Connect with us
48 birthday
top banner (1)

News

സർക്കാർ ‘ഗപ്പ’ടിച്ചത് ജീവനക്കാരുടെ വയറ്റത്തടിച്ച്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

Avatar

Published

on

തിരുവനന്തപുരം: ജീവനക്കാരുടെ വയറ്റത്തടിച്ചാണ് കേരള സർക്കാർ കേന്ദ്ര സർക്കാരിൻ്റെയും അക്കൗണ്ടൻ്റ് ജനറലിൻ്റെയും റിസർവ് ബാങ്കിൻ്റെയും കണക്കിൽ ഫിസ്കൽ കൺസോളിഡേഷനിൽ ബഹുമതി കരസ്ഥമാക്കിയതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അഭിപ്രായപ്പെട്ടു. ശമ്പള പരിഷ്ക്കരണ കുടിശ്ശിക, ഡി എ കുടിശ്ശിക, ലീവ് സറണ്ടർ ഇനങ്ങളിലായ് ജീവനക്കാർക്കും പെൻഷൻകാർക്കും കൊടുത്തു തീർക്കാനുള്ള 42000 കോടി രൂപ കവർന്നെടുത്താണ് സർക്കാർ ചെലവ് കുറച്ചത്.
സർക്കാർ ജീവനക്കാരെ ക്രൂരമായി അവഗണിക്കുന്നുവെന്ന് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച പ്രതിപക്ഷ നേതാവിന് മറുപടിയായി ധനകാര്യമന്ത്രിയുടെ പ്രസ്താവനയിലാണ് സർക്കാരിന് അഭിമാനകരമായി ഫിസ്കൽ കൺസോളിഡേഷൻ ചൂണ്ടിക്കാട്ടിയത്.
പതിനൊന്നാം ശമ്പളക്കമ്മീഷൻ നടപ്പാക്കിയത് ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളില്ലെന്ന് മേനിനടിക്കുന്നവരും ജീവനക്കാർ ഒരു കാര്യം മനസിലാക്കണമെന്നും പറഞ്ഞവരും ഒരു കാര്യം മനസിലാക്കുക തന്നെ വേണം.ശമ്പള പരിഷ്ക്കരണത്തിന് ശേഷം പരിഷ്ക്കരിച്ച അടിസ്ഥാന ശമ്പളവും നിലവിൽ കിട്ടുന്ന ക്ഷാമബത്തയും കൂട്ടിച്ചേർത്താൽ കിട്ടുന്ന തുകയേക്കാൾ കൂടുതലാണ് ശമ്പള പരിഷ്ക്കരണത്തിന് മുമ്പുള്ള അടിസ്ഥാന ശമ്പളവും അർഹമായ മുഴുവൻ ഡി എ യും കൂട്ടിയാൽ കിട്ടുന്ന തുക .സർക്കാർ ജീവനക്കാർക്ക് ആയിനത്തിൽ പ്രതിമാസം 1990 രൂപ മുതൽ 14988 രൂപ വരെകുറവാണ് ഇപ്പോൾ കിട്ടുന്നത്. അതു കൊണ്ട് സർവീസ് വെയ്റ്റേജ് പോലും ഇല്ലാതാക്കിയ പതിനൊന്നാം ശമ്പള പരിഷ്ക്കരണത്തെക്കുറിച്ച് ഊറ്റം കൊള്ളാൻ ഒന്നുമില്ലെന്ന് ഓർത്തേ മതിയാകൂ.
ശമ്പള പരിഷ്ക്കരണത്തിന് ശേഷംഏറ്റവും താഴ്ന്ന വിഭാഗം സർക്കാർ ജീവനക്കാരൻ്റെ ദിവസ വേതനം 835 രൂപയാണ് .ഒന്നരകിലോ മത്തിയും ഒരു കിലോ ഉള്ളിയും വാങ്ങിക്കഴിഞ്ഞാൽ കാൽക്കിലോ തക്കാളിപോലും കിട്ടില്ലെന്ന അവസ്ഥയിലാണിന്ന് ആ ജീവനക്കാരൻ. എൽ ഡി എഫ് സർക്കാർ ,ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിർത്തലാക്കാതെ, കേവലം നിയന്ത്രണങ്ങൾ മാത്രം ഏർപ്പെടുത്തിയതോടെ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 15 മാസത്തെ ശമ്പളമാണ് നഷ്ടപ്പെട്ടത്. അപ്പോൾ എന്തെങ്കിലും ആനുകൂല്യങ്ങൾ നിർത്തലാക്കിയിരുന്നുവെങ്കിൽ ജീവനക്കാരൻ സീമാതീതമായ കൊള്ളക്ക് വിധേയമായേനെ. മെഡിസെപ്പ് പോലെ ഒരു പദ്ധതി ഇന്ത്യയിലെന്നല്ല, ലോകത്തൊരിടത്തും ഇല്ലെന്നത് യാഥാർത്ഥ്യമാണ്. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന മറ്റൊരു ഉഡായിപ്പ് പദ്ധതി ഇല്ല തന്നെ. അതിനാൽ അടിയന്തരമായി ജീവനക്കാർക്ക് കുടിശ്ശികകൾ കൊടുത്തുതീർത്ത് ധനകാര്യ അഭിമാനം ഉയർത്തിപ്പിടിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ സംസാരിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

സയൻസ്, കൊമേഴ്സ് കരിയർ സ്വപ്നങ്ങൾക്ക് പാത തെളിച്ച് അൻവർ സാദത്ത് എംഎൽഎയുടെ കരിയർ കേഡറ്റ് പദ്ധതി

Published

on

ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ അലൈവ്ന്റെ ഭാഗമായുള്ള സയൻസ്, കൊമേഴ്സ് കരിയർ കേഡറ്റ്സ് ആലുവ ഗവർമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് 2024 നവംബർ 30 രാവിലെ 11 മണിക്ക് അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ അദ്ധ്യപകരുടെയും മാതാപിതാക്കളുടെയും ആത്മാർത്ഥമായ പിന്തുണ ഈ പദ്ധതിക്ക് വലിയ കരുത്താണ് നൽകുന്നതെന്നും, ഇത്തരത്തിലുള്ള പദ്ധതികൾ വഴി വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചികളെ അടിസ്ഥാനമാക്കി ഭാവിയിൽ ഉയർച്ചകൾ കൈവരിക്കാൻ വഴിയൊരുക്കുമെന്നും, ഉന്നത ലക്ഷ്യങ്ങളിലേക്ക് വിദ്യാർത്ഥികളെ അലൈവ് പദ്ധതിയിലൂടെ ഉയർത്തുമെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. സയൻസ് കോമേഴ്സ് ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു വീതം കുട്ടികളാണ് കരിയർ കേഡറ്റ് പ്രോഗ്രാമിൽ പങ്കെടുത്തത്. സയൻസ് കോമേഴ്സ് കേഡറ്റ്കളായി 240 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

സയൻസ് കേഡറ്റ് വർക്ക്ഷോപ്പിൽ അതിന്റെ പ്രായോഗിക അവസരങ്ങളെക്കുറിച്ച് ഡോ. മനു (ഹെഡ് ഓഫ് ഫിസിക്സ്, യൂണിയൻ ക്രിസ്ത്യൻ കോളേജ്),സഫയർ ഫ്യൂച്ചർ അക്കാഡമിയുടെ സി.ഇ.ഒ. പി. സുരേഷ് കുമാർ എന്നിവർ വിശദീകരിക്കുകയും കൂടാതെ ശാസ്ത്രീയ മേഖലകളിൽ നിന്നും തങ്ങളുടെ വ്യക്തിഗത അനുഭവങ്ങൾ പങ്കുവച്ച് വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.

Advertisement
inner ad

കൊമേഴ്സ് വിദ്യാർത്ഥികൾക്ക് സംരംഭകത്വവും സാമ്പത്തികവും ആയ കാര്യങ്ങളെക്കുറിച്ചും, ബിസിനസ് മേഖലകളിലെ തൊഴിൽ അവസരങ്ങളെക്കുറിച്ചും വിശദീകരിക്കാനായി ഡോ. രാജി (ഹെഡ് ഓഫ് കൊമേഴ്സ്, സെന്റ് സേവിയേഴ്‌സ് കോളേജ്), ട്രിപ്പിൾ ഐ അക്കാഡമിയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരായ ആസിഫ്, പ്രണവ് എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. സോഷ്യൽ എൻജിനീയറിങ് വി ക്യാൻ സോഷ്യൽ ഇന്നോവേഴ്സിന്റെ സഹകരണത്തോടെയാണ് മണ്ഡലത്തിലെ പദ്ധതികൾ നടപ്പിലാക്കുന്നത്. പ്രൊജക്റ്റ് കോർഡിനേറ്റർ ഐറിൻ ജോയ്, വി ക്യാൻ സോഷ്യൽ ഇന്നവേറ്റേഴ്സ് കോ ഫൗണ്ടർ ഷാർജറ്റ് കെ വി എന്നിവരും ചടങ്ങിൽ സംസാരിച്ചു.

Advertisement
inner ad
Continue Reading

Featured

മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ മകന്റെ ആശ്രിത നിയമനം: ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു, സർക്കാരിന് തിരിച്ചടി

Published

on

ന്യൂഡൽഹി: ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ മകന്റെ നിയമനക്കേസിൽ സർക്കാരിന് തിരിച്ചടി. ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. പ്രത്യേക അധികാരമുണ്ടെന്ന് സർക്കാർ വാദിച്ചപ്പോൾ അധികാരം ഇത്തരം കാര്യങ്ങൾക്കല്ല ഉപയോഗിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. എൻജിനീയറിങ് ബിരുദമുള്ള ആർ. പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ച് അസിസ്റ്റന്റ് എൻജിനീയറായാണ് നിയമിച്ചത്. ഈ വിധി പാലക്കാട് സ്വദേശി അശോക് കുമാറിന്റെ ഹർജിയിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ശമ്പളവും ആനുകൂല്യവും റദ്ദാക്കരുതെന്ന പ്രശാന്തിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Continue Reading

Ernakulam

നെടുമ്പാശ്ശേരിയില്‍ വൻ പക്ഷിക്കടത്ത്; രണ്ടുപേര്‍ കസ്റ്റഡിയിൽ

Published

on

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടുലക്ഷം രൂപവരെ വിലവരുന്ന പക്ഷികളുമായി രണ്ടുപേര്‍ കസ്റ്റഡിയിൽ. തായ് എയര്‍വേയ്സിൽ എത്തിയ തിരുവനന്തപുരം സ്വദേശികളായ ശരത്, ബിന്ദു എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. പരിശോധനയിൽ സംശയം തോന്നിയതിനേത്തുടര്‍ന്ന് ബാഗേജ് പരിശോധിച്ചപ്പോഴാണ് വേഴാമ്പലുകളുള്‍പ്പെടെയുള്ള പക്ഷികളെ കണ്ടെത്തിയത്. തായ്‌ലന്റില്‍ നിന്നും കൊണ്ടുവന്ന ഇവയ്ക്ക് 25,000 മുതല്‍ രണ്ടുലക്ഷം രൂപവരെ വിലമതിക്കുന്നവയാണ്. 75,000 രൂപ പ്രതിഫലത്തിനാണ് പക്ഷികളെ കൊണ്ടുവന്നതെന്നാണ് പിടിയിലായവർ മൊഴി നൽകിയത്. ആർക്കുവേണ്ടിയാണ് പക്ഷികളെ കൊണ്ടുവന്നതെന്ന് കാര്യം അന്വേഷിച്ചുവരികയാണ്.

Continue Reading

Featured