Connect with us
48 birthday
top banner (1)

Featured

വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാതെ സർക്കാരിന്റെ ഒളിച്ചോട്ടം; യൂത്തുകോൺഗ്രസ് പ്രതിഷേധത്തിൽ പോലീസിന്റെ നരനായാട്ട്: കുറിപ്പുമായി ടി സിദ്ദിഖ് എംഎൽഎ

Avatar

Published

on

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാതെ ഒളിച്ചോടുന്ന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ
യൂത്തുകോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പോലീസിന്റെ നരനായാട്ട്. വിഷയത്തിൽ ശക്തമായി പ്രതികരിച്ച് ടി സിദ്ദിഖ് എംഎൽഎപൊലീസുകാർ മാർച്ചിനെ ക്രൂരമായി അടിച്ചമർത്തുകയും അക്രമം അഴിച്ചുവിടുകയുമാണ് ചെയ്തത്. യൂത്ത് കോൺഗ്രസിന്റെ നേതാക്കളെയും പ്രവർത്തകരെയും അതിക്രൂരമായാണ് പോലീസ് തല്ലിച്ചതച്ചത്. ഇത്തരം കാടത്തം നിറഞ്ഞ അക്രമം കൊണ്ടൊന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ല. കൂടുതൽ ശക്തമായ സമരത്തിലേക്ക് പോകുന്നതിന്റെ സൂചന മാത്രമാണിതെന്നും ടി സിദ്ദിഖ് പറഞ്ഞു.

ടി സിദ്ദിഖ് എംഎൽഎയുടെ കുറിപ്പ്;

Advertisement
inner ad

വയനാട് ദുരന്തത്തിൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാതെ ഒളിച്ചോടുന്ന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പിണറായി പോലീസിന്റെ നരനായാട്ട്. യൂത്ത് കോൺഗ്രസിന്റെ നേതാക്കളെയും പ്രവർത്തകരെയും അതിക്രൂരമായാണ് പോലീസ് തല്ലിച്ചതച്ചത്. ഇത്തരം കാടത്തം നിറഞ്ഞ അക്രമം കൊണ്ടൊന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ല. കൂടുതൽ ശക്തമായ സമരത്തിലേക്ക് പോകുന്നതിന്റെ സൂചന മാത്രമാണിത്. ഓരോ ദിവസം പിന്നിടുമ്പോഴും ദുരിതബാധിതർ കൂടുതൽ ദയനീയ അവസ്ഥയിലേക്ക് പോകുകയാണ്. കേന്ദ്ര-കേരള സർക്കാരുകൾ അവരുടെ കാര്യത്തിൽ ചെറിയ ഒരു സഹായവും നൽകാൻ തയ്യാറല്ല. ദുരിതബാധിതരുടെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ പൊതുസമൂഹത്തിന് മുന്നിൽ കൈ നീട്ടുകയോ, അല്ലെങ്കിൽ സന്നദ്ധ സംഘടനകൾ നൽകുന്ന സേവനങ്ങളെ ആശ്രയിക്കുകയോ മാത്രമാണ് ചെയ്യുന്നത്. എന്തിനാണ് ഇങ്ങനെ സർക്കാരുകൾ..!? ചോദ്യങ്ങൾ ഉയരും, ശക്തമായ പ്രതിഷേധമുണ്ടാകും… യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയി, സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ ദേവ്, സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഡിന്റോജോസ്, മുത്തലിബ് പഞ്ചാര, തുടങ്ങിയവർക്ക് ക്രൂരമായ മർദ്ദനമാണ് ഏറ്റത്.

Advertisement
inner ad

Featured

അല്ലു അർജുന് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി

Published

on

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. തെലങ്കാന ഹൈക്കോടതിയുടേതാണ് വിധി. L നാലാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം. മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്നതിൽ സംശയമെന്ന് ഹൈക്കോടതി സിംഗില്‍ ബഞ്ച് സംശയം പ്രകടിപ്പിച്ചു.താരം എന്നുള്ളതുകൊണ്ട് മാത്രം ഒരിടത്ത് പോകാനോ സിനിമയുടെ പ്രമോഷന്‍ നടത്താനോ പാടില്ലെന്ന തരത്തില്‍ അല്ലു അര്‍ജുനുമേല്‍ ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങള്‍ വയ്ക്കാന്‍ കഴിയില്ല. ഒരു പ്രമോഷന്‍റെ ഭാഗമായി ഒരിടത്ത് നടന്‍ പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ അഭിഭാഷകന്‍റെ വാദം തല്‍ക്കാലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ ആ കുറ്റം അല്ലു അർജുന് മേൽ മാത്രം നിലനിൽക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. സൂപ്പർ താരമാണെന്ന് കരുതി അല്ലു അർജുനോട് ഒരു പരിപാടിയിൽ പങ്കെടുക്കരുതെന്ന് പറയാൻ കഴിയില്ലെന്നും അത് ഒരു പൗരനെന്ന നിലയിൽ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. അല്ലു അർജുനടക്കമുള്ള താരങ്ങളോട് തിയറ്റർ സന്ദർശിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു

Advertisement
inner ad
Continue Reading

Featured

കുസാറ്റിൽ കെ.എസ്.യു കുതിപ്പ് ; 31 വർഷങ്ങൾക്ക് ശേഷം യൂണിവേഴ്സിറ്റി യൂണിയൻ തിരിച്ചു പിടിച്ചു

Published

on

കാലിക്കറ്റിന് പിന്നാലെ കുസാറ്റിലും കെ.എസ്.യുചെയർമാൻ, ജന:സെക്രട്ടറി ,ട്രഷറാർ ഉൾപ്പടെ പ്രധാന സീറ്റുകളിലെല്ലാം വിജയിച്ച് കെ.എസ്.യു കുതിപ്പ്ജനവിരുദ്ധ സർക്കാരിനെതിരെയുള്ള വിദ്യാർത്ഥികളുടെ വിധിയെഴുത്തെന്ന് അലോഷ്യസ് സേവ്യർകൊച്ചിൻ സർവ്വകലാശാല യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു സർവ്വാധിപത്യം. ചെയർമാൻ, ജന: സെക്രട്ടറി, ട്രഷറാർ സീറ്റുകളിൽ ഉൾപ്പടെ വിജയിച്ച് കുസാറ്റിൽ കെ.എസ്.യു ശക്തി തെളിയിച്ചു. 31 വർഷങ്ങൾക്കു ശേഷമാണ് യൂണിവേഴ്സിറ്റി യൂണിയൻ കെ.എസ്.യു തിരിച്ചുപിടിക്കുന്നത് എന്നതാണ് ശ്രദ്ധേയം.ചെയർമാൻ കുര്യൻ ബിജു, വൈസ് ചെയർപേഴ്സൺ നവീൻ മാത്യൂ, ജന: സെക്രട്ടറി അർച്ചന എസ്.ബി, ജോ. സെക്രട്ടറി മുഹമ്മദ് റാഷിദ് ,ട്രഷറാർ ബേസിൽ എം പോൾ, വിവിധ വിഭാഗങ്ങളിലെ സെക്രട്ടറിമാരായി മുഹമ്മദ് നഫീഹ് കെ.എം, മുഹമ്മദ് സൈനുൽ ആബിദീൻ, സയ്യിൽ മുഹമ്മദ് ഇ.പി, ഫാത്തിമ പി, നിജു റോയ്, ഷിനാൻ മുഹമ്മദ് ഷെരീഫ്,ബേസിൽ ജോൺ എൽദോ, ശരത് പിജെ, എന്നിവർ കെ.എസ്.യു പാനലിൽ വിജയിച്ചു.ഇത്തവണ കെ.എസ്.യു ഒറ്റക്കാണ് കൊച്ചിൻ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്

Continue Reading

Featured

അല്ലു അ‍ർജുൻ റിമാൻഡിൽ; ഹൈക്കോടതിയിൽ നടന്റെ ജാമ്യഹർജി പരിഗണിക്കുന്നു

Published

on

ഹൈദരാബാദ്: സൂപ്പര്‍ താരം അല്ലു അര്‍ജുൻ റിമാന്‍ഡിൽ. പുഷ്പ-2 സിനിമയുടെ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത നടൻ അല്ലു അര്‍ജുനെ 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. തെലങ്കാന നമ്പള്ളി മജിസ്ട്രേറ്റിന് മുമ്പാകെയാണ് പൊലീസ് അല്ലു അര്‍ജുനെ ഹാജരാക്കിയത്. വൈദ്യ പരിശോധനയ്ക്കുശേഷമാണ് നടനെ മജിസ്ട്രേറ്റിന് മുമ്പിലെത്തിച്ചത്. അതേസമയം, റിമാന്‍ഡിലായ അല്ലു അര്‍ജുനെ ജയിലിലേക്ക് അയക്കുന്നത് തെലങ്കാന ഹൈക്കോടതിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അല്ലു അർജുന്‍റെ ഹർജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുകയാണിപ്പോള്‍. ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അഡ്വ. നിരഞ്ജൻ റെഡ്ഡി, അശോക് റെഡ്ഡി എന്നിവരാണ് അല്ലു അർജുന് വേണ്ടി ഹാജരാകുന്നത്. അല്ലു അർജുന് ജാമ്യം നൽകരുത് എന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

Continue Reading

Featured