കർഷകരെ അവഗണിച്ച് സർക്കാരുകൾക്ക് അധികകാലം മുന്നോട്ട് പോകാൻ കഴിയില്ല: ഡീൻ കുര്യക്കോസ് എംപി

മുവാറ്റുപുഴ: കർഷകരെ അവഗണിച്ച് സർക്കാരുകൾക്ക് അധികകാലം മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഡീൻ കുര്യക്കോസ് എംപി. കിസാൻ കോൺഗ്രസ് മുവാറ്റുപുഴ നിയോജകമണ്ഡലം കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരെ ദ്രോഹിക്കുന്ന നിലപാടുകളിൽ നിന്ന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്നും ഡീൻ കുര്യക്കോസ് ആവശ്യപ്പെട്ടു. ഈ മാസം 26ന് ഒരു വർഷം പൂർത്തിയാകുന്ന കർഷക സമരത്തിന് പിന്തുണ അർപ്പിച്ച് കൊണ്ട് എറണാകുളത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു.

യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ പിഎ അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കിസാൻ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കൽ, ജില്ലാ പ്രസിഡന്റ് കെ ജെ ജോസഫ്, സംസ്ഥാന സെക്രട്ടറി കെ പി ഏലിയാസ്, ജില്ലാ സെക്രട്ടറി മാണി പിട്ടാപ്പിള്ളിൽ നിയോജക മണ്ഡലം ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റ്മാർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment