കണ്ണൂർ സർവകലാശാലയ്‌ക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈക്കോടതിയിൽ

കൊച്ചി: ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽ കണ്ണൂർ സർവകലാശാലയ്‌ക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലയ്‌ക്കെതിരെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. സർവകലാശാല സിൻഡിക്കേറ്റ് നേരിട്ട് നടത്തിയ നിയമനം ചട്ടവിരുദ്ധമെന്ന് ഗവർണർ. സിൻഡിക്കേറ്റ് നടപടി സർവകലാശാല നിയമനത്തിന് എതിരെന്ന് സത്യവാങ്മൂലം. സർവകലാശാല നടപടികൾ ചോദ്യം ചെയ്‌ത സെനറ്റ് അംഗങ്ങൾ നൽകിയ അപ്പീലിലാണ് സത്യവാങ്മൂലം.അംഗങ്ങളെ നാമർദേശം ചെയ്യാനുള്ള അധികാരം ചാൻസിലർക്ക് തന്നെയാണെന്നാണ്, ഇതിനിടെ സർവകലാശാല പ്രശ്നത്തിൽ ഇട‍ഞ്ഞ് നിൽക്കുന്ന ഗവർണറെ അനുനയിപ്പിക്കാനുള്ള ശ്രമം സർക്കാർ തുടരുകയാണ്.

വിസി നിയമനത്തിന് പിന്നാലെയാണ് ബോർഡ് സ്റ്റഡീസിലെ നിയമനവും ചർച്ചയാകുന്നത്. അതേസമയം വിസി നിയമനത്തിലും ബോർഡ് ഓഫ് സ്റ്റഡീസ് വിഷയത്തിലും ഉറച്ച് നിൽക്കുന്ന ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സർക്കാരിൻറെ ഭാഗത്ത് നടക്കുന്നുണ്ട്. ഗവർണ്ണർ ഇന്ന് രാത്രിയോടെ ബെംഗളൂരുവിലേക്ക് പോകും. അതിന് മുൻപ് പ്രശ്നപരിഹാരത്തിനാണ് ശ്രമം. പക്ഷേ ഗവർണർ എത്രത്തോളം വഴങ്ങുമെന്നതാണ് പ്രധാനം. വിസി നിയമനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലവും ഗവർണർ വരും ദിവസങ്ങളിൽ ഹൈക്കോടതിയിൽ നൽകാൻ സാധ്യതയുണ്ട്.

Related posts

Leave a Comment