‘സർക്കാർ സ്പോൺസേർഡ് ശിശുക്കടത്ത്’ ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം ; പ്രവർത്തകർക്ക് പരിക്ക്

തിരുവനന്തപുരം : അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഭീഷണിയായി മാറിയ ശിശുക്ഷേമ സമിതി ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു.ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ പുറത്താക്കുക, ഭരണ സമിതി പിരിച്ച് വിടുക,ശിശുക്ഷേമ സമിതിയിലെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.പ്രതിപക്ഷനേതാവ് വി ഡി സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ, വൈസ് പ്രസിഡന്റുമാരായ കെ എസ് ശബരിനാഥ്, എസ് എം ബാലു തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment