വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് ഗവൺമെന്റ് പരിഹാരമുണ്ടാക്കണം : ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് ഗവൺമെന്റ് പരിഹാരം ഉണ്ടാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാൻ സർക്കാർ ഇടപെടുക,മലബാർ മേഖലയിൽ വിദ്യാർത്ഥികളുടെ പ്ലസ് വൺ പഠനത്തിനാവശ്യമായ സീറ്റുകളുടെ കുറവ് പരിഹരിക്കുക,പ്ലസ് വൺ പരീക്ഷാ നടത്തിപ്പിലെ വിദ്യാർത്ഥികളുടെയും,രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യാ സെക്രട്ടറി ശൗര്യവീർ സിംഗും ഉപവസിക്കുന്നുണ്ട്.

Related posts

Leave a Comment