സംസ്ഥാനത്തെ ജനജീവിതം പിണറായി സർക്കാർ ഐസിയുവിൽ ആക്കി : ശശി തരൂർ എംപി

തിരുവനന്തപുരം : സംസ്ഥാനത്തെ ജനജീവിതം പിണറായി സർക്കാർ ഐസിയുവിൽ ആക്കിയെന്നും സർക്കാരിന്റെ അശാസ്ത്രീയമായ കോവിഡ് പ്രതിരോധമാർഗങ്ങൾ നാടിനെ കൂടുതൽ ദുസ്സഹമാക്കിയെന്നും ശശി തരൂർ എംപി പറഞ്ഞു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന റോഡ് സൈഡ് ഐസിയു സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ എസ് ശബരിനാഥൻ, എസ് എം ബാലു, എൻ എസ് നുസൂർ തുടങ്ങിയ നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Related posts

Leave a Comment