സിഐ യെ സംരക്ഷിക്കാൻ ശ്രമിച്ചു സർക്കാർ ; കോൺഗ്രസ്‌ സമരം ജനം ഏറ്റെടുത്തത് വിനയായി ; ഒടുവിൽ ഗത്യന്തരമില്ലാതെ സസ്പെൻഷൻ

കൊച്ചി: കോൺ​ഗ്രസ് സമരത്തിന് മേൽ പിടിച്ചു നിൽക്കാൻ കഴിയാതെ സർക്കാർ മുട്ടുകുത്തി. മോഫിയ പർവീണിന്റെ ആത്മഹത്യക്കേസിൽ ആരോപണ വിധേയനായ സിഐ സുധീർ കുമാറിനെ സസ്പെന്റ് ചെയ്തു. സിഐ ക്കെതിരെ വകുപ്പ്തല അന്വേഷണം നടത്തും. മൂന്ന് ദിവസത്തോളമായി തുടരുന്ന കോൺ​ഗ്രസ് സമരം ജനം ഏറ്റെടുത്തതോടെയാണ് തീരുമാനം. മുമ്പും പല കേസുകളിലും പരാതിക്കാരയവരെ അവ​ഗണിച്ച് കുറ്റാരോപിതരെ പിന്തുണച്ചുകൊണ്ടുളള സിഐയുടെ നിലപാടിനെ ചോദ്യംചെയ്ത് വിവിധ വ്യക്തികൾ രം​ഗത്ത് വന്നിട്ടുണ്ട്. എന്നാൽ പലതവണ സ്വഭാവദൂശ്യത്തിന് വിധേയനായ സിഐയെ പിന്താങ്ങുന്ന നിലപാടായിരുന്നു ഉദ്യോ​ഗസ്ഥരും സർക്കാരും സ്വീകരിച്ചുകൊണ്ടിരുന്നത്. എന്നാൽ കോൺ​ഗ്രസ് സമരത്തിനു മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ പ്രതിരോധത്തിലായ സർക്കാർ സിഐ ക്കെതിരെ ഉടനടി നടപടി സ്വീകരിക്കുകയായിരുന്നു. ബെന്നി ബെഹനാൻ എം പി,അൻവർ സാദത്ത് എം എൽ എ, ടി ജെ വിനോദ് എം എൽ എ,എൽദോസ് കുന്നപ്പിള്ളി എം എൽ എ,ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് കെഎസ്‌യു നേതാക്കൾ ഉൾപ്പെടെ ഒട്ടേറെ പേർ സമരത്തിൽ സജീവമായി രംഗത്തുണ്ടായിരുന്നു.
നവംബർ 23 ന് ബുധനാഴ്ചയാണ് ഭർത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എൽഎൽബി വിദ്യാർത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച്‌ നേരത്തെ മോഫിയ പരാതി നൽകിയിരുന്നു. എന്നാൽ ആലുവ സിഐ, സി എൽ സുധീർ ഭർത്താവ് സുഹൈലിനും വീട്ടുകാർക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്ന.ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മൊഫിയ പറയുന്നുണ്ട്. പരാതിയിന്മേൽ ചർച്ചയ്ക്ക് വിളിച്ചപ്പോൾ സുധീർ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം.കഴിഞ്ഞ ദിവസം ഡി സി സി യുടെ നേതൃത്വത്തിൽ ബഹുജനമാർച്ചും നടത്തിയിരുന്നു.

Related posts

Leave a Comment