Connect with us
48 birthday
top banner (1)

Kerala

ശബരിമലയിൽ സർക്കാർ സംവിധാനം പരാജയം; മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നു; കെപിസിസി പ്രസിഡന്റ്

Avatar

Published

on

സന്നദ്ധ പ്രവർത്തനത്തിന് കോൺഗ്രസ് പ്രവർത്തകരെ വിട്ടുനൽകാം;

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ശബരിമല തീർത്ഥാടകർ മലകയറി അയ്യപ്പ ദർശനം ലഭിക്കാതെ നിരാശയോടെ മടങ്ങിപ്പോകുകയും ഗവർണർ കാറിൽനിന്നിറങ്ങി സ്വയരക്ഷ തേടുകയും ചെയ്യുന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്ക് കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിവിട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് പിണറായി വിജയൻ പൗരപ്രമുഖരോടൊപ്പം ഉണ്ണുന്ന തിരക്കിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement
inner ad

ശബരിമലയിൽ മതിയായ ക്രമീകരണങ്ങളില്ലാത്തതിനെ തുടർന്ന് പെൺകുട്ടി മരിക്കുകയും അയ്യപ്പഭക്തർ 18-20 മണിക്കൂർ കാത്തുനിൽക്കുകയുമാണ്. മനംമടുത്ത് അനേകം ഭക്തർ അയ്യപ്പ ദർശനം ലഭിക്കാതെ കൂട്ടത്തോടെ തിരികെപ്പോകുന്നത് ആദ്യമായിട്ടാണ്. തുടർച്ചയായ അഞ്ചാം ദിവസമാണിതു സംഭവിക്കുന്നത്. പ്രതിദിനം ലക്ഷത്തിലധികം ഭക്തരെത്തുന്ന ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാനും സുരക്ഷയ്ക്കും മറ്റുമായി ആവശ്യത്തിന് പോലീസുകാരില്ല. 41 ദിവസം വ്രതം എടുത്ത്
അയ്യപ്പനെ കാണാനെത്തുന്ന ഭക്തന്റെ
സുരക്ഷയ്ക്കും മറ്റും വെറും 615 പോലീസുകാരെ മാത്രം വിന്യസിക്കുകയും
ഭീക്ഷണിപ്പെടുത്തിയും കൂലിക്ക് ആളെ
ഇറക്കിയും സംഘടിപ്പിക്കുന്ന എൽഡിഎഫിന്റെ
തിരഞ്ഞെടുപ്പ് മാമാങ്കമായ നവകേരള
സദസിലെ പിണറായി ദർശനത്തിന്
സുരക്ഷയൊരുക്കാൻ 2250
പോലീസുകാരെയുമാണ് നിയോഗിച്ചിരിക്കുന്നത്. ഭക്തരുടെ തിരക്ക്
നിയന്ത്രിക്കാനോ, സൗകര്യം ഏർപ്പെടുത്താനോ
സർക്കാർ തയാറാകുന്നില്ല. അന്യസംസ്ഥാന
അയ്യപ്പഭക്തർ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടായത് കേരളത്തിന് തന്നെ അപമാനമാണ്.
18-20 മണിക്കൂറുകളോളം ക്യൂവിൽ നിന്ന്
അയപ്പഭക്തർ തളരുകയാണ്. മന്ത്രിതലത്തിൽ
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാത്തതിന്റെ
പ്രശ്‌നങ്ങൾ പ്രകടമാണ്. ക്യൂവിൽ നിൽക്കുന്ന
ഭക്തർക്ക് ചുക്കുവെള്ളവും ബിസ്ക്കറ്റും
നൽകണമെന്ന് കോടതി ഉത്തരവ് പോലും
പാലിക്കപ്പെടുന്നില്ല. വെള്ളം കിട്ടാതെ ഭക്തർ
ക്യൂവിൽ കുഴഞ്ഞ് വീഴുകയാണ്. തിരക്ക്
നിയന്ത്രിക്കാൻ പോലീസിനെ വിട്ടുനൽകാത്ത
മുഖ്യമന്ത്രി വോളൻ്റിയർമാരായി സന്നദ്ധ
സംഘടനാ പ്രവർത്തകരെയെങ്കിലും
നിയോഗിക്കണം. ശബരിമലയിലെ സന്നദ്ധ
പ്രവർത്തനത്തിന് കോൺഗ്രസ് പ്രവർത്തകരെ
വിട്ടുതരാൻ ഒരുക്കമാണെന്നും കെ. സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന കോൺഗ്രസ് പ്രവർത്തകർക്ക് ക്രൂരമർദ്ദനവും വധശ്രമത്തിന് കേസെടുക്കുകയും ചെയ്യുമ്പോൾ കരിങ്കൊടി കാട്ടി ഗവർണറെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. ഒരു വൈകാരിക പ്രകടത്തിന്റെ ഭാഗമായി നവകേരള ബസിനു നേരേ ഷൂ എറിഞ്ഞ കെഎസ്‌ പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. എന്നാൽ അവരെ ക്രൂരമായി മർദ്ദിച്ച സിപിഎം ക്രിമിനലുകൾക്കെതിരെ ആദ്യം കേസെടുത്തില്ല. ഈ കേസ് പരിഗണിച്ച ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രൂക്ഷമായ ഭാഷയിലാണ് പോലീസിൻ്റെ നടപടിയെ വിമർശിച്ചത്. മന്ത്രിമാർക്ക് മാത്രമല്ല, ജനത്തിനും സംരക്ഷണം ഉപ്പാക്കണമെന്ന് കടുത്ത ഭാഷയിൽ കോടതി താക്കീതും ചെയ്‌തു. ഇതിനെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സിപിഎം ക്രിമിനലുകൾക്കെതിരെ കേസെടുക്കാൻ തയാറായത്.

ഷൂ എറിഞ്ഞ് പ്രതിഷേധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടുചെന്നെത്തിച്ചത് സിപിഎം ക്രിമിനലുകൾ നടത്തിയ തുടർച്ചയായ ആക്രമങ്ങളാണ്. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശത്തെ കായിക ബലവും അധികാര ഹുങ്കും ഉപയോഗിച്ച് അടിച്ചമർത്തുകയും മുഖ്യമന്ത്രി സഞ്ചരിക്കുന്നിടങ്ങളിലെല്ലാം കോൺഗ്രസ് പ്രവർത്തകരെ അന്യായമായി കരുതൽ തടങ്കലിലടയ്ക്കുകയും ചെയ്‌തപ്പോഴാണ് ശക്തമായ പ്രത്യക്ഷ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്. പ്രതിഷേധക്കാരുടെ കൊടിയുടെ നിറം നോക്കി പോലീസ് സ്വീകരിക്കുന്ന നിലപാടും നടപടിയും നീതിനിഷേധവും നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയുമാണെന്നു സുധാകരൻ പറഞ്ഞു.

Advertisement
inner ad

തന്നെ ആക്രമിക്കാൻ മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ വിട്ടതെന്ന് ഗവർണ്ണർ ആരോപിക്കുമ്പോൾ വധശ്രമത്തിനും ഗൂഢാലോചനകുറ്റത്തിനുമുള്ള വകുപ്പുകൾ ചുമത്തി മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കണം. ഗവർണ്ണർക്കെതിരായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണ്. അക്രമികളായ എസ്എഫ്ഐ ക്രിമിനലുകൾ വന്നത് പോലീസ് വാഹനത്തിലാണെന്ന ഗവർണ്ണറുടെ ആരോപണം അതീവ ഗൗരവമുള്ളതാണ്. ഗവർണ്ണറുടെ സഞ്ചാരപാത എസ്എഫ്ഐക്കാർക്ക് ചോർത്തിക്കൊടുത്ത ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും നടപടി ഉണ്ടാകണം. ഗവർണറുടെ സുരക്ഷയിൽ വീഴ്ച വരുത്തുകയും ചെയ്‌ത പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും അടിയന്തര നടപടി ഉണ്ടാകണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.

Advertisement
inner ad

Kasaragod

പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും: അഡ്വ. ജവാദ് പുത്തൂർ

Published

on

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 18 പുതിയ പ്ലസ് വൺ ബാച്ചുകൾ ആണ് അനുവദിച്ചത്. എന്നാൽ ഇത് അനുവദിച്ച സ്കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാച്ചുകൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഇത്തരം മുടന്തൻ ന്യായങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി കെഎസ്‌യു സമരരംഗത്തേക്ക് ഇറങ്ങുമെന്ന് കാസർഗോഡ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ പറഞ്ഞു.

കാഞ്ഞങ്ങാട് മണ്ഡലത്തിനകത്ത് വരുന്ന ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ പറയുന്നത് പുതിയ ബാച്ച് എടുക്കാനുള്ള സൗകര്യം ഇല്ലെന്നാണ്. എന്നാൽ കൂടിയാലോചന നടത്താതെയാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്നും നിലവിൽ സൗകര്യങ്ങൾ ഉണ്ടെന്നാണ് പിടിഎ ഭാരവാഹികളും സമീപവാസികളും പറയുന്നത്. സർക്കാരിന്റെയും അധ്യാപകരുടെയും നേതൃത്വത്തിലുള്ള ഈ ഒളിച്ചുകളി തുടരുകയും പ്രഖ്യാപിക്കപ്പെട്ട ബാച്ചുകൾ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജവാദ് പുത്തൂർ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Accident

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Published

on

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാനില്ല. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. തിരച്ചില്‍ തുടരുന്നു. തമ്പാനൂർ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മാലിന്യക്കൂമ്ബാരത്തിനുള്ളില്‍ പെട്ടതാണോ എന്നാണു സംശയിക്കുന്നത്. അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവുമാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കില്‍പ്പെട്ടതാവാം എന്നതാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം.

Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Featured