സർക്കാർ സംവിധാനങ്ങൾ പോലും വഞ്ചിച്ച പ്രളയബാധിതരെ ചേർത്തുനിർത്തി കോൺഗ്രസ് ; കെ പി സി സി യുടെ 1000 വീടുകൾ പുരോഗമിക്കുന്നു

കേരളത്തിൽ രൂക്ഷമായ പ്രളയം നേരിട്ടപ്പോൾ സർക്കാർ സംവിധാനങ്ങൾ പോലും പ്രളയബാധിതരെ തിരിഞ്ഞുനോക്കാത്ത അവസ്ഥയിലാണ് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് വീട് വച്ചു നൽകുന്ന 1000 ഭവന പദ്ധതി ആരംഭിച്ചത്. പ്രളയത്തിനുശേഷം തുടർ പ്രളയങ്ങളും കോവിഡും സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയെങ്കിലും ഏറ്റെടുത്ത് ഉത്തരവാദിത്വം അതിന്റെ പരിസമാപ്തിയിലേക്ക് എത്തിച്ചിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം.കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും പോഷക സംഘടനകളും ജനപ്രതിനിധികളും കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ നിർമ്മിച്ചു നൽകിയതും നിർമ്മാണം പുരോഗമിക്കുന്നതുമായ എഴുന്നൂറിലേറെ വീടുകൾ ആണുള്ളത്.ഇതു സംബന്ധിച്ച വിവരങ്ങൾ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.പ്രളയസെസ് വഴിയും വിവിധ ചലഞ്ചുകൾ വഴിയും കോടിക്കണക്കിന് രൂപ സംസ്ഥാന സർക്കാർ ജനങ്ങളിൽ നിന്നും പിരിച്ചെടുത്തുവെങ്കിലും ഗുണഭോക്താക്കൾക്ക് യാതൊരു തരത്തിലുള്ള സഹായവും ലഭിച്ചിട്ടില്ല. കെ പി സി സി യുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ ഭവന പദ്ധതിക്ക് ഏറെ ജനപിന്തുണയാണ് ലഭിച്ചിട്ടുള്ളത്.

https://www.facebook.com/KPCC1000Homes

Related posts

Leave a Comment