Connect with us
,KIJU

Featured

സർക്കാരിനെതിരെ പ്രതിഷേധാഗ്നി; യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി

Avatar

Published

on

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വോളണ്ടിയർമാരാണ് നിലവിൽ ഗേറ്റുകൾ ഉപരോധിക്കുന്നത്. വരുന്ന മണിക്കൂറുകളിൽ മറ്റു ജില്ലകളിൽ നിന്നുള്ള പരമാവധി പ്രവർത്തകരും സെക്രട്ടറിയേറ്റിലേക്ക് എത്തും. സർക്കാരിനെതിരായ ജനരോക്ഷം ആദ്യ മണിക്കൂറുകളിൽ തന്നെ തുറന്നുകാട്ടപ്പെടുന്നുണ്ട്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളും അർദ്ധരാത്രി മുതൽ സമര രംഗത്തുണ്ട്. ഉപരോധത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിനെതിരായ യുഡിഎഫിന്റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധമാണിത്. വരുന്ന മണിക്കൂറുകളിൽ സെക്രട്ടറി ഉപരോധം കൂടുതൽ ശക്തമാകും.

Featured

കരാർ സമയം കഴിഞ്ഞു, ​ഗാസയിൽ വീണ്ടും വെടിയൊച്ച

Published

on

ടെൽ അവീവ്: ഇസ്രയേലും ഹമാസും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽഇന്നു രാവിലെ അവസാനിച്ചു. ഇതേതുടർന്ന് ​ഗാസയിൽ വീണ്ടും വെടിയൊച്ചയും തീമഴയും. ഇസ്രായേൽ ഗാസയിയിൽ നടത്തുന്ന ആക്രമണങ്ങൾ പുനരാരംഭിച്ചു. കരാർ നീട്ടാനുള്ള ഖത്തറിന്റെ ശ്രമ ഫലം കണ്ടില്ല. ഖത്തറും ഈജിപ്തും സന്ധി നീട്ടാൻ തീവ്രശ്രമം നടത്തുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തൽ അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഗാസയിൽ നിന്ന് തൊടുത്തുവിട്ട റോക്കറ്റുകൾ തടഞ്ഞുവെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഗാസയുടെ വടക്കൻ ഭാഗങ്ങളിൽ സ്ഫോടനങ്ങളുടെയും വെടിവയ്പ്പിന്റെയും ശബ്ദങ്ങളാണ് ഉയരുന്നത്. നവംബർ 24 ന് ആരംഭിച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ കരാർ രണ്ട് തവണ നീട്ടുകയും ഗാസയിൽ ബന്ദികളാക്കിയ 105 പേരെയും ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 240 പലസ്തീൻ തടവുകാരെയും മോചിപ്പിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച എട്ട് ബന്ദികളെയും 30 പലസ്തീൻ തടവുകാരെയും കൈമാറ്റം ചെയ്യുകയും ഗാസയിലേക്ക് കൂടുതൽ അവശ്യ സാധനങ്ങൾ എത്തിക്കാനും ഈ കരാറിലൂടെ കഴിഞ്ഞു.

Continue Reading

Featured

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം ജില്ലാ സെക്രട്ടറി ഇഡിക്കു മുന്നിൽ

Published

on

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനു മേൽ കുരുക്കു മുറുകുന്നു. നോട്ടീസ് പ്രകാരം കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് വീണ്ടും ഇ.ഡിയ്ക്ക് മുന്നിൽ ഹാജരായി. ഇ ഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എം എം വർഗീസ് വ്യക്തമാക്കി. അതേസമയം വായ്പ അടച്ചു തീരുന്നതിനു മുൻപ് ഈട് വസ്തുവിന്റെ രേഖകൾ തിരികെ നൽകിയതും ബിനാമി വായ്പകൾ അനുവദിപ്പിക്കുന്നതിനു പിന്നിലും സിപിഎം നേതൃത്വത്തിനു പങ്കുണ്ടെന്നാണ് ഇഡിക്കു ലഭിച്ച വിവരം.
ബെനാമി ലോൺ അനുവദിക്കാൻ സിപിഎം കമ്മിറ്റി ഉണ്ടെന്ന് രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ചോദ്യം ചെയ്യൽ. കരുവന്നൂരിൽ ബെനാമി ലോൺ അനുവദിക്കാൻ സിപിഎമ്മിന് രണ്ട് കമ്മിറ്റികളുണ്ടായിരുന്നുവെന്നും 35 ആം പ്രതിയും മുൻ ജില്ലാ കമ്മിറ്റി അംഗവുമായ സി കെ ചന്ദ്രനാണ് ഇത് നിയന്ത്രിച്ചതെന്നുമാണ് ഇഡി കണ്ടെത്തൽ. ബെനാമി വായ്പ നേടിയവർക്ക് ഈടായി നൽകിയ വസ്തുക്കൾ ലോൺ അടച്ച് തീരും മുൻപ് തിരിച്ച് നൽകാൻ നി‍ർദ്ദേശം നൽകിയതിന് പിന്നിലും ഉന്നത ഇടപെടലുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിന് തെളിവായി രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി അടക്കമുള്ള തെളിവുകൾ ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.

Continue Reading

Featured

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: ഓട്ടോറിക്ഷയും ഡ്രൈവറും കസ്റ്റഡിയിൽ‌

Published

on

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അഞ്ചാം ദിവസവും പ്രതികളെ കിട്ടാതെ പൊലീസ്. അന്വേഷണത്തിൻറെ ഭാഗമായി ഡിഐജി നിശാന്തിനി കൊട്ടാരക്കരയിലെ റൂറൽ എസ്പി ഓഫീസിലെത്തി. കൊല്ലം ജില്ലയിലെ ഡിവൈഎസ്പിമാരും ഓഫീസിലെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് കൂടുതൽ സൂചന ലഭിച്ചതിൻറെ ഭാഗമായി തുടരന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായാണ് ഉന്നത പൊലീസ് സംഘം യോഗം ചേരുന്നത്.
അതേ സമയം സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഓട്ടോ റിക്ഷയും ഡ്രൈവര്റും പൊലീസ് കസ്റ്റഡിയിൽ. നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം ഇന്നു കസ്റ്റഡിയിലെടുത്തത്. ഈ ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുളമടയിലെ പെട്രോൾ പമ്പിൽനിന്നാണ് സിസിടിവി ദൃശ്യം ലഭിച്ചത്. ചിറക്കര ഭാഗത്ത് വച്ച് പിന്തുർന്നാണ് ഓട്ടോറിക്ഷ പൊലീസ് പിടികൂടിയത്.ഈ ഭാഗത്താണ് കുട്ടിയെ തട്ടികൊണ്ടു പോയ ശേഷം സ്വിഫ്റ്റ് കാറും എത്തിയത്. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്. കെ.എൽ.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണോ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും.

ഓട്ടോ ഡ്രൈവറിൽനിന്നും കൂടുതൽ വിവരങ്ങൾ ആരായുന്നതിനായാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഓട്ടോയ്ക്കും ഡ്രൈവർക്കും കേസുമായി ബന്ധമില്ലെങ്കിൽ വിട്ടയച്ചേക്കും.

Advertisement
inner ad
Continue Reading

Featured