് അറിയിച്ചത്. ജില്ലാ ആശുപത്രികളിലേക്കു സംഭാവന നൽകാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
സംസ്ഥാനത്തെ പൊതുമേഖലാ സ്കൂളുകളുടെ വികസനത്തിനു പൂർവ വിദ്യാര്ഥികളിൽ നിന്നടക്കം പണം സ്വരൂപിക്കും.
ഉന്നത വിദ്യാഭ്യാസ രംഗം അപ്പാടെ സ്വകാര്യ മേഖലയ്ക്കു തീറെഴുതി. ഉമ്മൻ ചാണ്ടി സർക്കാരന്റെ കാലത്ത് തുടങ്ങാൻ ആലോച്ച വിദേശ സർവകലാശാലകൾക്കെതിരേ സമരം നയിച്ച ബാലഗോപാൽ തന്നെ ഇന്നു പുതിയ വിദേശ സർവകലാശാലകൾക്ക് അവസരം തുറന്നുകൊടുത്തത് വിരോധഭാസമായി. സ്വകാര്യ സർവകലാശാലകളും യഥേഷ്ടം തുറക്കും.
സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളി നീക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി കേന്ദ്രത്തിനിതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തോടുള്ള കേന്ദ്രത്തിൻറെ അവഗണ പാര്യമത്തിലാണ്.
കേന്ദ്ര അവഗണന തുടർന്നാൽ നേരിടാൻ കേരളത്തിൻറെ പ്ലാൻ ബി നടപ്പാക്കും. കേന്ദ്ര ബജറ്റിൽ കേരളത്തിൻറെ റെയിൽ വികസനം അവഗണിച്ചു. എന്നാൽ വികസന പ്രവർത്തനങ്ങളിൽ നിന്നും കേരളം പിന്നോട്ട് പോകില്ല. ക്ഷേമ പെൻഷൻകാരെ മുൻ നിർത്തി മുതലെടുപ്പിന് ശ്രമം നടക്കുന്നുണ്ട്. ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ അധിഷ്ടിതമായ കേരള മാതൃക വികസനത്തെ തകർക്കാനുള്ള ഗൂഡാലോചനകളാണ് നടക്കുന്നത്. പറഞ്ഞു പറഞ്ഞും എഴുതിയും കേരളത്തെ തോൽപ്പിക്കരുതെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.
കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു. .അടുത്ത മൂന്ന് വർഷത്തിനകം 3 ലക്ഷം കോടിയുടെ വികസനം നടപ്പാക്കും.വിഴിഞ്ഞം അടക്കം വൻകിട പദ്ധതികൾ പൂർത്തിയാക്കും. പുതുതലമുറ നിക്ഷേപം മാതൃകകൾ സ്വീകരിക്കും. സിയാൽ മോഡലിൽ കൂടുതൽ നിക്ഷേപങ്ങൾ കൊണ്ട് വരും. മെഡിക്കൽ ഹബ്ബ് ആക്കി കേരളത്തെ മാറ്റാനുള്ള പദ്ധതികൾ വേഗത്തിലാക്കുമെന്നും കെ എൻ ബാലഗോപാൽ ബജറ്റ് അവതരണ പ്രസംഗത്തിൽ വ്യക്തമാക്കി.
Featured
ഹനീഫ് തളിക്കുളത്തിന്റെ തട്ടാരകുന്നിനപ്പുറത്ത് പ്രകാശനം ചെയ്തു
ഷാർജ : പ്രവാസിയും, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ ഹനീഫ് തളിക്കുളത്തിന്റെ ‘തട്ടാരകുന്നിനപ്പുറത്ത്’ എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരൻ പി. കെ പോക്കർ നിർവഹിച്ചു എൽവിസ് ചുമ്മാർ പുസ്തകം ഏറ്റുവാങ്ങി. ഷാർജബുക്ക് ഫയറിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ മുരളിമാഷ് മംഗലത്ത് പുസ്തകം പരിചയപ്പെടുത്തി. എം സി. എ നാസർ (മീഡിയ വൺ) മുഖ്യാതിഥി ആയി
കെഎംസിസി സീനിയർ നേതാവ് ടി. പി അബ്ബാസ് ഹാജി ജില്ല ഭാരവാഹികളായ ജമാൽ മനയത്ത്, ഗഫൂർ പട്ടിക്കര, ബഷീർ വരവൂർ, ആർവിഎം മുസ്തഫ, അഷ്‌റഫ് കൊടുങ്ങല്ലൂർ, അബു ഷമീർ, നൗഷാദ് ടാസ്, ബഷീർ പെരിഞ്ഞനം മുഹമ്മദ് വെട്ടുകാട് തൃശ്ശൂർ മണ്ഡലം പ്രസിഡന്റ് ഷമീർ പണിക്കത്ത്, സാഹിത്യകാരൻ അനസ് മാള തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രസാധാകൻ ലിപി അക്ബർ എന്നിവർ ആശംസകൾ നേർന്നു
Cinema
നടൻ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു
ചെന്നൈ: തമിഴ് നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. തിരുനെൽവേലി സ്വദേശിയാണ്. തമിഴ് സിനിമയിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും മറ്റു വിവിധ ഭാഷകളിലെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 400ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഗണേഷിന്റെ അവസാന ചിത്രം ഇന്ത്യൻ 2 ആണ്.
വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന ഗണേശ് സിനിമയിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിച്ചു. ഗണേശ് യഥാർത്ഥ പേര് ഡല്‍ഹി ഗണേശ് എന്ന് മാറ്റിയത് സംവിധായകൻ കെ ബാലചന്ദര്‍ ആണ്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്
Featured
തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളിൽ ജലവിതരണം മുടങ്ങും
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും. ശാസ്താമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനാലാണ് ജലവിതരണം നിയന്ത്രിക്കുന്നത്. ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപെടുത്തുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. ശാസ്തമംഗലം, പൈപ്പിന്മൂട്, ഊളൻപാറ, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, ജവഹർനഗർ എന്നിവിടങ്ങളിൽ ആണ് ജലവിതരണം മുടങ്ങുക. ജനങ്ങൾ വേണ്ട മുൻകരുതൽ സ്വീകരിക്കണം എന്ന് നേരത്തെ ജല അതോറിറ്റി അറിയിച്ചു. ശനിയാഴ്ച രാത്രി എട്ടു മണി വരെയാണ് നിയന്ത്രണം.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login