Connect with us
48 birthday
top banner (1)

Politics

സര്‍ക്കാരിന്റെ അടുത്ത ആഡംബര ധൂര്‍ത്ത്: കേരളീയം പരിപാടി ഡിസംബറില്‍

Avatar

Published

on


തിരുവനന്തപുരം: ആഗോളതലത്തില്‍ കേരളത്തിന്റെ വികസന മാതൃകയും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആവിഷ്‌കരിച്ച കേരളീയം പരിപാടി വീണ്ടും നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വര്‍ഷം ഡിസംബറിലാകും കേരളീയം പരിപാടി നടത്തുക. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലായിരുന്നു പരിപാടി നടത്തിയത്. അവധിക്കാലമായതിനാല്‍ കൂടുതല്‍ പേര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പരിപാടി ഡിസംബറിലാക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് സര്‍ക്കാര്‍ പരിപാടി നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നത്. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. ചെലവ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം 27.14 കോടി രൂപയാണ് ധനവകുപ്പ് വിവിധ വകുപ്പുകളിലൂടെ അനുവദിച്ചത്. എന്നാല്‍ ചെലവഴിച്ച തുക ഏതിനത്തിലാണെന്നതും സ്‌പോണ്‍സര്‍ഷിപ്പ് കണക്കുകളും സംബന്ധിച്ച വിവരം സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Advertisement
inner ad

നിയമസഭയിലും ചോദ്യമുയര്‍ന്നെങ്കിലും പബ്ലിക് റിലേഷന്‍സ് വകുപ്പ് ചെലവഴിച്ച കണക്കുകള്‍ മാത്രമാണ് പുറത്ത് വിട്ടത്. പരിപാടിയുടെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാപരിപാടികള്‍ക്ക് മാത്രം സര്‍ക്കാര്‍ ചെലവാക്കിയത് ഒരു കോടി 55 ലക്ഷം രൂപയാണ്. ഏറ്റവും അവസാനം നടന്നതും ഏറ്റവും അധികം തുക വകയിരുത്തിയതും എം. ജയചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ജയം ഷോ ആണ്. സമാപന ദിവസം നടന്ന പരിപാടിക്ക് 9,90,000 രൂപയാണ് അനുവദിച്ചത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഉമ്മൻചാണ്ടി അനുസ്മരണം നടന്നു

Published

on

ശൂരനാട്: ശൂരനാട് വടക്ക് ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണം നടന്നു. ആനയടി ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങ് ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ചെയർമാൻ കെ പി റഷീദ് അധ്യക്ഷത വഹിച്ചു. രാവിലെ ആരംഭിച്ച സർവ്വമത പ്രാർത്ഥന വൈകുന്നേരം വരെ നീണ്ടുനിന്നു. സമാപന സമ്മേളനം ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ കൺവീനർ ശൂരനാട് സുവർണൻ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാക്കളെ വേദിയിൽ ആദരിച്ചു. കെപിസിസി അംഗം എംവി ശശികുമാരൻ നായർ, ഡിസിസി വൈസ് പ്രസിഡന്റ് കെ കൃഷ്ണൻകുട്ടി നായർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ വൈ ഷാജഹാൻ, കാരയ്ക്കാട്ട് അനിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്, അരിത ബാബു, നേതാക്കളായ കറ്റാനം ഷാജി, പി കെ രവി, മഠത്തിൽ രഘു, വി വിജയലക്ഷ്മി, ദിലീപ്, അഞ്ജലിനാഥ്‌, രതീഷ് കുറ്റിയിൽ, അശോകൻ കോഴിശ്ശേരിവിള, വൈ ഗ്രിഗറി, നാസർ മൂലത്തറ, സജീന്ദ്രൻ, കെ ആർ വേലായുധൻ പിള്ള, അഡ്വ. സുധി കുമാർ തുടങ്ങിയവർ അനുസ്മരണ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു

Advertisement
inner ad
Continue Reading

Kerala

ഓൺലൈൻ സ്ഥലം മാറ്റ അട്ടിമറി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലും

Published

on

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ. രതീഷ് കാളിയാടൻ്റെ ഭാര്യയ്ക്ക് തിരുവനന്തപുരത്ത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ആസ്ഥാന കാര്യാലയത്തിൽ തന്നെ വഴിവിട്ട് പ്രമോഷൻ നൽകിയിൽ വ്യാപക പരാതി. ഹെഡ് ക്ലാർക്ക് തസ്തികയിലേക്ക്
23 പേർക്കാണ് പ്രമോഷൻ നല്കിയത്. എന്നാൽ പ്രമോഷൻ ലിസ്റ്റിൽ 23 മത് ആണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ സ്ഥാനം. ചട്ടങ്ങളെ മറികടന്ന് ഈ ലിസ്റ്റിൽ സീനിയറായിട്ടുള്ള ഉദ്യോഗസ്ഥർക്ക് / അർഹരായ വികലാംഗരായ ജീവനക്കാരെയും, അത് പോലെ ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരത്തുള്ള ജീവനക്കാർക്കും തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം നൽകാതെ ആണ് ഈ വഴി വിട്ട പ്രമോഷൻ നടത്തിയിട്ടുള്ളത്. ഭരണപക്ഷ സംഘടനയിലുള്ള പല ഉദ്യോഗസ്ഥർക്കും സ്പാർക്ക് മുഖാന്തിരം ന്യായമായി തിരുവനന്തപുരത്ത് ലഭിക്കേണ്ട നിയമനം അട്ടിമറിച്ച് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് നല്കിയത് ഭരണപക്ഷ സംഘടനയിൽ പോലും പ്രതിഷേധം മറനീക്കി പുറത്ത് വന്നിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kerala

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മാതൃകയാക്കേണ്ട നേതാവാണ് ഉമ്മൻചാണ്ടി: ടി സിദ്ദിഖ് എം എൽ എ

Published

on

കൽപ്പറ്റ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ച് കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റി. കെപിസിസി വർക്കിംഗ് പ്രസിഡന്റും കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎയുമായ അഡ്വ. ടി സിദ്ദിഖ് അനുസ്മരണ പ്രഭാഷണം നടത്തി.

പൊതുരംഗത്ത് നിലകൊള്ളുന്ന ഓരോ പ്രവർത്തകരും മാതൃകയാക്കേണ്ട നേതാവാണ് ഉമ്മൻ‌ചാണ്ടിയെന്നും ജനമനസുകളിൽ മരണമില്ലാത്ത, ജനങ്ങൾക്കായി ഒരു ജീവിതം മുഴുവൻ ജീവിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും ടി സിദ്ദിഖ് പറഞ്ഞു.

Advertisement
inner ad

കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് ഓ വി അപ്പച്ചൻ, മജീദ് വി എ, ബി സുരേഷ്, ഡിന്റോ ജോസ്,രോഹിത് ശശി,അതുൽ തോമസ്, അസ്‌ലം ഷേർഖാൻ, ഷിബു ജി,ബേസിൽ ജോർജ്, അജ്മൽ പി എച്, യാസീൻ പഞ്ചാര, ആൻ മരിയ, മീരാ കർണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
inner ad
Continue Reading

Featured