Connect with us
48 birthday
top banner (1)

Kerala

കേരളത്തിൽ സർക്കാർ സ്പോൺസേർഡ് പലായനം: ഡോ. സരിൻ പി

Avatar

Published

on

ഏഴുവർഷത്തെ ഇടതുഭരണം കേരളത്തെ സർക്കാർ സ്പോൺസേർഡ് പലായനം നടക്കുന്ന സംസ്ഥാനമായി മാറ്റിയിരിക്കുന്നുവെന്ന് കെ പി സി സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ.പി സരിൻ അഭിപ്രായപ്പെട്ടു.
പ്രതികരണ ശേഷിയുള്ള യുവാക്കളെ സൗകര്യമില്ലായ്മയുടെയും ഇൻഫ്രാസ്ട്രക്ചർ കുറവിൻ്റെയും പേരിൽ ഇവിടെ നിന്നും ആട്ടിപ്പായിക്കുകയാണ്.ഉള്ള മലയാളിയെ കൂടി വിദേശത്തേക്ക് പറഞ്ഞയക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് സർക്കാർ.ഇവിടത്തെ അഴിമതിയും കെടുകാര്യസ്ഥതയും മടുത്തു എന്ന് പറഞ്ഞ് യുവാക്കൾ ഇവിടെയിനി നിൽക്കരുത്, പ്രതികരിക്കരുത്,ഇവിടെ നിന്നും ഇട്ടെറിഞ്ഞ് പോകണം. ഇതാണ് സർക്കാരിന് വേണ്ടത്.

Advertisement
inner ad

മലയാളിയെ എങ്ങനെ പറ്റിക്കാമെന്ന് പഠിപ്പിക്കുന്ന സർക്കാർ
സാധാരണക്കാരായ ആളുകളിലേക്ക് തെറ്റായ പ്രചരണങ്ങൾ എത്തിച്ചുകൊണ്ട് വിദഗ്ധമായി സി പി എം നേടിയെടുത്ത ഒരു മാൻഡേറ്റാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം. ആ മാൻഡേറ്റിലേക്ക് സി പി എം ജനങ്ങളെ അതിവൈകാരികമായാണ് എത്തിച്ചത്. ബുദ്ധിക്കുമപ്പുറം അവനവൻ്റെ അന്നന്നത്തെ അതിജീവനമാണ് എന്ന് ഏററവും വലിയ കാര്യമെന്നും അത് നേടിത്തന്നത് ഈ സർക്കാരാണെന്നുമുള്ള പരസ്യപ്പെടുത്തലുകളാണ് അതിന് ഉപകരിച്ചത്. അതിൻ്റെ അടിസ്ഥാനത്തിൽ ആ സർക്കാർ നേരിട്ടിരുന്ന എട്ടോ ഒമ്പതോ അതിഗുരുതര ആരോപണങ്ങളെ പൊറുത്തുകൊടുക്കാൻ മലയാളിക്ക് സാധിച്ചു. കേരളത്തിൽ പിണറായി ‘ഭരണത്തിൽ അഴിമതി സാമാന്യവൽക്കരിക്കപ്പെട്ട ഒരു വസ്തുതയായി മാറിയിരിക്കുന്നു.
തൊഴിലിടങ്ങളെ സർക്കാർ മന:പൂർവം മലീമസമാക്കിയിരിക്കുന്നു.ജനത്തിൻ്റെ പോക്കറ്റിൽ കിടക്കുന്ന കാശ് സർക്കാരിൻ്റെ കീശയിലെത്തുന്നതിന് ഏതു മാർഗവും സ്വീകരിക്കുന്ന ഭരണമാണിവിടെ അരങ്ങേറുന്നത്.

കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ കലാ സാംസ്കാരിക വിഭാഗമായ സരസ് സംഘടിപ്പിച്ച ‘സാമ്പത്തിക പ്രതിസന്ധി കാലത്തെ അഴിമതി, ധൂർത്ത്, കെടുകാര്യസ്ഥത ‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. സരിൻ. സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ബിനോദ് കെ, സരസ് പ്രസിഡൻ്റ് ലതീഷ് എസ് ധരൻ, സെക്രട്ടറി അജേഷ് എം, ട്രഷറർ ആർ രാമചന്ദ്രൻ നായർ, കെ എം അനിൽകുമാർ, എ സുധീർ, ജി ആർ ഗോവിന്ദ്, ആർ രാജേഷ്, സൂസൻ ഗോപി, പാത്തുമ്മ വി എം, റൈസ്റ്റൺ പ്രകാശ്, ജി രാമചന്ദ്രൻ നായർ, സബീർ എസ് എസ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Death

സാമ്പത്തിക ബുധിമുട്ടിനെ തുടർന്ന് അച്ഛനും മകനും വിഷം കഴിച്ചു; അച്ഛൻ മരിച്ചു

Published

on

പാലക്കാട്: കൊല്ലങ്കോട് അച്ഛനും മകനും വിഷം കഴിച്ചു. അച്ഛൻ മരിച്ചു. എലവഞ്ചേരി പെരുങ്ങോട്ടുകാവ് കാവുങ്ങൽ വീട്ടിൽ എം. വേലൻകുട്ടി (89) ആണ് മരിച്ചത്‌. മകൻ ഉണ്ണിക്കൃഷ്ണൻ (58) ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വിഷം കഴിക്കുന്ന സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നുവെന്നാണു സൂചന. വെള്ളിയാഴ്ച രാത്രിയിലാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയിൽ ബന്ധുക്കൾ കാണുന്നത്.

Advertisement
inner ad

മരിച്ച വേലൻകുട്ടിയുടെ അസുഖവും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് ഇരുവരും വിഷം കഴിച്ചതെന്നാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്. വേലൻകുട്ടി കഴുത്തിൽ അർബുദ ബാധിതനായതിനെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉണ്ണികൃഷ്ണൻ ലോറി ഡ്രൈവറാണ്. വേലൻകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Advertisement
inner ad
Continue Reading

Kerala

തൃശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം

Published

on

പാലക്കാട്: തൃശ്ശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം അനുഭവപെട്ടു. ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, കക്കാട്ടിരി, ചാലിശ്ശേരി, നാഗലശ്ശേരി, കോട്ടപ്പാടം, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, മതുപ്പുള്ളി, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി.

Advertisement
inner ad
Continue Reading

Accident

ചൂണ്ടയിടാൻ പോയ കുട്ടികൾ മുങ്ങിമരിച്ചു

Published

on

കോട്ടയം: കുളത്തിൽ ചൂണ്ടയിടാൻ പോയ രണ്ടുകുട്ടികൾ കുളത്തിൽ വീണു മരിച്ചു. കോട്ടയം തൃക്കൊടിത്താനത്താണ് അപകടമാണ്ടായത്. കുറിച്ചി സ്വദേശി അഭിനവ് (12) മാടപ്പള്ളി സ്വദേശി ആദർശ് (15) എന്നിവരാണ് മരിച്ചത്.

Advertisement
inner ad
Continue Reading

Featured