സർക്കാർ സ്‌കൂൾ ഭൂമി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഉപയോഗിക്കാൻ പാടില്ല: കമ്മീഷൻ

തിരുവനന്തപുരം: സർക്കാർ സ്‌കൂളുമായി ബന്ധപ്പെട്ട ഭൂമിയിൽ വിദ്യാഭ്യാസ ആവശ്യത്തിനല്ലാത്ത മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന് ബാലാവകാശ  കമ്മീഷൻ  ഉത്തരവായി. നെടുമങ്ങാട് ഗവ. എൽ.പി. സ്‌കൂളിന് സമീപം പൊതുജനങ്ങൾക്കായി നഗരസഭ നിർമ്മിക്കുന്ന ശൗചാലയ നിർമ്മാണം ഉടൻ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ കുട്ടികൾ നൽകിയ ഹർജിതീർപ്പാക്കി കമ്മീഷൻ അംഗം കെ.നസീറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിൽ സ്വീകരിച്ച നടപടി 60 ദിവസത്തിനകം അറിയിക്കാനും കമ്മീഷൻ നിർദ്ദേശം നൽകി.

Related posts

Leave a Comment