തുടർവെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ചവരെ സർക്കാർ അവഗണിക്കുന്നു : കൊടിക്കുന്നിൽ സുരേഷ് എം.പി

സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ 2019 ലെ തുടർവെള്ളപ്പൊക്കത്തിൽ സർവ്വതും നഷ്ട്ടപെട്ടവർക്കു നഷ്ടപരിഹാരം നൽകുന്നതിൽ ഇടതു സർക്കാർ കാട്ടിയ അഴിമതിയും ക്രമക്കേടും സ്വജനപക്ഷപാതവും പ്രതിപക്ഷം ആരോപണമുന്നയിക്കുകയും തുറന്നുകാട്ടുകയും ചെയ്‌തത്‌ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്, ഇനിയും ധനസഹായം ലഭിക്കാത്തവർക്ക് അതു നൽകാൻ റവന്യു വകുപ്പ് വീണ്ടും വിവരശേഖരണവും പരിശോധനയും നടത്താൻ തീരുമാനിച്ചതുവഴിയെന്ന് കെ പി സി സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം പി. തുടർപ്രളയങ്ങളിൽ നഷ്ടം സംഭവിച്ചവർക്കും, കൃഷിനാശവും , വീടുൾപ്പെടെയുള്ള വസ്തുവകൾക്ക് വൻതോതിൽ നാശനഷ്ടം സംഭവിച്ചവർക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം നൽകുന്നതിൽ അന്നത്തെ ഇടതു മുന്നണി സർക്കാർ ക്രമക്കേട് കാട്ടിയെന്ന ആരോപണം ശക്തമായി ഉന്നയിച്ചിരുന്നു. എന്നാൽ പ്രളയബാധിതരോട് അങ്ങേയറ്റം അനുഷ്യത്വരഹിതമായ സമീപനമായിരുന്നു സർക്കാർ സ്വീകരിച്ചത് എന്നും വസ്തുതകൾ ഒന്നൊന്നായി പരാമർശിച്ചുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് എം പി ചൂണ്ടിക്കാട്ടി. കേരള ഹൈക്കോടതി 2019 ൽ ഉത്തരവിട്ട പ്രകാരം ചുമതലയേറ്റ പിഎല്‍എ (പെര്‍മനന്റ് ലോക് അദാലത്ത്) പ്രളയദുരിതബാധിതര്‍ക്ക് സമയബന്ധിതവും നിഷ്പക്ഷവുമായി ദുരിതാശ്വാസം വിതരണം ചെയ്യുന്നത് ഉറപ്പുവരുത്താനായിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ 2019 ലെ പ്രസ്തുത ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത് സർക്കാരിന്റെ ദുരിതബാധിതരോടുള്ള സമീപനത്തിന്റെ തെളിവാണ് എന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. ദുരിതാശ്വാസ വിതരണം അട്ടിമറിക്കാൻ പോലും മുതിർന്ന സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍ കേസുണ്ടെന്ന മുടന്തൻ ന്യായം ഉയർത്തി അദാലത്തിന് മതിയായ ജീവനക്കാരെ നല്കുകയുൾപ്പെടെയുള്ള അടിസ്ഥാന സഹായങ്ങൾ പോലും നിഷേധിച്ചു കൊണ്ട് പതിനായിരക്കണക്കിനുള്ള അപേക്ഷകൾ കെട്ടിക്കിടക്കാനിടവരുത്തുകയും ചെയ്ത സർക്കാർ നടപടി മനുഷ്യത്വരഹിതമാണ്. എന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. കോടതി നൂലാമാലകളൂം അനുബന്ധ ചെലവുകളും ഒഴിവാക്കിക്കൊണ്ട് അതിവേഗം പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുമാണ് ഹൈക്കോടതി പിഎല്‍എയെ ചുമതലപ്പെടുത്തിയത് , അവിടെ രാഷ്ട്രീയപരിഗണന ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നിരസിക്കപ്പെട്ട അപേക്ഷകളുടെ വലിയ സംഖ്യയാണ് സമർപ്പിയ്ക്കപ്പെട്ടതെന്ന വസ്തുതയും ഇടതു സർക്കാർ പ്രളയബാധിതരെ എങ്ങനെയൊക്കെയാണ് ദ്രോഹിച്ചതെന്നത്തിന്റെ തെളിവ് കൂടിയാണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. ഒപ്പം തന്നെ നഷ്ടപരിഹാരം മുഴുവനായി നൽകാത്തതും തൊടുന്യായങ്ങൾ നിരത്തി നഷ്ടപരിഹാരം നിഷേധിച്ചതിനും അനവധി ഉദാഹരണങ്ങൾ സമൂഹത്തിനു മുൻപിൽ നിലനിൽക്കുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. ആലപ്പുഴ ജില്ലയിൽ തന്നെ നാല് കുടുംബങ്ങൾക്ക് വീടു നിർമിക്കാൻ രണ്ടര ലക്ഷം വീതം വാഗ്ദാനം ചെയ്യുകയും എന്നാൽ കൊടുത്തത് മൂന്ന് കുടുംബങ്ങൾക്ക് കേവലം പതിനായിരം രൂപ മാത്രവുമെന്ന ക്രൂരതയും, എറണാകുളം ജില്ലയിൽ പതിനഞ്ച് ലക്ഷത്തിന്റെ വിളനാശത്തിനു കേവലം മുപ്പതിനായിരം രൂപ നൽകിയും സകലതും തകർന്നവരെ വഞ്ചിച്ച സംസ്ഥാന സർക്കാരിന്റെ ഇത്തരത്തിലെ ക്രൂരതകളുടെ ഉദാഹരണങ്ങൾ അനവധിയുണ്ടെന്നും, കൊടിക്കുന്നിൽ സുരേഷ് എം പി ചൂണ്ടിക്കാട്ടി . ഉദ്യോഗസ്ഥർക്ക് മുൻപിൽ പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ടവർ കരുണയും കാത്തു കഴിയേണ്ട ഗതികേടുള്ളപ്പോൾ, സി പി എം അനുഭവികൾക്ക് ഇല്ലാത്ത നഷ്ടത്തിനുവരെ ദുരിതാശ്വാസം നൽകുന്ന നടപടിയും സി പി എം സർക്കാർ സ്വീകരിച്ചുവെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. എന്നാൽ സി പി എം ലോക്കൽ കമ്മിറ്റി നേതാക്കളുൾപ്പെടെയുള്ളവർ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിക്കുന്നതിൽ ഒരു അലംഭാവവും കാട്ടിയില്ലെന്നും, എറണാകുളത്ത് ദുരിതാശ്വാസത്തിനായി കലക്ട്ർ അനുവദിച്ച തുക രേഖകളിൽ തിരിമറി നടത്തി സ്വന്തം പേരിലേക്ക് മാറ്റിയ നടപടിയും സി പി എം എങ്ങനെയൊക്കെ കേരളം തകർന്നുനിന്ന ഈ പ്രകൃതിദുരന്തത്തെ ചൂഷണം ചെയ്തുവെന്നതിന്റെ തെളിവാണ് എന്നും കൊടിക്കുന്നിൽ സുരേഷ് എം പി പരാമർശിച്ചു. ഇപ്പോൾ നടത്തുന്ന റവന്യു വകുപ്പിന്റെ നടപടികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുമെന്നും വർഷങ്ങൾക്കപ്പുറവും പ്രളയബാധിതർക്ക് നഷ്ടപരിഹാരം നൽകാത്ത സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭമുണ്ടാകുമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി സൂചിപ്പിച്ചു.

Related posts

Leave a Comment