Connect with us
48 birthday
top banner (1)

Featured

‘ദേശാഭിമാനിയുടെ വ്യാജവാർത്ത ഉയർത്തി ഗോവിന്ദൻ’; കയ്യോടെ പൊളിച്ച് ക്രൈംബ്രാഞ്ച്

Avatar

Published

on

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ദേശാഭിമാനി പത്രത്തിൽ വന്ന വ്യാജവാർത്ത ഉയർത്തിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മോൺസൺ മാവുങ്കലിനെതിരായ പീഡനക്കേസിൽ അതിജീവതയുടെ മൊഴിയിൽ സുധാകരന്റെ പേരും ഉണ്ടെന്നായിരുന്നു ഗോവിന്ദൻ ദേശാഭിമാനിയെ വാർത്തയെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞത്. എന്നാൽ സുധാകരനെതിരെ അതിജീവിത നൽകിയിട്ടില്ലെന്നും തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് വിളിപ്പിച്ചതെന്നാതുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ മറുപടി. വ്യാജരേഖ കേസുകളിലും മറ്റും തുടരത്തുടരെ സമ്മർദ്ദത്തിലായ സിപിഎം അതിൽ നിന്നും രക്ഷ നേടുവാൻ വ്യാജ വാർത്തകളെ ആശ്രയിക്കുകയാണ്. അതിന്റെ പുതിയ പതിപ്പാണ് സുധാകരന് എതിരായ വ്യാജവാർത്തയും അതിനെ ചൂണ്ടിക്കാട്ടിയുള്ള ഗോവിന്ദന്റെ പ്രതികരണം.

Featured

കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ; ആറുമാസത്തേക്ക് സസ്‌പെൻഷൻ

Published

on

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ. പി. രാജുവിന്റെ മരണത്തിന് പിന്നാലെ കെ.ഇ. ഇസ്മയില്‍ നടത്തിയ പരസ്യ പ്രതികരണങ്ങള്‍ക്കാണ് പാർട്ടി നടപടി. ആറുമാസത്തേക്കാണ് സസ്‌പെൻഷൻ. സി.പി.ഐ ജില്ലാ കൗണ്‍സില്‍ ചേർന്നാണ് നടപടി സ്വീകരിച്ചത്.

പി. രാജുവിന് പാർട്ടി നടപടിയില്‍ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു മാധ്യമങ്ങളോട് ഇസ്മയില്‍ നടത്തിയ പ്രതികരണം. തുടർന്ന് സി.പി.ഐ ഇസ്മയിലിനോട് വിശദീകരണം തേടുകയുണ്ടായി.കെ.ഇ. ഇസ്മയിലിനെതിരെ സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതിയും നല്‍കുകയുണ്ടായി.മുൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഇസ്മയില്‍ ഇപ്പോള്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്.

Advertisement
inner ad

സാമ്ബത്തിക തിരിമറി നടത്തി എന്ന ആരോപണത്തിന് പിന്നാലെയാണ് പി. രാജുവിനെതിരെ പാർട്ടി നടപടിയെടുത്തത്. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടി നടപടി പിൻവലിച്ചില്ല. ഇക്കാര്യം പാർട്ടി പുനഃപരിശോധിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും കെ.ഇ. ഇസ്മയില്‍ പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു.

പി.രാജുവിനെ ചിലർ വേട്ടയായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പി.രാജുവിന്റെ സംസ്‌കാരചടങ്ങില്‍ പോലും ആരും പങ്കെടുത്തില്ലെന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. ഫെബ്രുവരി 27നാണ് പി. രാജു അന്തരിച്ചത്. അർബുദം ബാധിച്ച്‌ ദീർഘനാളായി ചികിത്സയിലായിരുന്നു.

Advertisement
inner ad
Continue Reading

Featured

എസ്ബിഐ ജീവനക്കാരിയെ ബാങ്കിൽ കയറി ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

Published

on

കണ്ണൂർ: എസ്ബിഐ ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ബാങ്കില്‍ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്.

ഇന്ന് ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. ബാങ്കില്‍ എത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച്‌ വെട്ടുകയായിരുന്നു. വെട്ടേറ്റ് ബാങ്കിനകത്ത് ഓടിക്കയറിയ അനുപമ പാൻട്രിയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വീണ്ടും വെട്ടുകയായിരുന്നു. കുടുംബ പ്രശ്നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സ്വകാര്യ കാർ വില്‍പ്പനശാലയിലെ ജീവനക്കാരനാണ് അനുരൂപ്.

Advertisement
inner ad
Continue Reading

chennai

തമിഴ്നാട്ടിലെ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ സന്തോഷ്‌ കുമാർ മൂർഖന്റെ കടിയേറ്റ് മരിച്ചു

Published

on

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ സന്തോഷ്‌ കുമാർ (39) പാമ്പ് കടിയേറ്റ് മരിച്ചു. കോയമ്പത്തൂർ സ്വദേശി ആണ്‌ സന്തോഷാണ് പാമ്പുകടിയേറ്റ് മരിച്ചത്. വടവള്ളിയിലെ വീട്ടില്‍ കയറിയ മൂർഖനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. കോയമ്പത്തൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനഞ്ചാം വയസ്സ് മുതല്‍ പാമ്പുപിടുത്തവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Continue Reading

Featured