Connect with us
lakshya final

Featured

ജനത്തെ കൊള്ളയടിക്കാൻ ഉറച്ച് സർക്കാർ ; ഇന്ധന സെസ്സ് പിൻവലിക്കില്ല

Avatar

Published

on

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ബജറ്റിൽ പ്രഖ്യാപിച്ച അധിക സെസ്സ് പിൻവലിക്കില്ലെന്ന് ധനമന്ത്രി. ബജറ്റിലെ നികുതി നിർദേശങ്ങളിൽ ഒരു ഇളവും ഇല്ലെന്ന് ബജറ്റിലെ ചർച്ചയിൻമേലുള്ള മറുപടി പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

മൂന്നുദിവസമായി നടന്നുവന്ന ബജറ്റിന്മേലുള്ള പൊതു ചർച്ചയ്ക്ക് മറുപടി പറഞ്ഞ ധനമന്ത്രി കെ.എൻ ബാലാഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ച ഒരു നികുതി നിർദേശവും പിൻവലിക്കില്ലെന്ന് സഭയിൽ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം സഭയിൽ കടുത്ത പ്രതിഷേധമുയർത്തി സഭാനടപടികൾ ബഹിഷ്കരിച്ചു.

Advertisement
inner ad

ഇന്നലെ നേതാക്കൾക്കിടയിൽ നികുതി വർധന കുറയ്ക്കുമെന്ന നിലയിൽ സൂചനയുണ്ടായിരുന്നു. എന്നാൽ അത്തരത്തിൽ നികുതി കുറച്ചാൽ പ്രതിപക്ഷ പ്രതിഷേധത്തിന്റെ വിജയമാകുമെന്ന വിലയിരുത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് ബജറ്റിൽ പ്രഖ്യാപിച്ച നികുതി കുറയ്ക്കേണ്ടെന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്.

Advertisement
inner ad

Featured

ബിഹാറിൽ 1700 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം രണ്ടാംവട്ടവും തകർന്നു വീണു

Published

on

പറ്റ്ന : ​ഗം​ഗാ ന​ദിക്കു കുറുകേ ബിഹാറിൽ 1700 കോടി രൂപ ചെലവിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗൽപൂരിലെ അഗുവാനി – സുൽത്താൻഗ‌ഞ്ച് പാലം ഗംഗാനദിയിലേക്ക് തകർന്ന് വീണത്. 2015 ൽ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. എട്ട് വർഷമായിട്ടും ഇതിന്റെ പണി പൂർത്തിയായിരുന്നില്ല. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. 2022 ലും പാലത്തിൻറ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു. നിർമാണത്തിലെ അപാകതയും അഴിമതിയുമാണ് പാലം തകരാൻ കാരണമായി പറയുന്നത്. രണ്ടു വട്ടം പൊളിഞ്ഞുവീണ പാലത്തിന്റെ ബലത്തിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.

Continue Reading

Featured

അരിക്കൊമ്പനു വീണ്ടും മയക്കുവെടി, ആനിമൽ ആംബുലൻസിൽ വനത്തിലേക്കു വിടും

Published

on

കമ്പം: അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു. തമിഴ്നാട് വനംവകുപ്പാണ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു വെടിവെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റത്.
കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയതാണ്. എന്നാൽ ആന ഉൾവനം വനം വിട്ടു നാട്ടിലിറങ്ങിയതാണ് വീണ്ടും മയക്കു വെ‌ടി വയ്ക്കാൻ കാരണം. സാറ്റലൈറ് കോളർ സിഗ്നൽ അനുസരിച്ച് നിരീക്ഷിച്ച് വരുന്നതിനിടെ, കഴിഞ്ഞ ദിവസം അരിക്കൊമ്പൻ തമിഴ്നാട്ടിലെ കമ്പം മജനവാസ മേഖലയിലേക്ക് ഇറങ്ങി. കമ്പം ടൗണിലൂടെ വിരണ്ടോടുന്നതിനിടെ ബൈക്കിൽ വന്ന പാൽക്കാരനെ ആന ത‌ട്ടിയിട്ടു. ചികിത്സയിലിരിക്കെ ഇദ്ദേഹം മരണമടഞ്ഞു. തു‌ർന്നാണ് ആനയെ പിടികൂടാൻ തമിഴ്നാട് നടപടി വേ​ഗത്തിലാക്കിയത്.
ഇന്നു പുലർച്ചെ ആന വനത്തിൽ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചത്. രണ്ട് തവണ മയക്കുവെടിവെച്ചുവെന്നാണ് വിവരം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചു. കുങ്കിയാനകളെ സ്ഥലത്തേക്ക് എത്തിച്ചു. ആനയിപ്പോൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണുള്ളതെന്നാണുള്ളത്. മയങ്ങിത്തുടങ്ങിയ ആനയുടെ കാലുകൾ കെട്ടി. അൽപ്പസമയത്തിനുള്ളിൽ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് കയറ്റി വനത്തിനുള്ളിലേക്ക് കടത്തിവിടും.

Continue Reading

Featured

ഒഡിഷ ട്രെയിന്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാരിന് ഒളിച്ചോടാനാകില്ലെന്നു രാഹുല്‍ ഗാന്ധി

Published

on

ന്യൂഡൽഹി: ഒഡിഷ ട്രെയിന്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാരിന് ഒളിച്ചോടാനാകില്ലെന്നു രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി അടിയന്തരമായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്കു ചുറ്റും രക്ഷാകവചമുണ്ട്, എന്നാല്‍ ജനങ്ങള്‍ക്കു യാത്ര ചെയ്യാന്‍ സുരക്ഷ നല്‍കുന്നില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യാന്‍ ഓടിനടക്കുന്ന പ്രധാനമന്ത്രി പാവപ്പെട്ടവര്‍ക്കു യാത്രചെയ്യാനുള്ള ട്രെയിനുകളില്‍ മതിയായ കംപാര്‍ട്ടുമെന്റുകള്‍പോലും നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര കുറ്റപ്പെടുത്തി.

Advertisement
inner ad
Continue Reading

Featured