സര്‍ക്കാരിന്റെ സൗ​ജ​ന്യ കി​റ്റി​ലെ ആ​ട്ട​യി​ല്‍ നിന്ന് ച​ത്ത എ​ലിയെ ലഭിച്ചതായി പരാതി

കായംകുളം : സര്‍ക്കാരിന്റെ സൗ​ജ​ന്യ കി​റ്റി​ലെ ആ​ട്ട​യി​ല്‍ നിന്ന് ച​ത്ത എ​ലിയെ ലഭിച്ചതായി പരാതി. വ​ള്ളി​കു​ന്നം ശാ​ലി​നി ഭ​വ​ന​ത്തി​ല്‍ ശാ​ലി​നി​ക്ക് ല​ഭി​ച്ച കി​റ്റി​ലാ​ണ് ച​ത്ത എ​ലി​യെ ക​ണ്ട​ത്. റേ​ഷ​ന്‍ ക​ട​യി​ല്‍​നി​ന്ന്​ ല​ഭി​ച്ച സൗ​ജ​ന്യ കി​റ്റി​ലാണ് എലിയെ കണ്ടത്.

രണ്ട് ദിവസം മുന്‍പ് ലഭിച്ച കിറ്റില്‍ നിന്നും ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ല​ഹാ​രം ത​യാ​റാ​ക്കാ​നാ​യി ആ​ട്ട​യു​ടെ ക​വ​ര്‍ പൊ​ട്ടി​ച്ച​പ്പോ​ഴാ​ണ് എലി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. തുടര്‍ന്ന് അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി നല്‍കുകയും ചെയ്തു. എന്നാല്‍ നല്‍കിയ പരാതി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി പൊ​തു​വി​ത​ര​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീട്ടില്‍ എത്തിയെന്ന് പരാതിക്കാര്‍ പറയുന്നു.

Related posts

Leave a Comment