Connect with us
head

Featured

ബഫർ സോണിൻ്റെ പേരിൽ ഒരിഞ്ച് ഭൂമിപോലും ഏറ്റെടുക്കാൻ അനുവദിക്കില്ല : അഡ്വ.ടി.സിദ്ദിഖ്

മണികണ്ഠൻ കെ പേരലി

Published

on

നെന്മാറ: യുഡിഫ് സർക്കാരിൻ്റ തീരുമാനത്തെ അട്ടിമറിച്ചു കൊണ്ട് ഇടതു സർക്കാർ 2019ൽ എടുത്ത മന്ത്രിസഭ തീരുമാനമാണ് സംസ്ഥാനത്തെ പത്തോളം ജില്ലകളിലെ മലയോര മേഖലയിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ബഫർ സോൺ വിഷയത്തിന് കാരണമെന്ന് കെപിസിസി വർക്കിങ് പ്രസിഡൻ്റ് അഡ്വ.ടി.സിദ്ദിഖ് പറഞ്ഞു. 2018ലെ മനുഷ്യനിർമ്മിത പ്രളയത്തിൻ്റെ മറവിൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പേരിൽ വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ വരെ ബഫർ സോൺ ആകാമെന്ന ഇടത് മന്ത്രിസഭ യോഗ തീരുമാനം ഇപ്പോഴും നില നിൽക്കുകയാണ്. ആരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് സർക്കാർ വെളിപ്പെടുത്തണമെന്നും, മൂന്ന് മാസത്തോളം അപൂർണ്ണമായ ‘ഉപഗ്രഹ സർവേ റിപ്പോർട്ട് പൂഴ്ത്തിവച്ചത് എന്തിനെന്നും, ഫീൽഡ് സർവ്വേ നടത്താൻ അലംഭാവം കാണിച്ചത് എന്തിനാണെന്നും സർക്കാർ മറുപടി പറയണം എന്നും അദ്ദേഹം പറഞ്ഞു.

ബഫർസോണുകൾ വനാതിർത്തിയിൽ തന്നെ നിലനിർത്തുക, ജനവാസ മേഖലകളും, കൃഷി ഇടങ്ങളും’ പൂർണ്ണമായും ഒഴിവാക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, റീ ബിൽഡ് കേരളയുടെ മറവിൽ സ്വകാര്യ ഭൂമി ഏറ്റെടുത്ത് വനമാക്കാനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പാലാക്കാ ജില്ല കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നെന്മാറ ഡിഎഫ്ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സം‌‌സാരിക്കുകയായിരുന്നു അദ്ദേഹം.ബഫർസോണിൻ്റെ പേരിൽ ഒരിഞ്ച് ഭൂമി പോലും ഏറ്റെടുക്കാൻ സർക്കാരിനെ കോൺഗ്രസ്സ് അനുവദിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡൻ്റ് എ.തങ്കപ്പൻ അധ്യക്ഷതയിൽ, നെന്മാറ പാർക്ക് മൈതാനിയിൽ നിന്ന് ആരംഭിച്ച ആയിരങ്ങൾ പങ്കെടുത്ത മാർച്ചിൽ രമ്യ ഹരിദാസ് എംപി , ഷാഫി പറമ്പിൽ എംഎൽഎ, സി. ചന്ദ്രൻ, സി.വി.ബാലചന്ദ്രൻ,കെ.എ.ചന്ദ്രൻ,വി.സി.കബീർ മാസ്റ്റർ, പി.ബാലഗോപാൽ, എ.സുമേഷ്, കെ.ജി.എൽദോ, എം.പത്മഗിരീശൻ, കെ.വി.ഗോപാലകൃഷ്ണൻ, അഡ്വ.തോലന്നൂർ ശശിധരൻ, എ.രാമദാസ്, കെ.എസ്.തണികാചലം, പി.മാധവൻ, കെ.സി. പ്രീത്, ശാന്ത ജയറാം, കെഎസ് ജയഘോഷ്‌ സരസ്വതി രാമചന്ദ്രൻ, എസ്.കൃഷ്ണദാസ്, സി.പ്രേംനവാസ്, അംബുജാക്ഷൻ കെഎം ഫെബിൻ, സജേഷ് ചന്ദ്രൻ, പാളയം പ്രദീപ് എന്നിവർ നേതൃത്വം  നൽകി.

Advertisement
head

Featured

ഫെബ്രുവരി 7ന് കോണ്‍ഗ്രസ്
കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും

Published

on

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍.ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Advertisement
head
Continue Reading

Featured

ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും

Published

on

സുഡാൻ: ആ​ഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശന വിവരം അറിയിച്ചത്.

Continue Reading

Featured

ഇടുക്കി മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി

Published

on

ഇടുക്കി: മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപ് (20)നെയാണ് കാണാതായത്. മുതിരപ്പുഴയിലെ ചുനയംമാക്കൽകുത്ത് കാണാനാണ് സന്ദീപും സുഹൃത്തുക്കളും എത്തിയത്‌. വെള്ളത്തിലിറങ്ങിയ സന്ദീപ് കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

Continue Reading

Featured