സിമന്റ് – സ്റ്റീൽ വിലവർധന; സർക്കാർ ഇടപെടണമെന്ന് ക്രെഡായ്

കൊച്ചി: സിമന്റിനും സ്റ്റീലിനും ക്രമാധീതമായ വീണ്ടും വിലവർധിപ്പിച്ചതോടെ ചതുരശ്ര അടിക്ക് 1000 രൂപ നിർമ്മാണ ചെലവ് വർധിപ്പിക്കാൻ കെട്ടിട നിർമാതാക്കൾ നിർബന്ധിതരാകുമെന്നും ഇത് ഉപഭോക്താക്കളെ സാരമായി ബാധിക്കുമെന്നും ക്രെഡായ് കൊച്ചി പ്രസിഡന്റ് രവി ജേക്കബ്. അന്യായമായ വില വർധനവ് നിർമാണ കമ്പനികളെ നഷ്ടത്തിലെത്തിക്കും. കോവിഡും ലോക്ക് ഡൗണും സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് നിർമാണ മേഖല കരകയറി വരുമ്പോഴാണ് വീണ്ടും സിമന്റിനു വില വർധിപ്പിച്ചത്. സിമന്റിന് അന്യായമായി വില വർധിപ്പിക്കുന്നത് നിർമാണമേഖലയുടെ സ്തംഭനത്തിലേക്കും ഉപഭോക്താവിന് അധിക ബാധ്യത ഉണ്ടാകുന്നതിലേക്കും നയിക്കും. എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ഭവനം എന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് കനത്ത തിരിച്ചടിയാണ് നിർമാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലവർധന സൃഷ്ടിക്കുന്നത്. സർക്കാർ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നും രവി ജേക്കബ് ആവശ്യപ്പെട്ടു.

Related posts

Leave a Comment