ഗവർണറുടെ ഉപവാസത്തിന് ഉത്തരവാദി സർക്കാർ: കെ സുധാകരൻ

തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകൾക്കെതിരേ നടക്കുന്ന അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യമായി ഉപവസിക്കേണ്ടി വന്നതിനു ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഗവർണറുടെ സത്യാഗ്രഹത്തിൽ രാഷ്ട്രീയം കാണുന്നില്ല. ഭരണത്തലവൻ സ്വന്തം സർക്കാരിനെതിരെ സത്യാഗ്രഹം ഇരിക്കുന്നത് രാജ്യത്ത് കേട്ടുകേഴ്‌വിയില്ലാത്തതാണ്. ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വപ്പെട്ട സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ചാണ് ഗവർണർക്ക് തന്നെ സമരമുഖത്ത് വരേണ്ടി വന്നത്.ആഭ്യന്തരവകുപ്പിന്റെ അതീവ ഗുരുതരമായ വീഴ്ചകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.സ്വർണ്ണക്കടത്തിലും കൊലപാതകത്തിലും പീഡനത്തിലുമെല്ലാം പ്രതികളായി ഒരുഭാഗത്ത് സിപിഎമ്മുകാരാണ്.അവർക്ക് പ്രേരകശക്തിയായി നിൽക്കുന്നത് സർക്കാരാണെന്നും സുധാകരൻ പറഞ്ഞു.

Related posts

Leave a Comment