Kerala
സർക്കലുർ നീതിനിഷേധത്തിന് ഉദാഹരണം: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം: സർവീസ് സംബന്ധമായ വിഷയങ്ങളിൽ ഭരണപരമായ പരിഹാരമാർഗങ്ങൾ വിനിയോഗിച്ചശേഷം മാത്രമേ ജീവനക്കാർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ പാടുള്ളൂ എന്ന സർക്കാർ സർക്കുലർ എൽ ഡി.എഫ് ഭരണത്തിൻ്റെ നീതി നിഷേധത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ അഭിപ്രായപ്പെട്ടു. നീതിക്ക് വേണ്ടി നീതിപീഠത്തെ സമീപിക്കാൻ പോലും അന്യായം നടന്ന് ക്ഷമതയുള്ള അധികാരസ്ഥാനത്ത് പരാതി കൊടുത്ത് ആറു മാസം സർക്കാർ ജീവനക്കാരൻ കാത്തിരിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തുന്നത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിയമംദുർവ്യാഖ്യാനം ചെയ്തുള്ളതാണ്. സർക്കാർ വ്യവസ്ഥ ഒരേ സമയം ജീവനക്കാരുടെ നിയമാവകാശത്തെ നിഷേധിക്കുന്നതും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൻ്റെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റവുമാണ്. നിയമനവും സർവീസും സംബന്ധിച്ച ഉത്തരവുകളിൽ പരാതിയുള്ളവർക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാമെന്നത് നിലവിലുള്ള ആക്ട് ഉറപ്പു നൽകുന്ന അവകാശമാണ്. അതിനെ നിരാകരിക്കുന്നത് പ്രതിഷേധാർഹമാണ്. നിയമപരമായ ചട്ടങ്ങൾക്കനുസൃതമായി കൈകാര്യം ചെയ്ത് തീർപ്പ് കൽപിക്കാൻ നിലവിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പര്യാപ്തമാണ്. അതിനായി സർക്കുലർ രൂപത്തിൽ ട്രിബ്യൂണൽ അനുവദിക്കേണ്ടതില്ലാത്ത അപേക്ഷകളെ കുറിച്ചുള്ള ചട്ടങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് തിട്ടൂരങ്ങളിറക്കേണ്ട കാര്യമില്ല. നീതിപീഠത്തിൽ പോലും അഭയം തേടാൻ പാടില്ല എന്നത് ,ജീവനക്കാരെ ഒരു തരത്തിലും അനുവദിക്കില്ലെന്ന സർക്കാർ നയമാണ് സർക്കുലർ വിളിച്ചറിയിക്കുന്നത്. ജീവനക്കാരൻ്റെ ജീവനും ജീവിതവും ആയി ബന്ധപ്പെട്ട സർവീസ് വിഷയങ്ങളിലുംപ്രഥമദൃഷ്ട്യാ നീതി നിഷേധം നടക്കുമ്പോഴും ഏകപക്ഷീയവും നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമായ സസ്പെൻഷൻ, സ്ഥലം മാറ്റം തുടങ്ങിയവ നടമാടുമ്പോഴും സ്വാഭാവിക നീതി നിഷേധിക്കുമ്പോഴും കോടതിയുടെ അടിയന്തര ഇടപെടൽ ജീവനക്കാർക്ക് അനിവാര്യമായി വരും. അത്തരം സന്ദർഭങ്ങളിൽ ആറുമാസം നീതിക്കായി കാത്തിരിക്കുക എന്നത് ജീവിതം തന്നെ വഴിമുട്ടിക്കും. അതിനാൽസർക്കാരിൻ്റെ സ്വേച്ഛാധിപത്യ സർക്കുലറിനെതിരെ പ്രക്ഷോഭവും നിയമവഴിയും തേടുമെന്ന്സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്,കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറിഎസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അഭിപ്രായപ്പെട്ടു.കൺവീനർ
Kerala
മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയില്‍
മലപ്പുറം: മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുത്തെ പൊലീസ് ക്വാട്ടേഴ്സിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. എം എസ് പി മേൽമുറി ക്യാമ്പിലെ ഹവീൽദാർ സച്ചിനാണ് ആത്‍മഹത്യ ചെയ്തത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ് സച്ചിന്‍. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.
Kerala
പെട്ടി വിവാദം; സിപിഎം ജില്ലാ സമ്മേളനത്തിൽ എൻഎൻ കൃഷ്ണദാസിന് രൂക്ഷ വിമർശനം
ചിറ്റൂർ: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് ഏറേ നാണക്കേട് സൃഷ്ടിച്ച പെട്ടിവിവാദത്തിൽ മുതിർന്ന സിപിഎം നേതാവും മുൻ എംപിയുമായ എൻഎൻ കൃഷ്ണദാസിനെതിരെ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടില്‍ രൂക്ഷ വിമർശനം. എൻ എൻ കൃഷ്ണദാസിൻ്റെ പ്രസ്താവന പാർട്ടിയുടെ നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന പ്രതീതിയുണ്ടാക്കിയെന്ന് റിപ്പോർട്ടില്‍ കുറ്റപ്പെടുത്തുന്നു. മാധ്യമങ്ങളെ ഇറച്ചി കടയ്ക്ക് മുന്നിൽ നിൽക്കുന്ന പട്ടികൾ എന്ന് പറഞ്ഞ് അധിക്ഷേപിച്ചത് അനവസരത്തിലായിപ്പോയെന്നാണ് വിമർശനം. ഇറച്ചിക്കട പ്രയോഗം ഉപതെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളെ പാർട്ടിക്കെതിരാക്കിയെന്നും റിപ്പോർട്ടിലുണ്ട്.
Kannur
കോളേജ് യൂണിയന്‍ ഫണ്ടില്‍ നിന്ന് പണം നൽകിയില്ല, എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ വളഞ്ഞിട്ട് മർദ്ദിച്ച് ഏരിയാ നേതാക്കള്‍
കണ്ണൂർ: പയ്യന്നൂരിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ മർദിച്ച് ഏരിയാ നേതാക്കള്‍. കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്ന് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് മർദിച്ചത്.കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നെസ്റ്റ് കോളജിലാണ് സംഭവം നടന്നത്. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് ഏരിയാ കമ്മിറ്റി നേതാക്കളുടെ മര്‍ദ്ദനമേറ്റത്. കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്നും ഒരു ഭാഗം ഏരിയാ കമ്മിറ്റിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറാകാത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പറയുന്നത്. യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ നിന്നും പുറത്തിറക്കിയാണ് യൂണിറ്റ് സെക്രട്ടറിയെ വരാന്തയിലിട്ട് മര്‍ദ്ദിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നേതാക്കള്‍ വളഞ്ഞിട്ട് മര്‍ദിച്ചെന്നുമാണ് ആരോപണം.
അക്ഷയ് മോഹനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കോളജ് ചെയര്‍മാന് നേരെയും എസ്‌എഫ്‌ഐ നേതാക്കളുടെ കയ്യേറ്റമുണ്ടായെന്ന് പരാതിയുണ്ട്. അതേസമയം മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പടെ പുറത്തുവന്നതോടെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News4 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login