കോഴിക്കോട് കെ എസ്‌ ആർ ടി സി സ്റ്റാൻഡും സർക്കാർ വിറ്റു ; മുഹമ്മദ് റിയാസിന്റെ വിമാനത്താവള വിഷയത്തിലെ നിലപാട് ചർച്ചയാക്കി സോഷ്യൽ മീഡിയ.

കോഴിക്കോട് : കോഴിക്കോട് കെഎസ്ആർടിസി കോംപ്ലക്സ് ദീർഘകാല പാട്ടത്തിന് സർക്കാർ വിറ്റു. ആലിഫ് ബിൽഡേഴ്സ് ആണ് കോംപ്ലക്സ് ഏറ്റെടുത്തിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. 30 വർഷത്തെ പാട്ടത്തിന് ആലിഫ് ബിൽഡേഴ്സ് സർക്കാർ നിർമ്മിച്ച ബിൽഡിങ് ഏറ്റെടുത്തിരിക്കുന്നത്.

2007 ലാണ് കോഴിക്കോട് കെഎസ്ആർടിസി കോംപ്ലക്സ് പണിയാൻ സർക്കാർ തീരുമാനിക്കുന്നത്. 2016 ൽ മുഴുവൻ പ്രവർത്തിയും പൂർത്തിയാക്കി കോംപ്ലക്സ് നാടിന് സമർപ്പിച്ചു. മൊത്തം കെട്ടിടം ഏറ്റെടുത്ത് നടത്തുന്നതിനുവേണ്ടി 2015 ൽ തന്നെ ടെണ്ടറുകൾ വിളിച്ചിരുന്നെങ്കിലും ആരും ഏറ്റെടുക്കാൻ ആരും ഏറ്റെടുക്കാനായി മുന്നോട്ടു വന്നില്ല. തുടർന്നാണ് ആലിഫ് ബിൽഡേഴ്സ് ഏറ്റെടുക്കുന്നു.

വിമാനത്താവളം വിറ്റ കേന്ദ്രസർക്കാരിനും കെഎസ്ആർടിസി ബസ് കോംപ്ലക്സ് വിറ്റ് സംസ്ഥാനസർക്കാരിനും ഒരേ മുഖം ആണെന്നാണ് പൊതുവേയുള്ള ആക്ഷേപം. സാമൂഹ്യ മാധ്യമങ്ങളിൽ കെഎസ്ആർടിസി ബസ്റ്റാൻഡ് വിറ്റ സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉടലെടുത്തിരിക്കുകയാണ്.

Related posts

Leave a Comment