Kerala
സർക്കാർ കർഷക ദ്രോഹം അവസാനിപ്പിക്കണം – താക്കീതായി ഷാഫി പറമ്പിൽ എംഎൽഎയുടെ ഉപവാസം.
നെൽ കർഷകരോട് സംസ്ഥാന സർക്കാർ ചെയ്യുന്നത് കൊടുംക്രൂരതയാണെന്ന് ബെന്നി ബഹനാൻ എംപി.
പാലക്കാട്: യഥാസമയം നെല്ല് എടുക്കാതെയും എടുത്ത നെല്ലിന്റെ പണം ലഭിക്കാതെയുമുള്ള കർഷകരുടെ ബുദ്ധിമുട്ട് കാണാതെയുള്ള ഇടത് സർക്കാർ നയത്തിനെതിരെ ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുമ്പിൽ ഉപവാസം നടത്തി. ബെന്നി ബഹനാൻ എംപി സമരം ഉദ്ഘാടനം ചെയ്തു. നെൽ കർഷകർ ഉത്പാദിപ്പിച്ച നെല്ലിന്റെ വിലയ്ക്ക് ബാങ്കുകൾ തോറും വായ്പയ്ക്കായി കയറി ഇറങ്ങേണ്ട ഗതികേട് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഇത് ഒരു സീസണൽ സിസ്റ്റം ആണെന്ന് സർക്കാറിന് അറിഞ്ഞിട്ടും ഹെലികോപ്റ്റർ വാടകയുടെ മുൻഗണന പോലും കർഷകന് നൽകുന്നില്ല. ഇനിയും ഈ സിസ്റ്റം തന്നെ തുടരാനാണ് സർക്കാർ തീരുമാനമെങ്കിൽ വരും ദിവസങ്ങളിൽ കർഷകരോടൊപ്പം തെരുവിൽ ഇറങ്ങി സമരം നടത്തുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പ്രഖ്യാപിച്ചു.
നെല്ല് സംഭരണത്തിന് വേണ്ടി യാതൊരു വിധ മുന്നൊരുക്കങ്ങളും ആരംഭിച്ചിട്ടില്ല. കൊയ്ത്തു കഴിഞ്ഞാൽ കർഷകന് അധിക ദിവസം നെല്ല് സൂക്ഷിക്കാൻ കഴിയാതെ വരുമ്പോൾ ഓപ്പൺ മാർക്കറ്റിൽ കിട്ടിയ വിലയ്ക്ക് വിൽക്കേണ്ട ഗതികേട് ഉണ്ടാക്കുക വഴി സർക്കാർ മില്ലുടമകളെ സഹായിക്കുകയാണ്. നെല്ലിൽ നിന്നും അരിയാക്കുന്ന ഔട്ട് ടേൺ റേഷ്യയുടെ കാര്യത്തിലും സർക്കാർ വഴിവിട്ട് മില്ലുടമകളെ സഹായിച്ചു കൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
ഡിസിസി പ്രസിഡണ്ട് എ തങ്കപ്പൻ അധ്യക്ഷത വഹിച്ച ഉപവാസ സമരത്തിൽ വി കെ ശ്രീകണ്ഠൻ എംപി, രമ്യ ഹരിദാസ് എംപി, മുൻ എംപി വിഎസ് വിജയരാഘവൻ, കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ, സി വി ബാലചന്ദ്രൻ, പി വി രാജേഷ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണൻ, മുസ്ലിംലീഗ് സീനിയർ വൈസ് പ്രസിഡണ്ട് എം എം ഹമീദ്, ആർഎസ്പി ജില്ലാ പ്രസിഡണ്ട് നിശ്ചലാനന്ദൻ, സി എം പി ജില്ലാ പ്രസിഡന്റ് കലാകാരൻ, കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശിവരാജേഷ്, ദേശീയ കർഷകസമാജം പ്രസിഡണ്ട് മുതലാംതോട് മണി എന്നിവർ സമരത്തിന് ആശംസകൾ അർപ്പിച്ചു.
ഏഷ്യൻ ഗെയിംസിൽ പാലക്കാട് ജില്ലയിൽ നിന്നുള്ള മെഡൽ ജേതാക്കളായ ശ്രീശങ്കർ മുരളിയും, അജ്മലും സമരവേദി സന്ദർശിച്ച് സമരത്തിന് ആശംസകൾ അർപ്പിച്ചു.
സമാപന സമ്മേളനത്തിൽ പ്രശസ്ത സിനിമാതാരം കലാഭവൻ ഷാജു ശ്രീധർ എംഎൽഎക്ക് കരിക്ക് നൽകി ഉപവാസം അവസാനിപ്പിച്ചു.
chennai
മധുരയിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം
മധുര: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ് മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ നവീന് നെഞ്ചില്‍ ചവിട്ടേറ്റിരുന്നു. പിന്നീട് മധുര സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപതോളം പേർക്കാണ് ജെല്ലിക്കെനിടെ ഇവിടെ പരിക്കേറ്റത്. 1,100 കാളകളും 900 വീരൻമാരുമാണ് മത്സരിച്ചത്. ഒന്നാമത്തെത്തുന്ന കാളയുടെ ഉടമയ്ക്ക് 12 ലക്ഷം രൂപയുടെ ട്രാക്ടറും, കൂടുതല്‍ കാളകളെ മെരുക്കുന്ന യുവാവിന് 8 ലക്ഷം രൂപയുടെ കാറുമായിരുന്നു സമ്മാനം.
Kerala
നിറത്തിന്റെ പേരില്‍ ഭർത്താവിന്റെ അവഹേളനം, നവവധു ആത്മഹത്യ ചെയ്തു
മലപ്പുറം: നിറത്തിന്റെ പേരില്‍ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെ മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു.കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുംതാസിന് നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞ് ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചെന്നാണ് ഷഹാനയുടെ കുടുംബം പരാതിയില്‍ പറയുന്നത്.
വിവാഹബന്ധം വേർപ്പെടുത്താൻ ഷഹാനയെ നിർബന്ധിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെയാണ് പരാതി. 2024 മെയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ ശേഷം 20 ദിവസമാണ് ഇരുവരും ഒന്നിച്ച് കഴിഞ്ഞത്. ശേഷം ഭർത്താവ് ഗള്‍ഫില്‍ തിരിച്ച് പോയി. അവിടെ പോയശേഷം നിരന്തരം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ബിരുദ വിദ്യാർത്ഥിനിയാണ് ഷഹാന. ഭർത്താവിനും മാതാപിതാക്കള്‍ക്കും എതിരായ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Ernakulam
തടവുകാർക്ക് ഐക്യദാർഢ്യം, ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ
കൊച്ചി: ലൈംഗിക അധിക്ഷേപ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂരിൻ്റെ നീക്കം. ഇത്തരത്തിലുള്ള തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ നിലപാട്. അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാൻ വയ്ക്കാനും പറ്റാത്ത തടവുകാർ നിരവധി പേർ ജയിലിൽ തുടരുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് അറിയിച്ചിട്ടുണ്ട്. അതേസമയം, ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ തുടരും. എന്നാൽ നാളെ പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured2 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login