വിസിയെ പുനർ നിയമിക്കാൻ ഗവർണർക്ക് ശുപാർശ ; ഉന്നത വിദ്യാഭ്യസമന്ത്രി ആർ ബിന്ദുവിൻറെ രാജിക്കായി പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

തിരുവനന്തപുരം: ചട്ടം ലംഘിച്ച്‌ കണ്ണൂർ വിസിയെ പുനർ നിയമിക്കാൻ ഗവർണർക്ക് ശുപാർശ നൽകിയ ഉന്നത വിദ്യാഭ്യസ മന്ത്രി ആർ ബിന്ദുവിൻറെ രാജിക്കായി പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം.സത്യപ്രതിഞ്ജാ ലംഘനം നടത്തിയതിന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയ്ക്ക് പരാതി നൽകും. വിവാദം ശക്തമാകുമ്ബോഴും പ്രതികരിക്കാൻ ആർ ബിന്ദു ഇതുവരെ തയ്യാറായിട്ടില്ല.

സർക്കാർ ഗവർണ്ണർ പോരിനിടെ സർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കുന്ന കത്താണ് പുറത്ത് വന്നത്. സെർച്ച്‌ കമ്മിറ്റി റദ്ദാക്കി, നിയമന നടപടികൾ മരവിപ്പിച്ച്‌ ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിക്കണമെന്ന് ഗവർണർക്ക് നൽകിയ കത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് വലിയ കുരുക്കാകും. മന്ത്രി സ്വജനപക്ഷപാതം കാണിച്ചതിന് തെളിവ് വേറെ വേണ്ടെന്നാണ് പ്രതിപക്ഷത്തിൻറെ നിലപാട്. സെർച്ച്‌ കമ്മിറ്റി നിലവിലുണ്ടായിട്ടും ഗോപിനാഥ് രവീന്ദ്രനാണ് യോഗ്യതയെന്ന് മന്ത്രി എങ്ങനെ കണ്ടെത്തി എന്ന ചോദ്യവും പ്രധാനമായി ഉയരുന്നുണ്ട്.

Related posts

Leave a Comment