Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Kerala

മൊയ്തിന് കുടപിടിക്കാനാണ് ഗോവിന്ദന്റെ ശ്രമമെന്ന് കെ സുധാകരൻ എംപി

Avatar

Published

on

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന ഭീമമായ തട്ടിപ്പിനെ ഇഡി പുറത്തുകൊണ്ടുവരുമ്പോൾ കോൺഗ്രസിന്റെ സമുന്നത നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഇഡിക്കു മുന്നിൽ എത്തിയതുമായി ബന്ധപ്പെടുത്തി നിസാരവത്കരിക്കുന്ന സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെ നടപടി കാട്ടുകള്ളൻ എസി മൊയ്തിന് കുടപിടിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.

സോണിയ ഗാന്ധി മൂന്നു തവണയും രാഹുൽ ഗാന്ധി ആറു തവണയും ഞാൻ രണ്ടു തവണയും ഇഡിയുടെ മുന്നിൽ പോയത് തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ നിർഭയമായാണ്. സുദീർഘമായി ചോദ്യം ചെയ്തിട്ടും ഇഡിക്ക് ചെറുവിരൽ പോലും അനക്കാൻ സാധിക്കാതെ വന്നത് സത്യത്തിന്റെ പിൻബലം ഉള്ളതുകൊണ്ടാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മൊയ്തീൻ ആദ്യം ഹാജരായത് രണ്ടു തവണ നോട്ടീസ് നല്കിയശേഷമാണ്. വീണ്ടും അദ്ദേഹം ഹാജരാകാതെ ഒളിച്ചോടുകയും ചെയ്തു. 500 കോടിയുടെ കള്ളപ്പണ ഇടപാട്, 500 പവന്റെ സ്വർണ ഇടപാട്, കോടികളുടെ ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ, ജീവനക്കാരെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും വഞ്ചിക്കൽ തുടങ്ങി ചിന്താതീതമായ കുറ്റകൃത്യങ്ങളാണ് നടന്നിരിക്കുന്നത്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾ വരെ കൊള്ളപ്പണം പങ്കുപറ്റിയവരാണ്. കേരളത്തിലെ പാവപ്പെട്ടവരുടെ അത്താണിയായ സഹകരണമേഖലയെ സിപിഎം അഴിമതി കേന്ദ്രളാക്കി ജനങ്ങൾക്ക് ഈ സ്ഥാപനങ്ങളിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തിയെന്ന് സുധാകരൻ പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും സിപിഎമ്മും സർക്കാരും ചേർന്ന് അട്ടിമറിച്ചു. രണ്ടു വർഷത്തോളം കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് കുറ്റപത്രം സമർപ്പിക്കാനോ അന്വേഷണം ഉന്നത സിപിഎം നേതാക്കളിലേക്ക് കൊണ്ടുപോകാനോ സാധിച്ചില്ല. തട്ടിപ്പ് നടത്തിയ സിപിഎം നേതൃത്വത്തിന് ക്രൈംബ്രാഞ്ച് പൂർണ സംരക്ഷണം ഒരുക്കി. സംസ്ഥാനത്ത് തട്ടിപ്പ് നടത്തുന്ന സിപിഎം നേതാക്കൾക്ക് സംരക്ഷണം ഒരുക്കലാണോ പോലീസിന്റെ ചുമതലയെന്ന് മുഖ്യമന്ത്രി മറുപടി പറയണം. സിപിഎം നേതാക്കൾക്ക് നിയമം ബാധകമല്ലെന്ന ആഭ്യന്തരവകുപ്പിന്റെ നിലപാട് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

‘മഞ്ഞുമ്മല്‍ ബോയ്സ്’ നിർമാതാക്കൾക്ക് വക്കീൽ നോട്ടിസ് അയച്ച് ഇളയരാജ

Published

on

‘മലയാളത്തിലെ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ബോക്‌സ് ഓഫീസ് സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കൾക്കു നേരെ പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജയുടെ വക്കീൽ നോട്ടിസ്. ചിത്രത്തിൽ ഉപയോഗിച്ച ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം തന്റെ സൃഷ്ടിയാണെന്നും തന്റെ അനുമതി വാങ്ങാതെയാണ് സിനിമയുടെ അണിയറപ്രവർത്തകർ ആ ഗാനം ഉപയോഗിച്ചതെന്നും ഇളയരാജ നിയമനടപടിക്ക് കാരണമായി പറയുന്നു. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നതുമാണ് ഇളയരാജയുടെ ആവശ്യം. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും നോട്ടിസില്‍ അറിയിച്ചു. സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസ് ആണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിർമിച്ചത്. 1991–ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ ടൈറ്റില്‍ റോളിലെത്തിയ ‘ഗുണ’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് ‘കണ്‍മണി അന്‍പോട് കാതലന്‍’. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ പല പ്രധാന രംഗങ്ങളിലും ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. പകർപ്പവകാശത്തെ സംബന്ധിച്ചുള്ള മറ്റൊരു കേസിൽ‌ ഇളയരാജയ്ക്ക് കഴിഞ്ഞ ദിവസമാണ് തമിഴ്നാട് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടത്. ഒരു പാട്ട് അത് ആലപിച്ച വ്യക്തിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അതിന്മേൽ അധികാരമുണ്ടെന്നുമായിരുന്നു കോടതി വിധി.

Continue Reading

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ​പവന് 800 രൂപ കുറഞ്ഞു

Published

on

കൊച്ചി: സ്വർണ്ണവില ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയും, പവന് 800 രൂപ കുറഞ്ഞ് 53840 രൂപയിലുമത്തി. 18 കാരറ്റിന്റെ സ്വർണം 90 രൂപ കുറഞ്ഞ് 5600 രൂപയിൽ എത്തി. 24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര സ്വർണ്ണവില 2370 ഡോളറു൦ രൂപയുടെ വിനിമയ നിരക്ക് 83.26 ലാണ്. വെള്ളി വില 97 രൂപയായി.32 ഡോളറിന് അടുത്ത് വരെ പോയ വെള്ളി വില ഇപ്പോൾ
30.50 ആണ്.

പണപ്പെരുപ്പം കുറയാത്തതിനാലും, ഏപ്രിൽ മാസത്തെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലും തൽക്കാലമുള്ള നിലപാട് തുടരുമെന്ന് ഫെഡ് റിസർവ് മിനിറ്റ്സ് സൂചിപ്പിച്ചു. എഫ്ഒഎംസി മീറ്റിംഗ് മിനിറ്റുകളുടെ പ്രഖ്യാപനത്തിന് ശേഷം ഡോളർ സൂചിക ഉയർന്നതും സ്വർണ വില കുറയാൻ കാരണമായി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Death

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

കോന്നി: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകൾ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 ന് പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്ത് വാടക വീട്ടിലാണ് സംഭവം. ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് ആശിഷും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ‍ കാണുന്നത്. പൊലീസ് എത്തി മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

Continue Reading

Featured